പാലക്കാട് മുണ്ടൂരിൽ ഇതര സംസ്ഥാന തൊഴിലാളികൾ തമ്മിലുണ്ടായ സംഘർഷത്തിൽ ഒരാൾ കൊല്ലപ്പെട്ടു. യുപി സ്വദേശി വാസിം ആണ് കൊല്ലപ്പെട്ടത്. ഫർണിച്ചർ സ്ഥാപനത്തിലെ ജീവനക്കാർ തമ്മിലാണ് സംഘർഷമുണ്ടായത്. ഒരു കുടുംബത്തിൽപ്പെട്ടവർ തമ്മിലായിരുന്നു വഴക്ക്
വാജിദ്, വാസിം എന്ന് പേരുള്ള മറ്റൊരു തൊഴിലാളിയും പരുക്കുകളുമായി ആശുപത്രിയിലാണ്. വാജിദാണ് വാസിമിനെ വെട്ടിയത്. ഇതിന് ശേഷം ഇയാൾ സ്വയം കഴുത്തുമുറിക്കാൻ ശ്രമിച്ചു. പരുക്കേറ്റ വാസിമിന്റെ നിലയും ഗുരുതരമാണ്.