വന്ദേ ഭാരത്: ഒമാനില്‍ നിന്നുള്ള സര്‍വീസുകള്‍ പ്രഖ്യാപിച്ചു; കേരളത്തിലേക്ക് 35 സര്‍വീസുകള്‍

മസ്‌കറ്റ്: ഒമാനില്‍ നിന്നുള്ള ഒക്ടോബര്‍ മാസത്തിലെ വന്ദേ ഭരത് വിമാനങ്ങളുടെ സര്‍വീസുകള്‍ പ്രഖ്യാപിച്ചു. ഒക്ടോബര്‍ ഒന്നു മുതല്‍ 24 വരെയാണ് അടുത്ത ഘട്ടം. ആകെയുള്ള 70 സര്‍വീസുകളില്‍ 35 എണ്ണമാണ് കേരളത്തിലേക്ക് നിശ്ചയിച്ചിരിക്കുന്നത്.

മസ്‌കറ്റില്‍ നിന്ന് കോഴിക്കോടേക്ക് എട്ട് സര്‍വീസുകളും കണ്ണൂരിലേക്ക് ഏഴെണ്ണവും കൊച്ചി, തിരുവനന്തപുരം എന്നിവിടങ്ങളിലേക്ക് ആറ് വീതം സര്‍വീസുകളുമാണുള്ളത്.

ഒക്ടോബര്‍ ഒന്നിന് മസ്‌കറ്റില്‍ നിന്ന് തിരുവനന്തപുരത്തേക്കാണ് കേരളത്തിലേക്കുള്ള ആദ്യ വിമാനം. അന്നുതന്നെ സലാലയില്‍ നിന്ന് കണ്ണൂര്‍, കൊച്ചി സര്‍വീസുമുണ്ട്.