കെപിഎസി ലളിതയുടെ ആരോഗ്യനിലയിൽ പുരോഗതിയെന്ന് മകൻ സിദ്ധാർഥ്

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടി കെ പി എ സി ലളിതയുടെ ആരോഗ്യനില മെച്ചപ്പെട്ടു കൊണ്ടിരിക്കുന്നതായി മകൻ സിദ്ധാർഥ്. ഫേസ്ബുക്ക് വഴിയാണ് സിദ്ധാർഥ് ഇക്കാര്യം അറിയിച്ചത്. അമ്മ സുഖമായിരിക്കുന്നു. ആരോഗ്യനില മെച്ചപ്പെട്ടു കൊണ്ടിരിക്കുകയാണ്. നിങ്ങളുടെ എല്ലാവരുടെയും പ്രാർഥനകൾക്കും കരുതലിനും നന്ദിയെന്ന് സിദ്ധാർഥ് ഫേസ്ബുക്കിൽ കുറിച്ചു

കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ കരൾ സംബന്ധമായ അസുഖത്തെ തുടർന്നാണ് കെപിഎസി ലളിത ചികിത്സയിൽ കഴിയുന്നത്. കഴിഞ്ഞ ദിവസമാണ് തൃശ്ശൂരിലെ ആശുപത്രിയിൽ നിന്ന് അവരെ കൊച്ചിയിലേക്ക് മാറ്റിയത്.