വ്യാജ പുരാവസ്തുക്കൾ കൊണ്ട് തട്ടിപ്പുനടത്തിയ മോൻസൺ മാവുങ്കാലുമായി ബന്ധമുണ്ടെന്ന് കണ്ടെത്തിയ ഐ ജി ലക്ഷ്മണയെ സസ്‌പെൻഡ് ചെയ്തു. പോലീസ് സേനക്ക് അപമാനകരമായ പെരുമാറ്റമുണ്ടായതെന്നതിന്റെ അടിസ്ഥാനത്തിലാണ് സസ്‌പെൻഷൻ. ചൊവ്വാഴ്ച രാത്രിയാണ് സസ്‌പെൻഷൻ ഓർഡറിൽ മുഖ്യമന്ത്രി ഒപ്പിട്ടത്
മോൻസണെതിരായ കേസുകൾ ഒതുക്കാൻ ലക്ഷ്മൺ ഇടപെട്ടിരുന്നു. ലക്ഷ്മണിന്റെ സഹായം ലഭിച്ചതായി മോൻസൺ തന്നെ അവകാശപ്പെടുന്ന വീഡിയോ ദൃശ്യങ്ങളും പുറത്തുവന്നിരുന്നു. ഔദ്യോഗിക വാഹനത്തിൽ ഐ ജി ലക്ഷ്മണ പലതവണ മോൻസന്റെ വസതിയിൽ എത്തിയിട്ടുണ്ട്. പുരാവസ്തു ഇടപാടിൽ ഇടനിലക്കാരനായും ഐ ജി നിന്നിട്ടുണ്ട്.
ലക്ഷ്മണയും മോൻസന്റെ മാനേജരും തമ്മിൽ നടത്തിയ വാട്‌സാപ്പ് ചാറ്റുകളുടെ വിവരങ്ങൾ ഇന്ന് പുറത്തുവന്നിരുന്നു. ആന്ദ്രാ സ്വദേശിയായ ഇടനിലക്കാരിയും ഇടിൽ ഉൾപ്പെട്ടിട്ടുണ്ട്.