മാതളനാരങ്ങയുടെ തൊലിയിലുണ്ട് അതിശയിപ്പിക്കും ഗുണങ്ങൾ
പഴങ്ങൾ കഴിക്കുകയും പഴത്തോല് വലിച്ചെറിയുകയുമാണല്ലോ പതിവ്. എന്നാൽ മാതളനാരങ്ങയുടെ തോല് ഇനി മുതൽ വലിച്ചെറിയേണ്ട. പഴത്തോളംതന്നെ ഗുണങ്ങൾ അടങ്ങിയതാണ് മാതളത്തോലും. മാതളപ്പഴത്തിന്റെ ജ്യൂസിൽ അടങ്ങിയതിലും അധികം ആന്റിഓക്‌സിഡന്റുകൾ മാതളപ്പഴത്തിന്റെ തോലിലും അടങ്ങിയിട്ടുണ്ട്. രക്തത്തിലെ പഞ്ചസാരയുടെ അളവും കൊളസ്ട്രോളും രക്തസമ്മർദവും എല്ലാം നിയന്ത്രിക്കുന്നതുൾപ്പെടെ നിരവധി ആരോഗ്യഗുണങ്ങൾ അടങ്ങിയ ഫലമാണ് മാതളം. മാതളത്തൊലിയും ഔഷധഗുണങ്ങൾ ഏറെയുള്ളതാണെന്ന് ആയുർവേദം പറയുന്നു. പഴത്തിന്റെ തൊലി പൊളിച്ച ശേഷം നന്നായി ഉണക്കിപ്പൊടിക്കാം. ഇത് തിളച്ചവെള്ളത്തിൽ ചേർത്ത് കുടിക്കാം. ∙ ചർമത്തിന്റെ ആരോഗ്യം ആന്റി…