ചൊവ്വാ ദൗത്യം മാറ്റിവെച്ച് യുഎഇ; ഇത്തവണയും വില്ലനായത് കാലാവസ്ഥ
ദുബായ്: സ്വപ്ന പദ്ധതിയായ ചൊവ്വാ ദൗത്യം വീണ്ടും മാറ്റി വെച്ച് യുഎഇ. പ്രതികൂല കാലാവസ്ഥയെ തുടർന്നാണ് ദൗത്യം നീട്ടിവെച്ചിരിക്കുന്നത്. ജപ്പാനിലെ സ്പേസ് സെന്ററിൽ നിന്നായിരുന്നു വിക്ഷേപണം നടത്താനിരുന്നത്. പുതിയ തീയതി 24 മണിക്കൂറിനുള്ളിൽ അറിയിക്കുമെന്ന് യുഎഇ ട്വീറ്റ് ചെയ്തു. ജപ്പാനിലെ സ്പേസ് സെന്ററായ തനെഗഷിമയിൽ നിന്നും ബുധനാഴ്ച വിക്ഷേപണം നടത്താനായിരുന്നു ആദ്യം നിശ്ചയിച്ചിരുന്നത്. എന്നാൽ കാലാവസ്ഥ വ്യതിയാനത്തെ തുടർന്ന് വ്യാഴാഴ്ച വൈകീട്ട് 4.43ന് വിക്ഷേപിക്കാൻ പിന്നീട് നിശ്ചയിച്ചു. ഇതാണ് ഇപ്പോൾ വീണ്ടും മാറ്റിവെച്ചിരിക്കുന്നത്. 200 മില്യൺ ഡോളർ…