സൗദിയിലെ തായിഫില്‍ കനത്ത മഴ; റോഡുകളില്‍ വെള്ളപ്പൊക്കം

തായിഫ്: സൗദി അറേബ്യയിലെ തായിഫില്‍ കഴിഞ്ഞ ദിവസമുണ്ടായ കനത്ത മഴയില്‍ റോഡുകള്‍ വെള്ളത്തില്‍ മുങ്ങി. രാജ്യത്തിന്റെ പടിഞ്ഞാറന്‍ മേഖലയില്‍ മക്കക്ക് സമീപമാണ് തായിഫ്. റോഡുകളില്‍ വെള്ളം പൊങ്ങിയതിനെ തുടര്‍ന്ന് ഗതാഗതം തടസ്സപ്പെട്ടു. വെള്ളത്തില്‍ മുങ്ങിയ കാറുകളുടെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. കാര്‍ യാത്രക്കാര്‍ കുടുങ്ങിപ്പോയ 30 സംഭവങ്ങളാണ് സിവില്‍ ഡിഫന്‍സിന് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്. തായിഫിലെ പ്രധാന റോഡിലെ ഗതാഗതം തടസ്സപ്പെട്ടു. അല്‍ മുന്തസ ജില്ലയില്‍ വെള്ളപ്പൊക്കം കാരണം ആളുകള്‍ക്ക് പുറത്തിറങ്ങാനായില്ല.

Read More

കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം യു എ ഇയിലും ആരംഭിച്ചു

അബുദാബി: ഇന്ത്യയ്ക്കും ചൈനയ്ക്കും പിന്നാലെ യു.എ.ഇയിലും കോവിഡ് വാക്‌സിന്‍ മൂന്നാം ഘട്ട പരീക്ഷണം ആരംഭിച്ചു.അബുദാബി ഹെല്‍ത്ത് സര്‍വീസ് (സെഹാ) ആണ് മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്തുന്നത്. ചൈനീസ് ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിയായ സിനോഫാം സി.എന്‍.ബി.സിയുടെ സഹകരണത്തോടെ അബുദാബി ആരോഗ്യവകുപ്പിന്റെ ജി 42ന്റെ നേതൃത്വത്തിലാണ് പരീക്ഷണം. യു.എ.ഇയുടെ പരീക്ഷണങ്ങള്‍ പുരോഗമിക്കുന്നതിന്റെ പശ്ചാത്തലത്തില്‍ 20ലധികം രാജ്യങ്ങളില്‍ നിന്നുള്ള ആളുകള്‍ പരീക്ഷണങ്ങള്‍ക്ക് തയ്യാറായി രജിസ്റ്റര്‍ ചെയ്തിരിക്കുകയാണ്. വാക്‌സിന്‍ എടുക്കുന്നവരെ 42 ദിവസം നിരീക്ഷിക്കുമെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചിട്ടുണ്ട്. പതിനായിരത്തിലധികം ആളുകള്‍ ഇതിനായി രജിസ്റ്റര്‍…

Read More

എക്‌സ്‌പോ 2020: ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ കമ്മീഷണര്‍ ജനറലുമാര്‍ സംസാരിക്കുന്നു

ലോകം അഭൂതപൂര്‍വ്വമായ ആരോഗ്യ പ്രതിസന്ധി നേരിടുമ്പോഴും ദുബൈ എക്‌സ്‌പോ 2020ക്കുള്ള ഒരുക്കങ്ങള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. ‘മനസ്സുകളെ ബന്ധിപ്പിക്കുന്നു, ഭാവി സൃഷ്ടിക്കുന്നു’ എന്ന പ്രമേയത്തിലുള്ള എക്‌സ്‌പോയില്‍ പങ്കെടുക്കുന്ന രാജ്യങ്ങള്‍ നൂതനവും സൃഷ്ടിപരവുമായ മാര്‍ഗ്ഗങ്ങള്‍ കണ്ടെത്തുകയും ചെയ്യുന്നു. ഈയവസരത്തില്‍ ബഹറൈന്‍, ഇറ്റലി, പോളണ്ട്, ദക്ഷിണ കൊറിയ എന്നീ രാജ്യങ്ങളിലെ കമ്മീഷണര്‍ ജനറലുമാരായ ശൈഖ മായ് ബിന്‍ത് മുഹമ്മദ് അല്‍ ഖലീഫ, പൗലോ ഗ്ലിസെന്റി, അഡ്രിയാന്‍ മാലിനോവ്‌സ്‌കി, യൂംഗ് ഓ വോന്‍ എന്നിവര്‍ സംസാരിക്കുന്നു. യുംഗ് ഓ വോന്‍: രാജ്യങ്ങള്‍ തമ്മിലുള്ള പരസ്പര…

Read More

കുവൈറ്റില്‍ വിഷമദ്യ ദുരന്തം; നാലു യുവാക്കള്‍ക്ക് ദാരുണാന്ത്യം, 6 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍

കുവൈറ്റ്: കുവൈറ്റില്‍ വിഷമദ്യ ദുരന്തം. വിഷ മദ്യം കഴിച്ച് നാലു യുവാക്കള്‍ മരിച്ചു. 6 പേര്‍ അതീവ ഗുരുതരാവസ്ഥയില്‍ ജഹ്‌റ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുകയാണ് . ചികിത്സയില്‍ കഴിയുന്ന ഒരു യുവാവിന്റെ കാഴ്ച്ച ശക്തി നഷ്ടപ്പെട്ടതായാണ് റിപ്പോര്‍ട്ട്. ജഹറയിലെ തൈമ പ്രദേശത്താണു സംഭവം. മരണമടഞ്ഞവരും ഗുരുതരാവസ്ഥയില്‍ കഴിയുന്നവരും ഏത്‌ രാജ്യക്കാരാണെന്ന് വ്യക്തമല്ല. പ്രാദേശികമായി നിർമ്മിച്ച ചാരായമാണു ദുരന്തത്തിനു കാരണമായത്‌.ഇത്‌ വിതരണം ചെയ്ത ബിദൂനി യുവാവിനെ പോലീസ്‌ അറസ്റ്റ്‌ ചെയ്തു. മദ്യം നിർമ്മിച്ചത്‌ അറസ്റ്റിലായ ബിദൂനി യുവാവാണോ അല്ലെങ്കിൽ…

Read More

ഹജ്ജ് സമയത്തെ നുഴഞ്ഞുകയറ്റം തടയാന്‍ ശക്തമായ സുരക്ഷ

മക്ക: ഹജ്ജ് സമയത്ത് അനധികൃതമായി പുണ്യഭൂമികളിലേക്ക് പ്രവേശിക്കുന്നത് തടയാന്‍ ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. മക്കയെയും പുണ്യഭൂമികളെയും ചുറ്റിയുള്ള മരുഭൂമി റോഡുകളില്‍ ശക്തമായ സുരക്ഷാ ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. മക്കയിലേക്കുള്ള പ്രധാന റോഡുകളിലുടനീളം സുരക്ഷാ പട്രോളിംഗുണ്ട്. മാത്രമല്ല മൊബൈല്‍ സെക്യൂരിറ്റി കേന്ദ്രങ്ങളും സംവിധാനിച്ചിട്ടുണ്ട്. റസ്റ്റ് ഹൗസുകള്‍, പര്‍വതങ്ങള്‍, താഴ്വാരകള്‍ തുടങ്ങിയ സ്ഥലങ്ങളെ രഹസ്യമായി നിരീക്ഷിക്കും. ഇത്തവണത്തെ ഹജ്ജിന് ഒരു ടൂര്‍ ഓപറേറ്റര്‍മാര്‍ക്കും ലൈസന്‍സ് നല്‍കിയിട്ടില്ല. വ്യാജ ഹജ്ജ് ഓപറേറ്റര്‍മാരെ പിടികൂടാന്‍ മക്കയുടെ എല്ലാ ഗവര്‍ണറേറ്റുകളിലും നഗരങ്ങളിലും പ്രത്യേകം നിരീക്ഷണ സംഘങ്ങളുണ്ട്.

Read More

അബുദബിയില്‍ സ്വകാര്യ സ്‌കൂളുകളിലെ വിദ്യാര്‍ത്ഥികളെയും ജീവനക്കാരെയും കൊവിഡ് പരിശോധനക്ക് വിധേയരാക്കും

അബുദബി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്നതിന് മുന്നോടിയായി അബുദബിയിലെ സ്വകാര്യ സ്‌കൂളുകളിലെ അദ്ധ്യാപകരെയും വിദ്യാര്‍ത്ഥികളെയും മറ്റ് ജീവനക്കാരെയും കൊവിഡ്- 19 പരിശോധനക്ക് വിധേയരാക്കും. സ്‌കൂളുകള്‍ക്ക് മാത്രമല്ല കോളേജുകള്‍ക്കും ഇത് ബാധകമാകുമെന്ന് അബുദബി വിദ്യാഭ്യാസ- വിജ്ഞാന വകുപ്പ് (അദിക്) അറിയിച്ചു. ഇതിന്റെ സമയക്രമവും നടപടിക്രമങ്ങളും മറ്റ് വിശദാംശങ്ങളും പിന്നീട് അറിയിക്കും. സമ്പര്‍ക്ക നിരീക്ഷണത്തിനായി അല്‍ ഹുസ്‌ന് ആപ്പ് (AlHosn app) ഡൗണ്‍ലോഡ് ചെയ്യാന്‍ ജീവനക്കാരോടും വിദ്യാര്‍ത്ഥികളോടും രക്ഷിതാക്കളോടും നിര്‍ദ്ദേശിച്ചിട്ടുണ്ട്. 12 വയസ്സിന് മുകളിലുള്ള വിദ്യാര്‍ത്ഥികള്‍ക്ക് മാസ്‌ക് നിര്‍ബന്ധമാണ്. പുറത്തുനിന്ന്…

Read More

ദുബൈയില്‍ പ്രവാസി വനിത ബാത്ത്‌റൂമില്‍ കുടുങ്ങിയത് 17 മണിക്കൂര്‍

ദുബൈ: പ്രവാസി വനിത 17 മണിക്കൂര്‍ ബാത്ത്‌റൂമില്‍ കുടുങ്ങി. പാക്കിസ്ഥാനി പ്രവാസിയായ 33കാരി എമ്മ കൈസറിനാണ് ഈ ദുരനുഭവം. ദേരയിലെ ഒറ്റമുറി അപാര്‍ട്ട്‌മെന്റില്‍ തനിച്ച് താമസിക്കുന്നവരാണ് ഇവര്‍. മൊബൈല്‍ ഫോണ്‍ എടുക്കാത്തതിനാല്‍ ആരെയും വിളിക്കാന്‍ സാധിക്കാതെ തണുത്ത് വിറച്ചാണ് ഇവര്‍ ബാത്ത്‌റൂമില്‍ ഇത്രനേരം പേടിയോടെ കഴിഞ്ഞത്. ആരെങ്കിലും തന്നെത്തേടി വരുമെന്ന പ്രതീക്ഷയിലായിരുന്നു ഇവര്‍. സമയമെന്തെന്നോ അടുത്ത നിമിഷം എന്ത് സംഭവിക്കുമെന്നോ അറിയാതെ തറയില്‍ ഇരിക്കേണ്ടിവന്നു. രാത്രി 7.15നാണ് ബാത്ത്‌റൂമില്‍ കയറി പതുക്കെ വാതിലടച്ചത്. എന്നാല്‍ ആവശ്യം നിര്‍വ്വഹിച്ച്…

Read More

അബുദബിയിലെ സ്‌കൂളുകള്‍ സെപ്തംബറില്‍ പ്രവര്‍ത്തനം ആരംഭിക്കും

അബുദബി: പുതിയ അധ്യയന വര്‍ഷം ആരംഭിക്കുന്ന സെപ്തംബറില്‍ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ വരാന്‍ അബുദബി വിദ്യാഭ്യാസ, വിജ്ഞാന വകുപ്പ് അനുമതി നല്‍കി. വിദ്യാര്‍ത്ഥികളുടെയും അധ്യാപകരുടെയും സുരക്ഷ ഉറപ്പുവരുത്തുന്നതിന് സമഗ്ര നയങ്ങളും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങളും വകുപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. സുരക്ഷിതമായ പ്രവര്‍ത്തനം, അധ്യാപനം- പഠനം, ജീവനക്കാരുടെയും വിദ്യാര്‍ഥികളുടെയും ക്ഷേമം, സാമൂഹിക പിന്തുണ എന്നീ നാല് ഘടകങ്ങളില്‍ അധിഷ്ഠിതമായിരിക്കും മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. വിദ്യാലയങ്ങള്‍ പുനരാരംഭിക്കുന്നതുമായി ബന്ധപ്പെട്ട് രക്ഷിതാക്കളില്‍ നിന്ന് അഭിപ്രായങ്ങള്‍ സ്വരൂപിച്ചിരുന്നു. അഭിപ്രായ സര്‍വ്വേയില്‍ 63 ശതമാനം രക്ഷിതാക്കളും പ്രതികരണം അറിയിച്ചു. ഇതിന്റെ കൂടെ അടിസ്ഥാനത്തിലാണ്…

Read More

ഇനി ‘പച്ച ടാക്‌സി’; ജിദ്ദ വിമാനത്താവളത്തിലെ ടാക്‌സിയുടെ നിറം പരിഷ്കരിച്ചു

സൗദി: ജിദ്ദ കിംഗ് അബ്ദുല്‍ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ എയര്‍പോര്‍ട്ട് ടാക്‌സി കാറുകളുടെ നിറം പരിഷ്‌കരിച്ച് കൊണ്ട് ജനറല്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ അതോറിറ്റി . നിലവിലെ വെള്ള കളര്‍ ടാക്‌സികാറുകള്‍ക്ക് പകരം പച്ച കളര്‍ ടാക്‌സിയായിരിക്കും സര്‍വ്വീസ് നടത്തുക എയര്‍പ്പോര്‍ട്ട് ടാക്‌സികളെ വേഗത്തില്‍ തിരിച്ചറിയുന്നതിനും ,വിമാനത്താവളങ്ങളിലെ ഗതാഗത സംവിധാനത്തിന്റെ വികസനം പൂര്‍ത്തിയാക്കുന്നതിന്റെ ഭാഗമായായി ടാക്‌സി മേഖലയില്‍ സാങ്കേതിക മാറ്റങ്ങളോടെ കൂടുതല്‍ വേഗത കൈവരിക്കാനുമാണ് ലക്ഷ്യമിടുന്നതെന്ന് എയര്‍പോര്‍ട്ട് ടാക്‌സി സര്‍വീസുകളുടെ ഓപ്പറേറ്ററായ അല്‍ സഫ്വയും കിംഗ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവള…

Read More

കൊവിഡ് വ്യാപനം രൂക്ഷം; ഒമാന്‍ വീണ്ടും ലോക്ക്ഡൗണിലേക്ക്; രണ്ടാഴ്ച അടച്ചിടും

മസ്‌ക്കറ്റ്: ഒമാനില്‍ കൊറോണ രോഗ വ്യാപനത്തിന് കുറവില്ല. വീണ്ടും ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ച് ഭരണകൂടം. രണ്ടാഴ്ച രാജ്യം അടച്ചിടാനാണ് തീരുമാനം. ജൂലൈ 25 മുതല്‍ ആഗസ്റ്റ് എട്ട് വരെ എല്ലാ ഗവര്‍ണറേറ്റുകളും അടച്ചിടാന്‍ സുപ്രീം കമ്മിറ്റി തീരുമാനിച്ചു. ആരോഗ്യ വകുപ്പിന്റെ നിര്‍ദേശങ്ങള്‍ ശക്തമായി നടപ്പാക്കാനാണ് നടപടികള്‍ പുരോഗമിക്കുന്നത്. ആഭ്യന്തര മന്ത്രി ഹമൗദ് ബിന്‍ ഫൈസല്‍ അല്‍ ബുസൈദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗമാണ് നിര്‍ണായകമായ തീരുമാനങ്ങള്‍ കൈക്കൊണ്ടത്. കൊറോണ വൈറസ് വ്യാപനം തടുന്നതിന് വേണ്ട വിവിധ മാര്‍ഗങ്ങള്‍ യോഗത്തില്‍ ചര്‍ച്ചയായി….

Read More