യു എ ഇയില്‍ വാക്‌സിന്‍ പരീക്ഷണത്തിന് തയ്യാറാകുന്ന വളണ്ടിയര്‍മാര്‍ക്ക് മറ്റ് കൊവിഡ് പരിശോധനകളുണ്ടാകില്ല
അബുദബി: യു എ ഇ വികസിപ്പിക്കുന്ന കൊവിഡ്- 19 വാക്‌സിന്‍ പരീക്ഷണത്തിന് സജ്ജമായ സന്നദ്ധ പ്രവര്‍ത്തകര്‍ക്ക് മറ്റ് പരിശോധനകളില്‍ നിന്ന് ഇളവ്. ഇവര്‍ക്ക് വിവിധ ആവശ്യങ്ങള്‍ക്കുള്ള കൊവിഡ് പരിശോധനയില്‍ നിന്നാണ് ഇളവ് നല്‍കുക. ലോകത്ത് ആദ്യമായി യു എ ഇയിലാണ് കൊവിഡ് വാക്‌സിന്‍ പരീക്ഷണത്തിന്റെ മൂന്നാം ഘട്ടത്തിലേക്ക് കടന്നത്. മനുഷ്യരിലെ പരീക്ഷണമാണ് മൂന്നാം ഘട്ടം. അല്‍ ഹുസ്ന്‍ (AlHosn) ആപ്പ് ഉപയോഗിച്ചാണ് പരീക്ഷണത്തിന് തയ്യാറായവരെ തിരിച്ചറിയുക. വളണ്ടിയേഴ്‌സ് ടാഗ് ഉള്‍പ്പെടുത്താന്‍ ആപ്പ് പരിഷ്‌കരിക്കും. ഇതോടെ പി സി…