വ്യാജ പുരാവസ്തുക്കൾ കാണിച്ച് കോടികളുടെ തട്ടിപ്പ് നടത്തിയ കേസിൽ അറസ്റ്റിലായ മോൻസൺ മാവുങ്കാലിന്റെ അടുപ്പക്കാരൻ ഐ ജി ലക്ഷ്മണക്കെതിരെയും നടപടിയുണ്ടായേക്കും. ഡിജിപി അനിൽകാന്തിന്റെ റിപ്പോർട്ട് അനുസരിച്ചാകും നടപടി. പോലീസിന്റെ മാന്യതക്ക് ചേരാത്ത നടപടിയാണ് ഐജിയുടെ ഭാഗത്ത് നിന്നുണ്ടായതെന്ന് റിപ്പോർട്ടിൽ പരാമർശമുണ്ട്.
തുടക്കം മുതലെ ഐ ജി ലക്ഷ്മണ ആരോപണ വിധേയനായിരുന്നു. ഇതിന് പിന്നാലെ ഐജിയും മോൻസണും തമ്മിലുള്ള ബന്ധത്തിന്റെ കൂടുതൽ തെളിവുകൾ പരാതിക്കാരും പുറത്തുവിട്ടിരുന്നു. പരാതിക്കാർക്ക് മുന്നിൽ ഇരുന്ന് ഐജിയെ വിളിക്കുന്ന മോൻസന്റെ ദൃശ്യങ്ങളടക്കം പുറത്തുവന്നിരുന്നു
മോൻസണുമായി ഐജി ലക്ഷ്മണക്ക് അടുത്ത സൗഹൃദമുണ്ടായിരുന്നു. അതേസമയം സസ്‌പെൻഡ് ചെയ്യാനുള്ള ശുപാർശയിൽ അന്തിമ തീരുമാനം മുഖ്യമന്ത്രി പിണറായി വിജയന്റേതായിരിക്കും.