യാത്രാ നിയന്ത്രണങ്ങൾ നീക്കുന്നതിനുള്ള പ്രഖ്യാപനം പിന്നീട് പ്രഖ്യാപിക്കും; ആഭ്യന്തര മന്ത്രാലയം

റിയാദ്: സൗദി അറേബ്യയിലെ ആഭ്യന്തര മന്ത്രാലയത്തിന്റെ ദ്യോഗിക വൃത്തങ്ങൾ 2020 ഡിസംബർ 1 ന് സൗദി പൗരന്മാർക്കും സൗദി അറേബ്യയിലേക്കും പുറത്തേക്കും പോകുന്ന യാത്രക്കാർക്ക് യാത്രാ നിയന്ത്രണം നീക്കുന്ന തീയതി മന്ത്രാലയം പ്രഖ്യാപിക്കുമെന്ന് അറിയിച്ചു. കൊറോണ വൈറസ് പകർച്ചവ്യാധിയുടെ ആഗോള പൊട്ടിത്തെറിയുടെ പശ്ചാത്തലത്തിൽ ഏർപ്പെടുത്തിയ യാത്രാ നിയന്ത്രണങ്ങൾ ലഘൂകരിക്കുന്നതിനുള്ള കൃത്യമായ തീയതി സ്ഥിരീകരിച്ച് മന്ത്രാലയം അന്തിമ പ്രഖ്യാപനം നടത്തുമെന്ന് പ്രതീക്ഷിച്ചിരുന്നു. സെപ്റ്റംബർ 13 ന് ഇക്കാര്യത്തിൽ പ്രഖ്യാപിച്ചതനുസരിച്ച്, യാത്ര താൽക്കാലികമായി നിർത്തിവച്ചതും കര, കടൽ, വിമാന ഗതാഗതം…

Read More

എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ രൂപത്തില്‍

അബുദാബി: യുഎഇയുടെ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ ഡിസൈനില്‍. കൂടുതല്‍ ഡിജിറ്റല്‍ കോഡുകള്‍ ഉള്‍പ്പെടുത്തി എമിറേറ്റ്സ് ഐഡിയുടേയും പാസ്പോര്‍ട്ടിന്റേയും സുരക്ഷ ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ രൂപം നല്‍കിയിരിക്കുന്നത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎഇ കാബിനറ്റ് ഡിസൈന്‍ മാറ്റത്തിന് അംഗീകാരം നല്‍കി. പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐഡിയും ഏറ്റവും മികച്ച അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഡിസൈനില്‍…

Read More

എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ രൂപത്തില്‍

അബുദാബി: യുഎഇയുടെ തിരിച്ചറിയല്‍ കാര്‍ഡായ എമിറേറ്റ്സ് ഐഡിയും പാസ്പോര്‍ട്ടും ഇനി പുതിയ ഡിസൈനില്‍. കൂടുതല്‍ ഡിജിറ്റല്‍ കോഡുകള്‍ ഉള്‍പ്പെടുത്തി എമിറേറ്റ്സ് ഐഡിയുടേയും പാസ്പോര്‍ട്ടിന്റേയും സുരക്ഷ ഉറപ്പു വരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് പുതിയ രൂപം നല്‍കിയിരിക്കുന്നത്. ദുബായ് ഭരണാധികാരിയും യുഎഇ വൈസ് പ്രസിഡന്റും പ്രധാമന്ത്രിയുമായ ശെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂമിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യുഎഇ കാബിനറ്റ് ഡിസൈന്‍ മാറ്റത്തിന് അംഗീകാരം നല്‍കി. പാസ്പോര്‍ട്ടും എമിറേറ്റ്സ് ഐഡിയും ഏറ്റവും മികച്ച അന്താരാഷ്ട്ര സുരക്ഷാ മാനദണ്ഡങ്ങള്‍ ഉള്‍പ്പെടുത്തിയാണ് പുതിയ ഡിസൈനില്‍…

Read More

കോഴിക്കോട് സ്വദേശികളായ പിതാവും മകളും അജ്മാനിലെ കടലിൽ മുങ്ങിമരിച്ചു

അജ്മാനിലെ കടലിൽ കോഴിക്കോട് സ്വദേശികളായ പിതാവും മകളും മുങ്ങിമരിച്ചു. ബാലുശ്ശേരി ഈയാട് സ്വദേശി ഇസ്മായിൽ ചന്തംകണ്ടിയിൽ(47), മകൾ പ്ലസ് ടു വിദ്യാർഥിനി അമൽ(17) എന്നിവരാണ് മുങ്ങിമരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആറ് മണിയോടെയായിരുന്നു സംഭവം കുടുംബത്തെയും കൂട്ടി ഇസ്മായിൽ കടലിൽ കുളിക്കാനിറങ്ങിയതായിരുന്നു. അമൽ കടൽച്ചുഴിയിൽ അകപ്പെടുകയും രക്ഷിക്കാനിറങ്ങിയ ഇസ്മായിലും അപകടത്തിൽപ്പെടുകയായിരുന്നു.   പോലീസും രക്ഷാപ്രവർത്തകരും എത്തി ഇരുവരെയും പുറത്തെടുത്തെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അപകടം കണ്ട ഇസ്മായിലിന്റെ ഭാര്യ നഫീസ, മറ്റ് മക്കൾ എന്നിവർ തളർന്നുവീണു. ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു…

Read More

ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം

മസ്‌കറ്റ്: ഒമാനിലെത്തുന്ന യാത്രക്കാര്‍ക്ക് ഇന്നുമുതല്‍ കൊവിഡ് പരിശോധനാ ഫലം നിര്‍ബന്ധം. രാജ്യത്തേയ്ക്ക് വരുന്നതിന്റെ 96 മണിക്കൂറിനകം നടത്തിയ പി.സി.ആര്‍ പരിശോധനാഫലമാണ് കയ്യില്‍ കരുതേണ്ടത്. അംഗീകൃത സ്ഥാപനങ്ങളില്‍ നിന്നുമുള്ള പി.സി.ആര്‍ പരിശോധനയുടെ നെഗറ്റീവ് ഫലം ഉള്ളവര്‍ക്ക് മാത്രമേ ഒമാനിലേക്ക് യാത്ര ചെയ്യാന്‍ കഴിയൂ. രാജ്യത്ത് എത്തിക്കഴിഞ്ഞാലുടന്‍ മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ തന്നെ പി.സി.ആര്‍ പരിശോധനയ്ക്ക് വിധേയരാകുകയും പിന്നീട് 14 ദിവസം ക്വാറന്റൈനില്‍ കഴിയുകയും വേണം. മസ്‌കറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെത്തുമ്പോള്‍ നടത്തുന്ന പി.സി.ആര്‍ പരിശോധനയിലും പിന്നീട് എട്ടാം ദിവസം നടത്തുന്ന…

Read More

ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു

മനാമ: ബഹ്‌റൈൻ പ്രധാന മന്ത്രി പ്രിൻസ് ഖലീഫ ബിൻ സൽമാൻ ആൽ ഖലീഫ അന്തരിച്ചു. അമേരിക്കയിലെ മയോ ക്ലിനിക്കിൽ ബുധനാഴ്ച രാവിലെ ആയിരുന്നു അന്ത്യം. അന്തരിച്ച പ്രധാന മന്ത്രിയോടുള്ള ആദര സൂചകമായി ഹമദ് രാജാവ് ഒരാഴ്ചത്തെ ദുഃഖാചരണം പ്രഖ്യാപിച്ചു. വ്യാഴാഴ്ച മുതൽ മൂന്ന് ദിവസത്തെ അവധിയും പ്രഖ്യാപിച്ചിട്ടുണ്ട്.   ഭൗതിക ശരീരം ബഹ്‌റൈനിൽ എത്തിച്ച ശേഷം ഖബറടക്കം നടത്തും.

Read More

സ്ത്രീക്കും പുരുഷനും ലിവിംഗ് ടുഗദർ ആവാം : മദ്യപിക്കാൻ ലൈസൻസ് വേണ്ട : ഇസ്ലാമിക നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യു.എ.ഇ

രാജ്യത്തെ ഇസ്ലാമിക വ്യക്തിഗത നിയമങ്ങളിൽ നിർണായക മാറ്റങ്ങളുമായി യുഎഇ. മദ്യപാനം, അനന്തരാവകാശം, വിവാഹം, വിവാഹമോചനം, ലിവിംഗ് ടുഗദർ തുടങ്ങി നിരവധി നിയമങ്ങളിൽ യുഎഇ മാറ്റം കൊണ്ടുവരാൻ തീരുമാനിച്ചിട്ടുണ്ട്. ഏറെക്കാലമായി തുടർന്നു വന്നിരുന്ന നിയമങ്ങളാണ് ഭരണകൂടം പൊളിച്ചെഴുതാൻ ഒരുങ്ങുന്നത്. ലിവിംഗ് ടുഗദറിനുള്ള അനുമതിയാണ് പുതിയ നിയമങ്ങളിൽ ശ്രദ്ധേയം. അവിവാഹിതരായ സ്ത്രീ പുരുഷന്മാർ ഒരുമിച്ച് കഴിയുന്നത് നിലവിൽ നിയമവിരുദ്ധമാണ്. ഇനി മദ്യപിക്കാൻ ലൈസൻസ് ആവശ്യമില്ല. അതേസമയം, മദ്യപാനം സ്വകാര്യമായിട്ടോ ലൈസൻസുള്ള ഇടങ്ങളിലോ ആകണം. 21 വയസ് തികഞ്ഞവർക്ക് മദ്യപിക്കാം. അതും…

Read More

ഉംറ: തീർത്ഥാടകരെ കുളിരണിയിച്ച് മഴയും

കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഉംറ തീർത്ഥാടനം പുനഃരാരംഭിച്ചതോടെ ഹറമിലെത്തിയ തീർത്ഥാടകർക്ക് കുളിരേകി മഴ ലഭിച്ചു. അപ്രതീക്ഷിതമായ മഴ പെയ്തതോടെ ഉംറ വിർവ്വഹിക്കാനെത്തിയവർക്ക് ചൂടിൽ നിന്നും ആശ്വാസമായി. മഴയിലും മതാഫിൽ ത്വവാഫും ജമാഅത്ത് നിസ്‌കാരങ്ങളും കൃത്യമായി നടന്നു. നിലവിൽ മതാഫിലേക്ക് ഇഹ്‌റാം ചെയ്‌തവർക്ക് മാത്രമാണ് പ്രവേശനം.

Read More

ഉംറ; ആദ്യ വിദേശ സംഘം സൗദിയിലെത്തി

മക്ക: എട്ട് മാസത്തിന് ശേഷം ഇതാദ്യമായി വിശുദ്ധ ഉംറ കർമം നിർവഹിക്കാൻ വിദേശ തീർഥാടകർ പുണ്യഭൂമിയിലെത്തി. പാക്കിസ്ഥാനില്‍ നിന്നുള്ള തീർഥാടകരാണ് ഉംറ പുനരാരംഭിച്ചതിന് ശേഷം ആദ്യമായി മക്കയിലെത്തിയത്. ജിദ്ദ എയർപോർട്ട് ഒന്നാം നമ്പർ ടെർമിനലിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ഓഫീസിൽ ഹജ് ഉംറ മന്ത്രാലയ ഉദ്യോഗസ്ഥർ തീർഥാടകരെ ഹൃദ്യമായി സ്വീകരിച്ചു. ഈ സംഘം ഉൾപ്പെടെ 10,000 വിദേശ തീർഥാടകരാണ് ഇന്നലെ മക്കയിലെത്തിയത്.   കൊറോണ വ്യാപനഭീതിയിൽ എട്ട് മാസം മുമ്പാണ് വിദേശ രാജ്യങ്ങളിൽനിന്നുള്ള ഉംറ തീർഥാടനം സൗദി…

Read More

പ്രളയ സാധ്യത നേരിടാൻ മുന്നൊരുക്കം; മക്കയിൽ കനാലുകളിൽ അറ്റകുറ്റപ്പണി

മക്ക: അൽശറാഇ ഡിസ്ട്രിക്ട്രിലെ മഴവെള്ള ഡ്രെയിനേജ് കനാലുകളിൽനിന്ന് മാലിന്യങ്ങൾ നീക്കം ചെയ്യുന്ന പ്രവർത്തനങ്ങൾ പുരോഗമിക്കുന്നു. ഡ്രെയിനേജ് ശൃംഖലകൾ തയാറാക്കുന്നതിനും മഴക്കാലത്ത് അവയുടെ ക്ഷമത ഉറപ്പു വരുത്തുന്നതിനുമുള്ള ആദ്യ പടിയായാണ് അറ്റക്കുറ്റപ്പണികൾ നടത്തുന്നത്. ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് ഫ്‌ളഡ് നെറ്റ്‌വർക്കിന് വേണ്ടി മക്കാ മുനിസിപ്പാലിറ്റിയാണ് മാലിന്യ നിർമാജന പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്നത്.   അൽശറാഇയക്ക് പുറമെ അജയ്ദ്, ബത്ഹ ഖുറൈശ് എന്നീ ഡിസ്ട്രിക്ടുകളിലെ ഡ്രെയിനേജുകളിലും അറ്റകുറ്റപ്പണികൾ നടത്തും. ഡ്രെയിനേജ് ശൃംഖലകളുടെ സുരക്ഷയും കാര്യക്ഷമതയും നിരന്തരം ഉറപ്പു വരുത്തുന്നതിനും വെള്ളപ്പൊക്ക…

Read More