യു.എ.ഇയിലെ പൊതുഗതാഗത സംവിധാനങ്ങൾ നിർത്തിവെക്കുന്നു
ദുബൈ മെട്രോ ഉൾപ്പെടെ യു.എ.ഇയിലെ എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും ഈ വാരാന്ത്യത്തിൽ നിർത്തിവെക്കുന്നു. ഇന്ന് രാത്രി എട്ടു മണി മുതൽ ഞായറാഴ്ച രാവിലെ ആറു മണിവരെയാണ് സേവനം നിർത്തിവെക്കുന്നതെന്ന് അഭ്യന്തര മന്ത്രാലയവും ആരോഗ്യ മന്ത്രാലയവും വ്യക്തമാക്കി. ദേശീയ അണുനശീകരണ പദ്ധതിയുടെ ഭാഗമായാണ് ഈ തീരുമാനം. എല്ലാവിധ പൊതുഗതാഗത സംവിധാനങ്ങളും നിർത്തിവെച്ച് അണുമുക്തമാക്കുവാൻ ഈ സമയം പ്രയോജനപ്പെടുത്തും.രാജ്യമൊട്ടുക്കും ഗതാഗതം നിയന്ത്രിതമാക്കും. ഭക്ഷണം, മരുന്ന് എന്നീ ആവശ്യങ്ങൾക്കല്ലാതെ ജനം ഈ സമയം പുറത്തിറങ്ങരുതെന്ന് പ്രത്യേക മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഊർജം, വാർത്താവിനിമയം,…