കോട്ടയത്ത് ആസിഡ് കുടിച്ച് നാലംഗ കുടുംബത്തിന്റെ ആത്മഹത്യാശ്രമം; രണ്ട് പേർ മരിച്ചു

 

കോട്ടയം ബ്രഹ്മമംഗലത്ത് ആസിഡ് കുടിച്ച് നാലംഗ കുടുംബം ആത്മഹത്യക്ക് ശ്രമിച്ചു. രണ്ട് പേർ മരിച്ചു. കാലായിൽ സുകുമാരന്റെ ഭാര്യ സീന, മൂത്ത മകൾ സൂര്യ എന്നിവരാണ് മരിച്ചത്. സുകുമാരനും ഇളയ മകളും ഗുരുതരാവസ്ഥയിൽ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്

അയൽവാസികളാണ് സംഭവം ആദ്യമറിയുന്നത്. തുടർന്ന് നാല് പേരെയും ഉടനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. സീന ആശുപത്രിയിൽ എത്തിയപ്പോഴേക്കും തന്നെ മരിച്ചിരുന്നു. മൂത്ത മകളുടെ വിവാഹം അടുത്തിടെ മുടങ്ങിയതിന്റെ വിഷമത്തിലായിരുന്നു കുടുംബം എന്ന് പറയപ്പെടുന്നു.