Headlines

തിരുവനന്തപുരം പാലോട് ഭർത്താവ് ഭാര്യയെ കുത്തിക്കൊന്നു; പ്രതി ഒളിവിൽ ​​​​​​​

തിരുവനന്തപുരം പാലോട് പെരിങ്ങമലയിൽ ഭാര്യയെ ഭർത്താവ് കുത്തിക്കൊന്നു. പറങ്കിമാംവിള നൗഫർ മൻസിലിൽ നാസില ബീഗം(42)ആണ് കൊല്ലപ്പെട്ടത്. കൃത്യം നടത്തിയെന്ന് സംശയിക്കുന്ന ഭർത്താവ് അബ്ദുൽ റഹീമിനെ സംഭവത്തിന് പിന്നാലെ കാണാനില്ല. വ്യാഴാഴ്ച രാവിലെ ഏഴ് മണിക്ക് നാസിലയുടെ ഉമ്മ കിടപ്പുമുറിയുടെ വാതിൽ തുറന്ന് നോക്കിയപ്പോഴാണ് മകൾ മരിച്ച് കിടക്കുന്നതായി കണ്ടെത്തിയത് നാസിലക്ക് സമീപത്ത് 13 വയസ്സുള്ള മകൾ കിടന്നുറങ്ങുന്നുണ്ടായിരുന്നു. നാസിലക്ക് കുത്തേറ്റ വിവരം മകൾ അറിഞ്ഞിരുന്നില്ല. ബുധനാഴ്ച രാത്രി റഹീം ഭാര്യക്കും മകൾക്കും മിഠായി നൽകിയതായി പറയുന്നുണ്ട്. ഇതിൽ…

Read More

സ്‌​കൂ​ള്‍ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രി​ക്ക്

മലപ്പുറം: സ്കൂ​ള്‍ ബ​സ് മ​ര​ത്തി​ലി​ടി​ച്ച് 15 വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​രി​ക്കേ​റ്റു. തി​രു​നാ​വാ​യ​യി​ലാ​ണ് സം​ഭ​വം. നാ​വാ​മു​കു​ന്ദ സ​ര്‍​ക്കാ​ര്‍ ഹ​യ​ര്‍​സെ​ക്ക​ൻ​ഡ​റി സ്‌​കൂ​ളി​ലെ ബ​സാ​ണ് അ​പ​ക​ട​ത്തി​ല്‍​പ്പെ​ട്ട​ത്. ബ​സി​ന്‍റെ നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ​താ​ണ് അ​പ​ക​ട​കാ​ര​ണം. ആ​രു​ടെ​യും പ​രി​ക്ക് ഗു​രു​ത​ര​മ​ല്ല.

Read More

സംസ്ഥാനം ഇന്ധന വില കുറയ്ക്കുന്നതുവരെ ജനകീയ സമരങ്ങൾ തുടരുമെന്ന് വി ഡി സതീശൻ

  സംസ്ഥാന സർക്കാർ പിടിവാശി മാറ്റി ഇന്ധനവില കുറയ്ക്കുന്നതുവരെ ജനകീയ സമരങ്ങൾ തുടരുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. ഇന്ധനവില വർധനവ് ജനജീവിതം ദുസ്സഹമാക്കി. യുഡിഎഫ് കാലത്ത് ഇന്ധനനികുതി വരുമാനം 493 കോടിയായിരുന്നു. എൽഡിഎഫ് കാലത്ത് അധിക വരുമാനം 5000 കോടിയാണ്. ഇതിൽ നിന്ന് സബ്‌സിഡി നൽകണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു മുല്ലപ്പെരിയാറിൽ മരം മുറിക്കാൻ സമ്മതിച്ചത് പതിനാലാമത് മേൽനോട്ട സമിതിയാണെന്നും വി ഡി സതീശൻ ആരോപിച്ചു. മുഖ്യമന്ത്രി അറിഞ്ഞു കൊണ്ടു നടത്തിയ ഗൂഢാലോചനയുടെ ഭാഗമാണ്…

Read More

കെ റെയിൽ പദ്ധതി: വിദേശവായ്പയുടെ കടബാധ്യത ഏറ്റെടുക്കാൻ തയ്യാറാണെന്ന് കേന്ദ്രത്തോട് സംസ്ഥാനം

കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് മുഴുവൻ കടബാധ്യതയും വഹിക്കാൻ തയ്യാറാണെന്ന് സംസ്ഥാനം കേന്ദ്രസർക്കാരിനെ അറിയിച്ചു. വായ്പക്ക് ഗ്യാരന്റി നിൽക്കില്ലെന്നും സംസ്ഥാനം തന്നെ ബാധ്യത ഏറ്റെടുക്കണമെന്നും കേന്ദ്രം നിർദേശിച്ചിരുന്നു. കഴിഞ്ഞ മാസം മുഖ്യമന്ത്രി കേന്ദ്ര റെയിൽവേ മന്ത്രിയും തമ്മിൽ കെ റെയിൽ സംബന്ധിച്ച കൂടിക്കാഴ്ച നടന്നിരുന്നു. വിദേശവായ്പയുടെ ബാധ്യത ഏറ്റെടുക്കില്ലെന്ന് കേന്ദ്രം കൂടിക്കാഴ്ചയിൽ വ്യക്തമാക്കിയിരുന്നു. വിദേശ ഏജൻസികളിൽ നിന്ന് വായ്പ എടുക്കാൻ ഉദ്ദേശിക്കുന്ന 33,700 കോടി രൂപ കേരളം തന്നെ വഹിക്കണമെന്നാണ് കേന്ദ്രമന്ത്രി അശ്വിനി വൈഷ്ണവ് ആവശ്യപ്പെട്ടത് 63,941…

Read More

ഇടുക്കിയിൽ വീട്ടമ്മയെ കയറി പിടിച്ച കേസിൽ എസ് ഐ അറസ്റ്റിൽ

  ഇടുക്കി കരിങ്കുന്നത്ത് വീട്ടമ്മയെ കയറിപ്പിടിച്ച എസ് ഐ അറസ്റ്റിൽ. സ്‌പെഷ്യൽ ബ്രാഞ്ച് എസ് ഐ ബജിത് ലാലാണ് അറസ്റ്റിലായത്. ഇയാൾ താമസിക്കുന്ന അപ്പാർട്ട്‌മെന്റിന് സമീപത്ത് താമസിക്കുന്ന വീട്ടമ്മക്ക് നേരെയായിരുന്നു അതിക്രമം ഇന്നലെ വൈകുന്നേരമാണ് സംഭവം. വീട്ടമ്മ ഉടനെ കരിങ്കുന്നം പോലീസ് സ്‌റ്റേഷനിൽ പരാതി നൽകി. ഇതേ തുടർന്നാണ് ബജിത് ലാലിനെ അറസ്റ്റ് ചെയ്തത്.

Read More

പ്രതിശ്രുത വരനുമായി വഴക്കിട്ടു; കഴുത്തിൽ കുരുക്കിട്ട ചിത്രങ്ങൾ അയച്ചു കൊടുത്ത ശേഷം യുവതി ആത്മഹത്യ ചെയ്തു

ഗൾഫിൽ ജോലി ചെയ്യുന്ന പ്രതിശ്രുത വരനുമായി ഫോൺ സംസാരത്തിനിടെ പിണങ്ങിയ യുവതി ആത്മഹത്യ ചെയ്തു. കൊല്ലം ഓച്ചിറ പായക്കുഴി സ്വദേശിനി സുമയ്യ(18)യാണ് മരിച്ചത്. കഴുത്തിൽ കുരുക്കിട്ട ദൃശ്യങ്ങൾ യുവാവിന് അയച്ചുകൊടുത്ത ശേഷമാണ് ഷാൾ ഉപയോഗിച്ച് ജനൽ കമ്പിയിൽ തൂങ്ങിമരിച്ചത് യുവതി അയച്ച ചിത്രങ്ങൾ കണ്ടതോടെ യുവാവ് വീട്ടുകാരെ വിവരം അറിയിച്ചു. ഇവർ വന്നുനോക്കുമ്പോഴേക്കും സുമയ്യ മരിച്ചിരുന്നു. മൂന്ന് മാസം മുമ്പാണ് ഇവരുടെ വിവാഹ നിശ്ചയം കഴിഞ്ഞത്.

Read More

ശബരിമലയിലെ നിയന്ത്രണങ്ങൾ: സർക്കാരിനെതിരെ പന്തളം കൊട്ടാരം

ശബരിമലയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങളെ എതിർത്ത് പന്തളം കൊട്ടാരം. പരമ്പരാഗത രീതിയിലുള്ള ആചാരങ്ങൾ മുടക്കുന്നത് സർക്കാരിന് ശബരിമലയോടുള്ള അവഗണന കൊണ്ടാണെന്ന് ഇവർ വിമർശിച്ചു. കാനന പാതയിലൂടെയുള്ള യാത്ര, നെയ്യ് അഭിഷേകം, സന്നിധാനത്ത് വിരിവെക്കാനുള്ള അനുവാദം, പമ്പയിലെ ചടങ്ങുകൾ തുടങ്ങി നടന്നുപോന്നിരുന്ന ആചാരങ്ങൾക്കെല്ലാം ഇത്തവണ അനുമതി നൽകണമെന്ന് പന്തളം കുടുംബം ആവശ്യപ്പെട്ടിരുന്നു. എന്നാൽ കഴിഞ്ഞ തവണത്തേത് പോലെ തന്നെയാണ് ഇത്തവണയും മകരവിളക്ക് തീർഥാടനം. തിരുവാഭരണ ദർശനത്തിന് പന്തളത്തേക്ക് ഭക്തരെ പ്രവേശിപ്പിക്കുന്ന കാര്യത്തിലും അന്നദാനം നടത്തുന്നതിനും അന്തിമ തീരുമാനമായിട്ടില്ല. തീർഥാടന കാലത്ത്…

Read More

കോട്ടയം എസ് പിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ് മരിച്ച സംഭവം; പോലീസിനെതിരെ കുടുംബം

കോട്ടയം കുമരകത്ത് ജില്ലാ പോലീസ് മേധാവിയുടെ വാഹനത്തിൽ അടിച്ചിട്ട് ഓടിയ യുവാവ്  മരിച്ച സംഭവത്തിൽ പോലീസിനെതിരെ യുവാവിന്റെ കുടുംബം. വെച്ചൂർ സ്വദേശിയായ ജിജോയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ചത്. ജിജോയെ പോലീസ് കൊലപ്പെടുത്തിയതാണെന്ന് കുടുംബം ആരോപിച്ചു. എന്നാൽ മദ്യലഹരിയിൽ വലിയ മതിൽ ചാടിക്കടക്കുന്നതിനിടെ കാനയിൽ വീണതാണ് മരണകാരണമെന്ന് പോലീസ് പറയുന്നു. ശ്വസനനാളത്തിൽ ചെളി കയറിയതായി പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ പറയുന്നുണ്ട്. മാതാപിതാക്കളുടെ പരാതിയിൽ കുമരകം പോലീസ് കേസെടുത്തു. കുമരകത്ത് കഴിഞ്ഞ ഞായറാഴ്ച രാത്രിയാണ് വെച്ചൂർ അച്ചിനകം സ്വജേശി ജിജോ ആന്റണി…

Read More

കോട്ടയം എരുമേലിയിൽ പൊട്ടൽ; ആളുകൾ ഓടിമാറിയതിനാൽ വൻ ദുരന്തമൊഴിവായി

ശക്തമായ മഴ തുടരുന്നതിനിടെ കോട്ടയം എരുമേലിയിൽ ഉരുൾപൊട്ടൽ. ഇന്നലെ രാത്രിയാണ് എരുമേലി കണമല എഴുത്വാപുഴയിൽ രണ്ടിടത്താണ് ഉരുൾപൊട്ടിയത്. അപകടത്തിൽ രണ്ട് വീടുകൾ തകർന്നു. ഈ വീടുകളിലുണ്ടായിരുന്നവരെ ഏഴ് പേരെ സാഹസികമായി രക്ഷപ്പെടുത്തി. പനന്തോട്ടം ജോസ്, തെന്നിപ്ലാക്കൽ ജോബിൻ എന്നിവരുടെ വീടുകളാണ് തകർന്നത്. ജോബിന്റെ പ്രായമായ ചിന്നമ്മക്ക് പരുക്കേറ്റു. ജോസിന്റെ വീട്ടിലുണ്ടായിരുന്ന ഓട്ടോ റിക്ഷയും ബൈക്കും മലവെള്ളപ്പാച്ചിലിൽ ഒലിച്ചുപോയി. 13 കുടുംബങ്ങളെ മാറ്റിപാർപ്പിച്ചു. അപകടമറിഞ്ഞ് ആളുകൾ ഓടിമാറിയത് വലിയ ദുരന്തം ഒഴിവായി. നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പഞ്ചായത്ത് പ്രസിഡന്റ്…

Read More

ഇന്ധനവില വർധന: നിയമസഭയിലേക്ക് സൈക്കിളിലെത്തി പ്രതിപക്ഷ പ്രതിഷേധം

ഇന്ധനവില വർധനവിനെതിരെ വ്യത്യസ്ത പ്രതിഷേധവുമായി പ്രതിപക്ഷ നേതാക്കൾ. നിയമസഭയിലേക്ക് സൈക്കിളിലെത്തിയാണ് പ്രതിപക്ഷ എംഎൽഎമാർ പ്രതിഷേധം രേഖപ്പെടുത്തിയത്. പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ നേതൃത്വത്തിലാണ് എംഎൽഎമാർ സൈക്കിളിൽ എത്തിയത്. കേന്ദ്രം ഇന്ധനനികുതി കുറച്ചതു പോലെ കേരളവും നികുതി കുറച്ച് ഇന്ധനവില കുറയ്ക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം. മുമ്പും പലതവണ പ്രതിപക്ഷം ഇക്കാര്യം സഭയിൽ ആവശ്യപ്പെട്ടിരുന്നു. അതേസമയം നികുതി കുറയ്ക്കാനില്ലെന്ന നിലപാടിലാണ് സംസ്ഥാന സർക്കാർ. ഇന്ധനവില വർധനവിനെതിരെ സമരം വ്യാപകമാക്കാനുള്ള തീരുമാനത്തിലാണ് പ്രതിപക്ഷം. ഇന്ധന നികുതി അടിയന്തര പ്രമേയമായി അവതരിപ്പിക്കാനും…

Read More