മുല്ലപ്പെരിയാർ വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി

 

മുല്ലപ്പെരിയാർ വിഷയത്തിൽ സിപിഎമ്മിന് വ്യക്തമായ കാഴ്ചപ്പാടുണ്ടെന്ന് കോടിയേരി ബാലകൃഷ്ണൻ. തമിഴ്‌നാടിന് വെള്ളം കേരളത്തിന് സുരക്ഷ എന്നതാണ് നിലപാട്. അതിന് വ്യത്യസ്തമായ നിലപാടുണ്ടെങ്കിൽ പരിശോധിക്കും. മുല്ലപ്പെരിയാർ വിഷയം ഇന്നലത്തെ എൽഡിഎഫ് യോഗത്തിൽ ചർച്ചയായില്ല. മരം മുറി ഉത്തരവുമായി ബന്ധപ്പെട്ട് ഉദ്യോഗസ്ഥ തലത്തിൽ വീഴ്ചയുണ്ടോയെന്ന് പരിശോധിക്കുമെന്നും കോടിയേരി പറഞ്ഞു.