ഇന്നു മുതൽ പുതിയ 20 റിയാൽ നോട്ട്
റിയാദ്: സൗദിയിൽ ഇന്ന് പുതിയ 20 റിയാൽ നോട്ട് പുറത്തിറക്കും. ലോകത്തെ ഏറ്റവും വലിയ സാമ്പത്തിക ശക്തികളുടെ പൊതുവേദിയായ ജി-20 കൂട്ടായ്മ ഉച്ചകോടിക്ക് സൗദി അറേബ്യ അധ്യക്ഷത വഹിക്കുന്നതോടനുബന്ധിച്ചാണ് 20 റിയാൽ നോട്ട് പുറത്തിറക്കാൻ തീരുമാനിച്ചതെന്ന് കേന്ദ്ര ബാങ്ക് ആയ സൗദി അറേബ്യൻ മോണിട്ടറി അതോറിറ്റി (സാമ) അറിയിച്ചു. ഏറ്റവും നൂതനമായ മാനദണ്ഡങ്ങൾക്ക് അനുസൃതമായാണ് 20 റിയാൽ നോട്ട് അച്ചടിച്ചിരിക്കുന്നത്. നിരവധി സാങ്കേതിക സവിശേഷതകളും ഉയർന്ന ഗുണമേന്മയുള്ള സുരക്ഷാ അടയാളങ്ങളും ഇതിന്റെ പ്രത്യേകതയാണ്. ജി-20 ലോഗോയിൽ നിന്ന്…