സ്വർണ കടത്തുമായി ബന്ധപ്പെട്ട ഏത് അന്വേഷണവുമായും സഹകരിക്കുമെന്ന് യു.എ.ഇ. അന്വേഷണത്തിലും ഇന്ത്യൻ നീതിന്യായ വ്യവസ്ഥയിലും വിശ്വാസമുണ്ടെന്നും കോൺസുലേറ്റിന് സംഭവവുമായി ബന്ധമില്ലെന്നും ഇന്ത്യയിലെ യു.എ.ഇ അംബാസഡർ ഡോ. അബ്ദുൽ റഹ്മാൻ അൽ ബന്ന പറഞ്ഞു.
കള്ളക്കടത്തിന് നയതന്ത്ര വഴി ദുരുപയോഗം ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഇന്ത്യൻ അധികൃതരുമായി വിഷയത്തിൽ യു.എ.ഇ പൂർണമായി സഹകരിക്കുമെന്നും കേസിൽ ബന്ധമുള്ള മുഴുവൻപേർക്കെതിരെയും കർശന നിയമ നടപടികൾ കൈക്കൊള്ളുമെന്ന് ഉറപ്പുണ്ടെന്നും എംബസി വ്യക്തമാക്കി.