കുവൈറ്റില്‍ അടുത്ത അമീറായി ഷെയ്ഖ് നവാഫ് അല്‍ അഹ്മ്മദ് അല്‍ സബയെ നിയമിച്ചു
കുവൈറ്റ്: കുവൈറ്റ് കിരീടവകാശിയായ ഷെയ്ഖ് നവാഫ് അല്‍ അഹ്മ്മദ് അല്‍ സബയെ പുതിയ അമീര്‍ ആയി നിയമിച്ചു. അന്തരിച്ച അമീര്‍ ഷെയ്ഖ് സബാഹ് അല്‍ അഹ്മദ് അല്‍ ജാബര്‍ അല്‍ സബാഹിനെ ആരോഗ്യ പരിശോധനയ്ക്കായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചതിനെ തുടര്‍ന്ന് 83 കാരനായ ഇദ്ദേഹം ജുലൈ 18 മുതല്‍ താല്‍ക്കാലികമായി ചുമതലകള്‍ വഹിച്ചിരുന്നു. കുവൈറ്റിലെ നിയമമനുസരിച്ച് ഭരണാധികാരിയുടെ അഭാവത്തില്‍ കിരീടാവകാശിയെ ആക്ടിങ് ഭരണാധികാരിയായി നിയമിക്കും. 2006ലാണ് ഷെയ്ഖ് സബാഹ് അമീറായി സ്ഥാനമേറ്റ ശേഷം ഷെയ്ഖ് നവാഫ് കിരീടാവകാശിയായി…