Headlines

സംസ്ഥാനത്ത് സ്വകാര്യ ബസുകൾ ചൊവ്വാഴ്ച മുതൽ അനിശ്ചിതകാല സമരത്തിലേക്ക്

സംസ്ഥാനത്ത് ചൊവ്വാഴ്ച മുതൽ സ്വകാര്യ ബസുകൾ അനിശ്ചിത കാല സമരത്തിലേക്ക്. യാത്രാ നിരക്ക് വർധിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് സമരം. സ്വകാര്യ ബസുകൾക്ക് ഡീസൽ സബ്‌സിഡി നൽകണമെന്നും ബസ് ഉടമകളുടെ സംഘടനകൾ ആവശ്യപ്പെടുന്നു. ബസ് വ്യവസായം പ്രതിസന്ധിയിലാണെന്നും ഉടമകൾ ആത്മഹത്യയുടെ വക്കിലാണെന്നും ബസ് ഓപറേറ്റേഴ്‌സ് അസോസിയേഷൻ കോർഡിനേഷൻ ഭാരവാഹികൾ പറഞ്ഞു.

Read More

സംസ്ഥാനത്ത് ഇന്ന് 6580 പേർക്ക് കൊവിഡ്, 46 മരണം; 7085 പേർക്ക് രോഗമുക്തി

  കേരളത്തിൽ ഇന്ന് 6580 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം 878, എറണാകുളം 791, തൃശൂർ 743, കൊല്ലം 698, കോഴിക്കോട് 663, കോട്ടയം 422, പത്തനംതിട്ട 415, ഇടുക്കി 412, കണ്ണൂർ 341, ആലപ്പുഴ 333, വയനാട് 285, മലപ്പുറം 240, പാലക്കാട് 234, കാസർഗോഡ് 125 എന്നിങ്ങനേയാണ് ജില്ലകളിൽ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്. കഴിഞ്ഞ 24 മണിക്കൂറിനിടെ 62,219 സാമ്പിളുകളാണ് പരിശോധിച്ചത്. പ്രതിവാര ഇൻഫെക്ഷൻ പോപ്പുലേഷൻ റേഷ്യോ (WIPR) പത്തിന് മുകളിലുള്ള 39…

Read More

കാലടിയിൽ അയൽക്കുടുംബത്തെ തോക്കുചൂണ്ടി ഭീഷണിപ്പെടുത്തി യുവാവ്

  കാലടി നീലീശ്വരത്ത് തോക്കുചൂണ്ടി യുവാവിന്റെ ഭീഷണി. നീലീശ്വരം സ്വദേശി അമലാണ് ഭീഷണി മുഴക്കിയത്. അയൽവാസിയായ ദേവസ്യയുടെ വീട്ടിലെത്തിയായിരുന്നു ഭീഷണി. സാമ്പത്തിക തർക്കമാണ് ഭീഷണിക്ക് കാരണം. ദേവസ്യയുടെ വീട്ടിലേക്ക് ചെന്ന അമൽ വീട്ടിലുണ്ടായിരുന്ന ഭാര്യയെയും മകനെയും കൊച്ചുമകനെയും തോക്കുചൂണ്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. സംഭവത്തിന് പിന്നാലെ ഇയാൾ ഒളിവിൽ പോയി. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്

Read More

സംസ്ഥാനം ഇന്ധന നികുതി കുറയ്ക്കില്ല; കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണെന്നും ധനമന്ത്രി

  സംസ്ഥാനം ഇന്ധനനികുതി കുറയ്ക്കില്ലെന്ന് ആവർത്തിച്ച് ധനമന്ത്രി കെ എൻ ബാലഗോപാൽ. കൊവിഡ് കാലത്ത് പല സംസ്ഥാനങ്ങളും ഇന്ധന നികുതി വർധിപ്പിക്കുകയും സെസ് കൊണ്ടുവരികയും ചെയ്തപ്പോഴും കേരളം അങ്ങനെ ചെയ്തിട്ടില്ല. കേന്ദ്രനികുതി വളരെ കൂടുതലാണ്. ഇത്രയും ഉയർന്ന തുക പിരിക്കാൻ കേന്ദ്രസർക്കാരിന് അവകാശമില്ല. കേന്ദ്രം സംസ്ഥാനങ്ങളെ പറ്റിക്കുകയാണെന്നും ധനമന്ത്രി പറഞ്ഞു ഇന്ധന വിലയുടെ പേരിൽ ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുന്ന നിലപാടാണ് ഇപ്പോൾ സ്വീകരിച്ചിരിക്കുന്നത്. ഉപതെരഞ്ഞെടുപ്പുകളിലെ തിരിച്ചടിയാണ് ഇപ്പോൾ വില കുറയ്ക്കാൻ തയ്യാറായത്. 2018ൽ ക്രൂഡ് ഓയിൽ വില 80.08…

Read More

കൊവിഡ് മരണം; കുടുംബത്തിനുള്ള ധനസഹായ അപേക്ഷക്ക് വെബ്‌സൈറ്റ് സജ്ജമായി

  തിരുവനന്തപുരം: കൊവിഡ് മരണം സംഭവിച്ച വ്യക്തിയുടെ കുടുംബത്തിന് സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായത്തിനായി അപേക്ഷിക്കുന്നതിനുള്ള വെബ്‌സൈറ്റ് സജ്ജമായെന്ന് റവന്യൂ വകുപ്പ് മന്ത്രി കെ രാജന്‍. www.relief.kerala.gov.in എന്ന വെബ്‌സൈറ്റിലൂടെയാണ് അപേക്ഷ സമര്‍പ്പിക്കേണ്ടത്. അപേക്ഷക്കൊപ്പം താഴെ പറയുന്ന രേഖകള്‍ കൂടി നല്‍കണം. കൊവിഡ് ബാധിച്ച് മരണപ്പെട്ട വ്യക്തിയുടെ മരണ സര്‍ട്ടിഫിക്കറ്റ് (ICMR നല്‍കിയ മരണ സര്‍ട്ടിഫിക്കറ്റ്, Death Declaration Document), അപേക്ഷകന്റെ റേഷന്‍ കാര്‍ഡ്, ആധാര്‍ കാര്‍ഡ്, ബേങ്ക് പാസ് ബുക്ക് എന്നിവയുടെ പകര്‍പ്പുകള്‍, അനന്തരാവകാശ സര്‍ട്ടിഫിക്കറ്റ് ലഭ്യമാണെങ്കില്‍…

Read More

കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുക, അല്ലാതെ കൂട്ടാത്തവർ കുറയ്ക്കുകയെന്നല്ല: ഇന്ധനവിലയിൽ മന്ത്രി പി രാജീവ്

ഇന്ധനവില നികുതി കേരളം എന്തുകൊണ്ട് കുറയ്ക്കുന്നില്ലെന്നതിന് വിശദീകരണവുമായി ധനമന്ത്രി പി രാജീവ്. കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും വർധിപ്പിച്ചിട്ടില്ല. കൂട്ടിയവർ കൂട്ടിയത് മുഴുവൻ കുറയ്ക്കുകയാണ് വേണ്ടതെന്ന് മന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു കുറിപ്പിന്റെ പൂർണരൂപം നിങ്ങൾ എന്തുകൊണ്ട് നികുതി കുറയ്ക്കുന്നില്ല, കേന്ദ്ര സർക്കാർ കുറച്ചില്ലേ എന്ന് ചിലർ ശക്തമായി ചോദിക്കുന്നുണ്ട്. ഉത്തരം ലളിതമാണ് . കേരളം കഴിഞ്ഞ അഞ്ചര വർഷമായി ഒരു നികുതിയും പെട്രോളിനും ഡീസലിനും കൂട്ടിയിട്ടില്ല. എത്ര തവണ കൂട്ടിയെന്ന്…

Read More

എട്ടാം ക്ലാസുകൾ തിങ്കളാഴ്ച മുതൽ ആരംഭിക്കും; പ്ലസ് വൺ, ഒമ്പത് ക്ലാസുകൾ 15ാം തീയതി മുതൽ

സംസ്ഥാനത്ത് എട്ടാം ഡിവിഷൻ ക്ലാസുകൾ തിങ്കളാഴ്ച മുതൽ തുടങ്ങും. നേരത്തെ പതിനഞ്ചാം തീയതി മുതൽ തുടങ്ങാനായിരുന്നു തീരുമാനം. എന്നാൽ നാഷണൽ അച്ചീവ്‌മെന്റ് സർവേ നടക്കുന്നതിനാൽ ക്ലാസുകൾ തുടങ്ങുന്നത് നേരത്തെ ആക്കുകയായിരുന്നു. ഈ മാസം 12 മുതലാണ് സർവേ നടക്കുന്നത്. 3,5,8 ക്ലാസുകളെ അടിസ്ഥാനമാക്കിയാണ് സർവേ അതേസമയം പ്ലസ് വൺ, ഒമ്പത് ക്ലാസുകൾ നേരത്തെ തീരുമാനിച്ചതുപോലെ 15ന് ആരംഭിക്കും. നവംബർ ഒന്ന് മുതലാണ് 20 മാസത്തെ ഇടവേളക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകൾ വീണ്ടും പ്രവർത്തനം ആരംഭിച്ചത്. 8,9, പ്ലസ്…

Read More

ആലപ്പുഴയിൽ പത്താംക്ലാസുകാരന് അയൽവാസിയുടെ ക്രൂരമർദനം; കണ്ണിന് ഗുരുതര പരുക്ക്

  ആലപ്പുഴയിൽ പത്താം ക്ലാസുകാരന് അയൽവാസിയുടെ മർദനം. അടിയേറ്റ് കുട്ടിയുടെ കണ്ണിന് ഗുരുതരമായി പരുക്കേറ്റു. പല്ലന സ്വദേശി അനിൽകുമാറിന്റെ മകൻ അരുൺ കുമാറിനാണ് പരുക്കേറ്റത്. അയൽവാസി ശാർങധരനാണ് അരുൺകുമാറിനെ മർദിച്ചത് കുട്ടികളെ കളിക്കാൻ വിളിച്ചു കൊണ്ടുപോയതിന്റെ പേരിലാണ് ഇയാൾ കുട്ടിയെ മർദിച്ചത്. അരുൺകുമാറിന് ശരീരമാസകലം മർദനമേറ്റിട്ടുണ്ട്. അരുണും മറ്റ് കുട്ടികളും ചേർന്ന് കളിക്കുന്നതിനിടെ ശാർങ്ധരൻ വരികയും സ്വന്തം കൊച്ചുമക്കളെ മർദിക്കുകയുമായിരുന്നു. കളി സാധനങ്ങൾ ഇയാൾ എടുത്തുവെക്കുകയും ചെയ്തു. ഇത് ചോദ്യം ചെയ്തപ്പോഴാണ് അരുണിനെ മർദിച്ചത്. വടി കൊണ്ടുള്ള…

Read More

തെരഞ്ഞെടുപ്പ് കോഴ: സി കെ ജാനുവിന്റെയും ബിജെപി ജില്ലാ സെക്രട്ടറിയുടെയും ശബ്ദസാമ്പിളുകൾ ഇന്ന് ശേഖരിക്കും

  സുൽത്താൻ ബത്തേരി തെരഞ്ഞെടുപ്പ് കോഴ കേസിൽ സി കെ ജാനുവിന്റെയും ബിജെപി വയനാട് ജില്ലാ സെക്രട്ടറി പ്രശാന്ത് മലവയലിന്റെയും ശബ്ദ സാമ്പിളുകൾ ഇന്ന് ശേഖരിക്കും. കോടതി നിർദേശത്തെ തുടർന്നാണ് നടപടി. ചിത്രാഞ്ജലി സ്റ്റുഡിയോയിലാണ് ശബ്ദസാമ്പിൾ പരിശോധന നടത്തുന്നത്. വെളിപ്പെടുത്തൽ നടത്തിയ പ്രസീതയുടെ ശബ്ദസാമ്പിളുകളും ഇന്ന് വീണ്ടും ശേഖരിക്കും നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് സി കെ ജാനു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനിൽ നിന്ന് പത്ത് കോടി രൂപ കോഴ ആവശ്യപ്പെട്ടതായാണ് ജെആർപി ട്രഷറർ ആയ…

Read More

പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും ദാരുണാന്ത്യം

  പുതുച്ചേരിയിൽ സ്‌കൂട്ടറിൽ കൊണ്ടുപോയ പടക്കം പൊട്ടിത്തെറിച്ച് അച്ഛനും മകനും മരിച്ചു. പുതുച്ചേരി കാട്ടുക്കുപ്പത്ത് വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. ദീപാവലി ആഘോഷത്തിനായി വാങ്ങിയ പടക്കങ്ങളുമായി യാത്ര ചെയ്യുമ്പോഴായിരുന്നു അപകടം. കലൈയരശൻ, ഇദ്ദേഹത്തിന്റെ ഏഴ് വയസ്സുകാരനായ മകൻ പ്രതീഷ് എന്നിവരാണ് മരിച്ചത് രണ്ട് സഞ്ചികളിൽ നിറയെ പടക്കം സ്‌കൂട്ടറിൽ തൂക്കിയിട്ട ശേഷം വീട്ടിലേക്ക് പോകുകയായിരുന്നു. സഞ്ചിക്ക് തീപിടിച്ചതാണ് വലിയ സ്‌ഫോടനത്തിന് ഇടയാക്കിയത്. ഇരുവരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അപകടത്തിൽ സമീപത്തുണ്ടായിരുന്ന മൂന്ന് പേർക്ക് പരുക്കേറ്റു.

Read More