ഹജ്ജ് സമയത്ത് ഹറം മസ്ജിദ് അണുവിമുക്തമാക്കാന്‍ ഉപയോഗിച്ചത് 2400 ലിറ്റര്‍ സാനിറ്റൈസര്‍
മക്ക: ഈ വര്‍ഷത്തെ ഹജ്ജിനിടെ ഹറം മസ്ജിദ് ശുദ്ധീകരിക്കാന്‍ ഉപയോഗിച്ചത് 2400 ലിറ്റര്‍ സാനിറ്റൈസര്‍. ഇതില്‍ 1500 ലിറ്റര്‍ ഉപയോഗിച്ചത് തറ അണുവിമുക്തമാക്കാനാണ്. ബാക്കി 900 ലിറ്റര്‍ സാധാരണ അണുവിമുക്തമാക്കലിനായിരുന്നു. ഇതിന് പുറമെ കാര്‍പറ്റുകളിലും നിസ്‌കാര മുസല്ലകളിലും 1050 ആഡംബര അത്തറും ഉപയോഗിച്ചു. തിരുഗേഹങ്ങളുടെ ജനറല്‍ പ്രസിഡന്‍സിയാണ് ഇക്കാര്യങ്ങളെല്ലാം നടത്തിയത്. മതാഫ്, മസാഅ്, പുറംമുറ്റം തുടങ്ങിയവയാണ് അണുവിമുക്തമാക്കിയത്. ദിവസം പത്ത് പ്രാവശ്യം ഹറം മസ്ജിദും വളപ്പുകളും വൃത്തിയാക്കുകയും അണുവിമുക്തമാക്കുകയും ചെയ്യുന്നുണ്ട്. 3500 ശുചീകരണ തൊഴിലാളികളാണ് ഇത് നിര്‍വ്വഹിക്കുന്നത്.