ഹജ്ജിന് അവസരം ലഭിച്ചവരുടെ ക്വാറന്റൈന്‍ ആരംഭിച്ചു
റിയാദ്: ഈ വര്‍ഷത്തെ ഹജ്ജിന് അവസരം ലഭിച്ചവരുടെ ക്വാറന്റൈന്‍ ആരംഭിച്ചു. സ്വന്തം വീട്ടില്‍ ഏഴ് ദിവസം സ്വയം നിരീക്ഷണത്തില്‍ കഴിയുകയാണ് വേണ്ടത്. ഹജ്ജ് പെര്‍മിറ്റില്ലാതെ കടക്കാന്‍ ശ്രമിക്കുന്നവരെ തടയുന്നതിന് പുണ്യഭൂമികളില്‍ കനത്ത ബന്തവസ്സ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. നിയമവിരുദ്ധമായി ഇവിടേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നവര്‍ക്ക് പതിനായിരം റിയാലാണ് പിഴ. ആവര്‍ത്തിച്ചാല്‍ ശിക്ഷ ഇരട്ടിയാകും. അനുമതിയില്ലാത്തവരെ വാഹനങ്ങളില്‍ കൊണ്ടുവരാന്‍ ശ്രമിക്കുന്നവര്‍ക്കും ശിക്ഷയുണ്ടാകും. സൗദിയിലെ സ്വദേശികളും വിദേശികളുമടക്കം പതിനായിരം പേര്‍ക്ക് മാത്രമാണ് ഇത്തവണ ഹജ്ജിന് അവസരമുള്ളത്.