ബോളിവുഡ് നടൻ സിദ്ധാർഥ് ശുക്ല അന്തരിച്ചു. 40 വയസ്സായിരുന്നു. മുംബൈയിലെ വസതിയിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ താരത്തെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതമാണ് മരണ കാരണമെന്നാണ് സൂചന
മോഡലിംഗിലൂടെയാണ് സിദ്ധാർഥ് ശുക്ല കരിയർ ആരംഭിച്ചത്. നിരവധി ടെലിവിഷൻ ഷോകളിൽ മത്സരാർഥിയും അവതാരകനായുമെത്തി. ബിസിനസ് ഇൻ റിതു ബസാർ, ഹംപ്റ്റി ശർമ ഹി ദുൽഹനിയ തുടടങ്ങിയ ചിത്രങ്ങളിൽ അഭിനയിച്ചു. വെബ് സിരീസുകളിലും സജീവ സാന്നിധ്യമായിരുന്നു.