അനധികൃത കുടിയേറ്റം; രാജ്യത്തെ പ്രവാസികൾക്കുൾപ്പെടെ മുന്നറിയിപ്പ് നൽകി റോയൽ ഒമാൻ പോലീസ്
കോവിഡ് വൈറസ് വ്യാപനം ഇനിയും നിയന്ത്രണ വിധേയമാകാത്ത സാഹചര്യത്തിൽ സുൽത്താനേറ്റിൽ അനധികൃത കുടിയേറ്റക്കാരുടെ എണ്ണം വർധിച്ചു വരികയാണ്. കഴിഞ്ഞ 2 ദിവസങ്ങളിൽ മാത്രം വിവിധ മാർഗങ്ങളിലൂടെ രാജ്യത്ത് കടന്നു കയറാൻ ശ്രമിച്ച 91 പേരെയാണ് റോയൽ ഒമാൻ പോലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇതിൽ 65 പേരും ഏഷ്യൻ വംശജരാണ്. ഈ സാഹചര്യത്തിൽ നിലവിൽ രാജ്യത്ത് തുടരുന്ന പ്രവാസികൾ ഉൾപ്പെടെയുള്ള മുഴുവൻ പൊതു ജനങ്ങളും കൃത്യമായ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകിയിട്ടുണ്ട്. യാതൊരു കാരണവശാലും ഇത്തരത്തിൽ കടന്നു…