യുഎഇയിൽ താപനില ഉയരുന്നു ; കാറ്റിനും, തുറസ്സായ സ്ഥലങ്ങളിൽ പൊടിക്കാറ്റിനും സാധ്യത
യുഎഇയില്‍ കനത്ത ചൂട്. ചില പ്രദേശങ്ങളില്‍ അന്തരീക്ഷ താപനില 49 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഉച്ചയ്ക്ക് ശേഷം ചില പ്രദേശങ്ങള്‍ മേഘാവൃതമാകും. കാറ്റിനും, തുറസ്സായ സ്ഥലങ്ങളില്‍ പൊടിക്കാറ്റിനും സാധ്യതയുണ്ട്. ചൂട് വര്‍ധിച്ചതോടെ ജൂണ്‍ 15 മുതല്‍ രാജ്യത്ത് ഉച്ചവിശ്രമ നിയമം നിലവില്‍ വന്നിരുന്നു. സൂര്യപ്രകാശം നേരിട്ടേല്‍ക്കുന്ന രീതിയിലുള്ള ജോലികള്‍ക്ക് ഉച്ചയ്ക്ക് പന്ത്രണ്ടര മുതല്‍ വൈകുന്നേരം മൂന്ന് മണി വരെയാണ് വിലക്കുള്ളത്. സെപ്റ്റംബര്‍ 15 വരെയാണ് നിയന്ത്രണം.