കോവിഡ് മുന്‍കരുതല്‍ ഉറപ്പുവരുത്താന്‍ ജിദ്ദയില്‍ പരിശോധന

ജിദ്ദ: കോവിഡ് വ്യാപനം തടയുന്നതിനായുള്ള നിയന്ത്രണങ്ങള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ ജിദ്ദയില്‍ പരിശോധന.   തെക്കന്‍ ജിദ്ദയിലാണ് സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും കൂട്ടംകൂടുന്നവര്‍ക്കെതിരെ പരിശോധന ശക്തമാക്കിയത്.   പ്രശസ്ത വ്യാപാര കേന്ദ്രങ്ങള്‍ക്കു പുറമെ, റോഡരികില്‍ തടിച്ചുകൂടുന്നവരേയും പരിശോധിക്കുന്നുണ്ട്.

Read More

എയര്‍ഇന്ത്യ എക്‌സ്പ്രസിന് ദുബയില്‍ വിലക്ക്

ദുബയ്: വന്ദേ ഭാരത് മിഷനിലെ എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനങ്ങള്‍ക്ക് ദുബയ് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തി. കൊവിഡ് രോഗികളെ നിയമവിരുദ്ധണായി യാത്ര ചെയ്യാന്‍ അനുവദിച്ചതിനെ തുടര്‍ന്നാണ് നടപടി. ഗുരുതര പിഴവ് രണ്ടു തവണ ആവര്‍ത്തിച്ചു. രോഗിയുടെയും മറ്റു യാത്രക്കാരുടെയും ചികില്‍സാ ചെലവും വിമാനകമ്പനി വഹിക്കണമെന്നും ദുബയ് അധികൃതര്‍ നോട്ടീസ് നല്‍കി. കൊവിഡ് പോസറ്റീവ് റിസല്‍റ്റുള്ള യാത്രക്കാരെ രണ്ട് തവണ സുരക്ഷചട്ടങ്ങള്‍ ലംഘിച്ച് ദുബൈയിലെത്തിച്ചു എന്ന് ചൂണ്ടിക്കാട്ടിയാണ് ദുബയ് സിവില്‍ ഏവിയേഷന്‍ എയര്‍ ഇന്ത്യ എക്‌സ്പ്രസിന് നോട്ടീസ് അയച്ചത്….

Read More

ഒമാനിൽ മഴവെള്ളം സൂക്ഷിക്കാൻ ഭൂഗർഭ സംഭരണി

മസ്ക്കറ്റ്: ഒമാനിലെ അൽ ഖബൂറ വിലായത്തിൽ നൂതന സംവിധാനങ്ങളോടെ കൂറ്റൻ ഭൂഗർഭ ജലസംഭരണി തുറന്നു. 97,000 റിയാൽ ചെലവിൽ പൂർത്തിയാക്കിയ സംഭരണിക്ക് 35 മീറ്റർ നീളവും 12 മീറ്റർ വീതിയും 7 മീറ്റർ ഉയരവുമുണ്ട്. മഴവെള്ളം പാഴാകാതെ സംഭരിക്കും. വീടുകളോട് അനുബന്ധിച്ച് ചെറുകിട ജലസംഭരണികൾ നിർമിക്കാനും പദ്ധതിയുണ്ട്. വെള്ളം മലിനമാകാതിരിക്കാനുള്ള സംവിധാനങ്ങളും സംഭരണിയിലുണ്ട്. വിവിധ മേഖലകളിൽ ഓരോ വർഷവും മഴകൂടിവരുന്ന സാഹചര്യത്തിലാണ്

Read More

ഉംറ നിര്‍വഹിക്കാന്‍ ആദ്യ അവസരം സൗദിയിലുള്ളര്‍ക്ക്; അനുമതി പത്രം നിര്‍ബന്ധം

മക്ക: ഉംറ കര്‍മം നിര്‍വഹിക്കാന്‍ തീര്‍ഥാടകര്‍ക്ക് പടിപടിയായി അനുമതി നല്‍കാനുള്ള പദ്ധതി ആഭ്യന്തര മന്ത്രാലയം പ്രഖ്യാപിച്ചതു പ്രകാരം ആദ്യ ഘട്ടത്തില്‍ പരിമിതമായ തോതില്‍ സൗദി അറേബ്യക്കകത്തുള്ളവര്‍ക്കാണ് ഉംറ അനുമതി നല്‍കുകയെന്ന് ബന്ധപ്പെട്ടവര്‍ വെളിപ്പെടുത്തി. കര്‍ശന വ്യവസ്ഥകള്‍ക്ക് അനുസൃതമായാണ് ആഭ്യന്തര തീര്‍ഥാടകര്‍ക്ക് ഉംറ അനുമതി നല്‍കുക. ബന്ധപ്പെട്ട വകുപ്പില്‍ നിന്ന് ഉംറ അനുമതി പത്രം നേടണമെന്നതാണ് വ്യവസ്ഥകളില്‍ പ്രധാനം. ഉംറ നിര്‍വഹിക്കുന്ന തീയതി, ഉംറ കര്‍മം നിര്‍വഹിക്കുന്ന സമയം എന്നിവയെല്ലാം പ്രത്യേക ആപ്പ് വഴി മുന്‍കൂട്ടി പ്രത്യേകം നിര്‍ണയിക്കേണ്ടിവരും….

Read More

പ്രവാസികള്‍ക്ക് ആശ്വാസ വാര്‍ത്ത; നാട്ടിലുള്ളവര്‍ക്ക് ഈ മാസം 15 മുതല്‍ സൗദിയിലേക്ക് മടങ്ങി വരാന്‍ അനുമതി

റിയാദ്: സൗദിയില്‍നിന്നും റീ എന്‍ട്രി വിസയില്‍ നാട്ടിലെത്തുകയും കൊവിഡ് പ്രതിസന്ധിയില്‍ സൗദിയിലേക്ക് നിശ്ചിത തിയതിക്കകം തിരികെ വരാന്‍ സാധിക്കാതിരിക്കുകയും ചെയ്ത വിദേശികള്‍ക്കും വിദേശികളുടെ കീഴില്‍ ആശ്രിതരായി കഴിയുന്നവര്‍ക്കും തിരികെ വരാനുള്ള അവസരമൊരുങ്ങി. സെപ്തംബര്‍ 15 ന് രാവിലെ ആറു മുതല്‍ സൗദിയിലേക്ക് പ്രവേശിക്കാനാകുമെന്ന് സൗദി ആഭ്യന്തരമന്ത്രാലയം അറിയിച്ചു. നിലവില്‍ വിസയും റീഎന്‍ട്രി വിസയും സാധുവായുള്ളവര്‍ക്കുമാത്രമാണ് തിരികെ സൗദിയില്‍ പ്രവേശിക്കാനാവുക. റീ എന്‍ട്രിയില്‍ സൗദിയില്‍നിന്നും നാട്ടിലേക്ക് പോയവര്‍ക്കും അതോടൊപ്പം തൊഴില്‍ വിസ, സന്ദര്‍ശക വിസ തുടങ്ങി എല്ലാതരം വിസയിലുള്ളവര്‍ക്കും…

Read More

സ്‌കൂളുകളുടെ പ്രവര്‍ത്തനം പുനരാരംഭിക്കാനൊരുങ്ങി ഒമാൻ: കർശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് രൂപം നൽകി

മസ്‌ക്കറ്റ്: കോവിഡ് വ്യാപനം തടയുന്നതിനുള്ള പ്രതിരോധ നടപടികളുടെ ഭാഗമായി സ്‌കൂളുകളുടെ പ്രവര്‍ത്തനം നവംബർ ഒന്ന് മുതൽ പുനരാരംഭിക്കാനൊരുങ്ങി ഒമാൻ. ക്ലാസുകളിലും സ്‌കൂള്‍ ബസ്സുകളിലും സാമൂഹ്യ അകലം പാലിക്കുന്നതുള്‍പ്പെടെയുള്ള കർശന മാര്‍ഗനിര്‍ദ്ദേശങ്ങള്‍ക്ക് ഒമാന്‍ വിദ്യാഭ്യാസ മന്ത്രാലയം രൂപം നല്‍കി വിദ്യാര്‍ത്ഥികളുടെ എണ്ണം അനുസരിച്ചായിരിക്കും ക്ലാസുകള്‍ പ്രവര്‍ത്തിക്കുക. താപനില പരിശോധിക്കല്‍, രോഗാണുമുക്തമാക്കല്‍, മുഖാവരണം ധരിക്കല്‍, ക്ലാസുകളില്‍ ഒന്നര മീറ്റര്‍ സാമൂഹിക അകലം ഉറപ്പാക്കല്‍ എന്നീ പ്രതിരോധ നടപടികള്‍ കർശനമായി നടപ്പാക്കും. ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശ പ്രകാരം ഒന്നുമുതല്‍ നാലുവരെ ക്ലാസുകളിലെ…

Read More

63 ദശലക്ഷം ദിർഹം വിലവരുന്ന 153 കിലോഗ്രാം മയക്കുമരുന്ന് രാജ്യത്തേക്ക് കടത്തിയ 58 ഏഷ്യൻ സംഘത്തെ ഷാർജ പോലീസ് അറസ്റ്റ് ചെയ്തു

ഷാർജ പോലീസ് ജനറൽ ഡയറക്ടറേറ്റിന്റെ മയക്കുമരുന്ന് വിരുദ്ധ വകുപ്പിന് ലഭിച്ച സൂചന പ്രകാരം ഷാർജ പോലീസിൻ്റെ ‘7/7’ വിഭാഗം പ്രവർത്തനം ആരംഭിക്കുകയും ദ്രാവക ക്രിസ്റ്റൽ മെത്ത് ഉൾപ്പെടെയുള്ള അനധികൃത മയക്കുമരുന്ന് പിടിച്ചെടുക്കുകയും ചെയ്തു. രാജ്യത്ത് മയക്കുമരുന്ന് കടത്താനും പ്രോത്സാഹിപ്പിക്കാനും സംഘം സംഘടിത ശൃംഖല തീർത്ത് പ്രവർത്തിക്കുകയായിരുന്നു എന്നും അവരെ ചരക്ക് സ്വീകരിക്കുന്നതിനിടെ പിടികൂടുകയായിരുന്നു എന്നും ഷാർജ പോലീസ് കമാൻഡർ ഇൻ ചീഫ് മേജർ ജനറൽ സൈഫ് അൽ സെരി അൽ ഷംസി പത്രസമ്മേളനത്തിൽ പറഞ്ഞു. വിമാനത്താവളവും ഒരു…

Read More

സൗദിയില്‍ ജനവാസ കേന്ദ്രങ്ങള്‍ ലക്ഷ്യമിട്ട് ഹൂത്തി ഡ്രോണ്‍; സഖ്യസേന തകര്‍ത്തു

റിയാദ്: ദക്ഷിണ സൗദിയിലെ നജ്‌റാനില്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ നടത്താനുള്ള ഹൂത്തി മിലീഷ്യകളുടെ ശ്രമങ്ങള്‍ സഖ്യസേന തകര്‍ത്തു. പുലര്‍ച്ചെയും രാവിലെയുമായി രണ്ടു തവണയാണ് സ്‌ഫോടക വസ്തുക്കള്‍ നിറച്ച പൈലറ്റില്ലാ വിമാനങ്ങള്‍ ഉപയോഗിച്ച് നജ്‌റാനില്‍ സാധാരണക്കാരെയും സിവിലിയന്‍ കേന്ദ്രങ്ങളും ലക്ഷ്യമിട്ട് ആക്രമണങ്ങള്‍ നടത്താന്‍ ഹൂത്തികള്‍ ശ്രമിച്ചത്. ലക്ഷ്യസ്ഥാനത്തെത്തുന്നതിനു മുമ്പായി സഖ്യസേന ഡ്രോണുകള്‍ വെടിവെച്ചിട്ടതായി സഖ്യസേനാ വക്താവ് കേണല്‍ തുര്‍ക്കി അല്‍മാലികി അറിയിച്ചു.

Read More

മാസങ്ങള്‍ക്കുള്ളില്‍ ഇസ്രായേലില്‍ എംബസി ആരംഭിക്കാനൊരുങ്ങി യു.എ.ഇ

ജെറുസലേം: മൂന്നോ, അഞ്ചോ മാസത്തിനുള്ളില്‍ ഇസ്രായേലില്‍ എംബസി തുറക്കുമെന്ന് യു.എ.ഇ. അനഡോലു ന്യൂസ് ഏജന്‍സിയെ ഉദ്ധരിച്ച് മിഡില്‍ ഈസ്റ്റ് മോണിറ്ററാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മൂന്നോ, അഞ്ചോ മാസത്തിനുള്ളില്‍ ഇസ്രായേലില്‍ തുറക്കുന്ന എംബസിയില്‍ നിന്ന് ഇസ്രയേലി പൗരന്മാര്‍ക്ക് യു.എ.ഇയിലേക്ക് യാത്രാ വിസ നേടാന്‍ കഴിയുമെന്ന് താന്‍ കരുതുന്നുവെന്ന് യു.എ.ഇ വിദേശകാര്യ മന്ത്രാലയ ഉദ്യോഗസ്ഥനെ ഉദ്ധരിച്ച് ഇസ്രായേല്‍ ഹയോം ദിനപത്രം റിപ്പോര്‍ട്ട് ചെയ്തു. യു.എസ് ഉദ്യോഗസ്ഥരുടെ പങ്കാളിത്തത്തോടെ അബുദാബിയില്‍ നടന്ന ചര്‍ച്ചയ്ക്കിടെ, ഇസ്രയേലിലെയും യു.എ.ഇയിലും എംബസികള്‍ തുറക്കുന്നതിനെക്കുറിച്ച് ഇരുപക്ഷത്തുനിന്നുമുള്ള…

Read More

സൗദിക്കും യു.എ.ഇക്കും പിന്നാലെ ഇസ്രായേലിന് വ്യോമയാന പാത തുറന്ന് കൊടുത്ത് ബഹ്റൈനും

മനാമ: യു.എ.ഇ-ടെല്‍ അവീവ് വിമാനത്തിന് വ്യോമയാന പാത തുറന്ന് കൊടുത്ത് ബഹ്റൈന്‍. ബഹ്റൈന്‍ വാര്‍ത്ത ഏജന്‍സിയാണ് ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചത് പതിറ്റാണ്ടുകളായുള്ള രഹസ്യ ധാരണകളെ പിന്‍പറ്റിയാണ് ബഹ്റൈന്‍ ഇസ്രായേലിന് വ്യോമയാന പാത തുര്‍ന്നുകൊടുത്തതെന്നു ഖത്തര്‍ പത്രം അല്‍ ശര്‍ഖ് വിമര്‍ശിച്ചു. ഇതിനു പിന്നാലെ യു.എ.ഇ സര്‍ക്കാര്‍ നടപ്പാക്കിയ ടെല്‍ അവീവ്മായുള്ള ഉഭയകക്ഷി ബന്ധം ശാക്തീകരിക്കുന്ന അടുത്ത ഗള്‍ഫ് രാഷ്ട്രം ബഹ്റൈന്‍ ആയിരിക്കുമെന്ന് ഏതാണ്ട് ഉറപ്പായി. അതേസമയം യു.എ.ഇ-ഇസ്രായേല്‍ ബന്ധം യാഥാര്‍ഥ്യമായതിനു പിന്നാലെ ഇതിനെ ചരിത്ര സംഭവമാക്കാന്‍ വാഷിംഗ്ടണില്‍…

Read More