സ്വകാര്യ ബസ് ചാർജ് വർധനക്ക് എൽ ഡി എഫിന്റെ അനുമതി
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസുകളുടെ നിരക്ക് വർധിപ്പിക്കാൻ എൽ ഡി എഫ് അനുമതി നൽകി. ഇതുമായി സംബന്ധിച്ച തീരുമാനമെടുക്കുന്നതിന് മുഖ്യമന്ത്രി പിണറായി വിജയനെയും ഗതാഗത മന്ത്രി ആന്റണി രാജുവിനെയും ഏൽപ്പിച്ചു. നാളെ മന്ത്രിസഭാ യോഗം നടക്കുന്ന പശ്ചാത്തലത്തിലാണ് ഈ തീരുമാനം. മന്ത്രിസഭാ യോഗം ഇക്കാര്യം ചർച്ച ചെയ്തേക്കും. ഗതാഗത മന്ത്രി ആന്റണി രാജു ബസ് ഉടമകളുമായി നാട്ടകം ഗസ്റ്റ്ഹൗസിൽ ഇന്നലെ രാത്രി നടത്തിയ ചർച്ചയെ തുടർന്ന് സംസ്ഥാനത്ത് ഇന്ന് മുതൽ നടത്താനിരുന്ന സ്വകാര്യ ബസ് സമരം മാറ്റിവെച്ചിരുന്നു. …
