ഇന്ത്യ-സൗദി വിമാനവിലക്ക് ഉടന്‍ നീക്കും; അംബാസഡര്‍ സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

റിയാദ്: ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്കുള്ള വിമാന വിലക്ക് ഉടന്‍ നീക്കുമെന്ന് ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്. സൗദി അറേബ്യയിലേക്കുള്ള വിമാന സര്‍വീസുകള്‍ നേരത്തെ ആരംഭിക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് അറിയിക്കാന്‍ അറേബ്യയിലെ ഇന്ത്യന്‍ അംബാസഡര്‍ ഡോ. ഔസാഫ് സഈദ്, സൗദി മന്ത്രിയുമായി കൂടിക്കാഴ്ച നടത്തി. ഇന്ത്യയില്‍ നിന്ന് സൗദി അറേബ്യയിലേക്ക് കൊവിഡ് വാക്‌സിന്‍ കയറ്റുമതി ചെയ്യുന്നതിനെക്കുറിച്ചും ചര്‍ച്ചകള്‍ നടന്നുവെന്ന് എംബസി അറിയിച്ചു.

Read More

ജിദ്ദ ഇന്ത്യന്‍ സ്‌കൂള്‍ പ്രവേശനത്തിന് അപേക്ഷിക്കാം; അവസാന തീയതി ഫെബ്രുവരി 10

ജിദ്ദ: ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ പുതിയ അഡ്മിഷന് ഫെബ്രുവരി പത്ത് വരെ അപേക്ഷിക്കാം. എല്‍.കെ.ജി മുതല്‍ ഒമ്പതാം ക്ലാസ് വരേയും പതിനൊന്നാം ക്ലാസിലേക്കുമാണ് വെബ് സൈറ്റ് വഴി അപേക്ഷ ക്ഷണിച്ചത്. മെറിറ്റും സീറ്റുകളുടെ ലഭ്യതയും അനുസരിച്ചായിരിക്കും പ്രവേശനം. ഓണ്‍ലൈനില്‍ രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് റഫറന്‍സ് നമ്പര്‍ ലഭിക്കും. നേരത്തെ അപേക്ഷ നല്‍കിയവരും ഓണ്‍ലൈനില്‍ അപേക്ഷ നല്‍കണം. എല്‍.കെ.ജി ക്ലാസുകളിലേക്ക് അപേക്ഷിക്കുന്ന കുട്ടികളുടെ പ്രായം മൂന്നരക്കും അഞ്ചരക്കും ഇടയിലായിരിക്കണം. ജനനതീയതി 2015 ഒക്ടോബര്‍ ഒന്നിനും 2017 സെപ്റ്റംബര്‍ 30നും ഇടയിലായിരിക്കണം….

Read More

ഒമാൻ കരാതിർത്തികൾ ഒരാഴ്ചകൂടി അടച്ചിടും

മസ്‌കറ്റ്: ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ച നടപടി ഒരാഴ്ച കൂടി ദീര്‍ഘിപ്പിച്ച് സുപ്രീം കമ്മിറ്റി. ഫെബ്രുവരി ഒന്ന് വൈകിട്ട് ആറ് വരെ അതിര്‍ത്തി അടഞ്ഞുകിടക്കുമെന്ന് സുപ്രീം കമ്മിറ്റി വ്യക്തമാക്കി. രാജ്യത്ത് ജനിതക മാറ്റം സംഭവിച്ച പുതിയ കൊറോണ വൈറസ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടതിന് പിന്നാലെ കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറ് മുതലാണ് ഒമാന്‍ കരാതിര്‍ത്തികള്‍ അടച്ചത്.

Read More

ബ്രേക്കിന് പകരം ആക്സിലേറ്റര്‍ ചവിട്ടി; വാഹനത്തിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു

ഭര്‍ത്താവ് വാഹനം പാര്‍ക്ക് ചെയ്യുന്നതിനിടെ വാഹനത്തിനടിയില്‍പ്പെട്ട് വീട്ടമ്മ മരിച്ചു. തൃശൂര്‍ കൈപമംഗലം സ്വദേശി ഷാൻലിയുടെ ഭാര്യ ലിജി ആണ് മരിച്ചത്. ബ്രേക്കിന് പകരം ഭര്‍ത്താവ് ആക്സിലേറ്റര്‍ ചവിട്ടിയതാണ് അപകടത്തിന് കാരണമായത്. സംഭവ സ്ഥലത്ത് വച്ച് തന്നെ മരണം സംഭവിച്ചു. അജ്മാനിലെ ആശുപത്രി പാര്‍ക്കിങ് സ്ഥലത്ത് ശനിയാഴ്ചയായിരുന്നു സംഭവം നടന്നത്. ആശുപത്രിയില്‍ ആരോഗ്യ പരിശോധനയ്ക്ക് എത്തിയതായിരുന്നു ദമ്പതികള്‍. ഏറെ വര്‍ഷമായി ദമ്പതികള്‍ യുഎഇയിലാണ് താമസിക്കുന്നത്.

Read More

പുതിയ നോട്ടുകൾ പുറത്തിറക്കി ഒമാൻ സെ​ൻട്രൽ ബാങ്ക്​

മസ്കറ്റ്: പു​തി​യ നോ​ട്ടു​ക​ൾ പു​റ​ത്തി​റ​ക്കി ഒ​മാ​ൻ സെ​ൻ​ട്ര​ൽ ബാ​ങ്ക്​. 20, 10, അ​ഞ്ച്, ഒ​ന്ന്​ റി​യാ​ൽ, 500, 100 ബൈ​സ നോ​ട്ടു​ക​ളാ​ണ്​ പു​റ​ത്തി​റ​ക്കി​യ​ത്. ഇ​തി​ൽ ഉ​യ​ർ​ന്ന മൂ​ല്യ​മു​ള്ള നോ​ട്ടു​ക​ളി​ൽ സു​ൽ​ത്താ​ൻ ഹൈ​ത​മി​ന്റെ ചി​ത്രം പ​തി​ച്ചി​ട്ടു​ണ്ട്. ക​ഴി​ഞ്ഞ ജൂ​ലൈ​യി​ൽ 50 റി​യാ​ലി​ന്റെ പു​തി​യ നോ​ട്ട്​ പു​റ​ത്തി​റ​ക്കി​യ​തി​ന്റെ തു​ട​ർ​ച്ച​യാ​ണ്​ ഇ​ത്. ഒ​മാ​നി ബാ​ങ്ക്​ നോ​ട്ടു​ക​ളു​ടെ ആ​റാ​മ​ത്​ പു​റ​ത്തി​റ​ക്ക​ൽ ഇ​തോ​ടെ പൂ​ർ​ത്തി​യാ​യ​താ​യി സെ​ൻ​ട്ര​ൽ ബാ​ങ്ക്​ അ​റി​യി​ച്ചു. പു​തി​യ നോ​ട്ടു​ക​ൾ ജ​നു​വ​രി 11 മു​ത​ൽ വി​നി​മ​യ​ത്തി​ന്​ ല​ഭ്യ​മാ​കും. പു​തി​യ നോ​ട്ടു​ക​ൾ​ക്ക്​ അ​നു​സ​രി​ച്ച്​ എ.​ടി.​എ​മ്മു​ക​ളും സി.​ഡി.​എ​മ്മു​ക​ളും…

Read More

180 ദിവസത്തിൽ കൂടുതല്‍ ഒമാന് പുറത്തുകഴിഞ്ഞ പ്രവാസികൾക്ക് തിരികെ വരാൻ കഴിയില്ല

മസ്‌കറ്റ്: 180 ദിവസത്തില്‍ കൂടുതല്‍ രാജ്യത്തിന് പുറത്തുകഴിഞ്ഞ വിദേശികള്‍ക്ക് ഒമാനിലേക്ക് തിരികെ വരാന്‍ കഴിയില്ല. സിവില്‍ ഏവിയേഷന്‍ വിഭാഗത്തിന് റോയല്‍ ഒമാന്‍ പൊലീസ് നല്‍കിയ സര്‍ക്കുലറിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ഓണ്‍ലൈന്‍ വഴി വീസ പുതുക്കുന്നതിനുള്ള സൗകര്യവും നിര്‍ത്തലാക്കിയിട്ടുണ്ട്. ആറു മാസം വിദേശത്ത് കഴിഞ്ഞവര്‍ക്ക് ഇനി പുതിയ വീസയില്‍ മാത്രമാണു പ്രവേശനം അനുവദിക്കുക. ജനുവരി ഒന്നു മുതല്‍ ഇതു പ്രാബല്യത്തില്‍ വന്നതായും സര്‍ക്കുലര്‍ പറയുന്നു. വ്യോമഗതാഗതം സാധാരണ നിലയിലാകുകയും വിദേശത്ത് കുടുങ്ങിയവരെല്ലാം തിരികെയെത്തുകയും ചെയ്തതിനാലാണ് ഇളവുകള്‍ ഒഴിവാക്കിയത്. ജൂലൈ…

Read More

ഉപരോധത്തിന്‍റെ നാളുകള്‍ അവസാനിച്ചു; സൗദിയിലെത്തിയ ഖത്തരികൾക്ക് ഊഷ്മള സ്വീകരണം

ദമാം: മൂന്നര വർഷത്തിലേറെ നീണ്ട ഇടവേളക്കു ശേഷം സൽവ അതിർത്തി പോസ്റ്റ് വഴി ആദ്യമായി സൗദിയിൽ പ്രവേശിച്ച ഖത്തരികൾക്ക് ഊഷ്മള സ്വീകരണം. അതിർത്തി പോസ്റ്റിൽ വെച്ച് പൂച്ചെണ്ടുകൾ നൽകി അധികൃതർ ഇവരെ സ്വീകരിച്ചു. സൗദി സന്ദർശിക്കാൻ സാധിച്ചതിൽ അതിയായ ആഹ്ലാദമുണ്ടെന്ന് ആദ്യമായി സൗദിയിൽ പ്രവേശിച്ച ഖത്തരി പൗരൻ അബ്ദുല്ല മുഹമ്മദ് ബിൻ ദഹ്‌റൂജ് പറഞ്ഞു. അതിർത്തി പോസ്റ്റിലെ നടപടിക്രമങ്ങൾ എളുപ്പവും മനസ്സിനെ കുളിരണിയിപ്പിക്കുന്നതുമായിരുന്നു. അതിർത്തി പോസ്റ്റിലെ മുഴുവൻ ഉദ്യോഗസ്ഥരും വലിയ തോതിൽ സഹകരിക്കുകയും സ്വാഗതമോതുകയും ചെയ്തു. സൽവ…

Read More

യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ഉഗ്ര സ്‌ഫോടനം

യെമനിലെ ഏദന്‍ വിമാനത്താവളത്തില്‍ ഉഗ്ര സ്‌ഫോടന. സംഭവത്തില്‍ രണ്ടു ഡസനിലധികം ആളുകള്‍ കൊല്ലപ്പെട്ടതായാണ് പ്രാഥമിക വിവരങ്ങള്‍. പുതുതായി രൂപീകരിച്ച സഖ്യ സര്‍ക്കാര്‍ അംഗങ്ങള്‍ സൗദിയില്‍നിന്ന് എത്തിയ ഉടന്‍ ആയിരുന്നു ആക്രമണമുണ്ടായത്. അംഗങ്ങള്‍ വിമാനത്തില്‍ നിന്നും പുറത്തിറങ്ങുന്ന സമയത്താണ് അത്യുഗ്ര ശബ്‌ദത്തോടെ സ്‌ഫോടനം ഉണ്ടായത്. https://twitter.com/AlHadath/status/1344241875268624385?s=20 ഏറെ പ്രാധ്യാന്യമര്‍ഹിക്കുന്ന സംഭവത്തിന് തുടക്കമാകുന്നതിന്റെ ഭാഗമായി സര്‍ക്കാര്‍ അംഗങ്ങള്‍ സൗദിയില്‍ നിന്നും വന്നിറങ്ങുന്നത് തത്സമയ സംപ്രേഷണം ചെയ്‌തിരുന്ന ചാനലുകളില്‍ സ്‌ഫോടനം ലൈവായി പുറം ലോകം കണ്ടു. ഉഗ്ര സ്‌ഫോടനം നടക്കുന്നതും ആളുകള്‍…

Read More

ഒട്ടക മേളയിലെ വിജയികളെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമഴ

റിയാദ്: അഞ്ചാമത് കിംഗ് അബ്ദുൽ അസീസ് ഒട്ടക മേളയിലെ വിജയികളെ കാത്തിരിക്കുന്നത് സമ്മാനങ്ങളുടെ പെരുമ. ഫോർവീൽ ഇനത്തിൽ പെട്ട 600 ലേറെ ആഡംബര കാറുകൾ വിജയികൾക്ക് സമ്മാനമായി വിതരണം ചെയ്യുമെന്ന് ഒട്ടകമേള സൂപ്പർവൈസർ ഫഹദ് ബിൻ ഫലാഹ് ബിൻ ഹഥ്‌ലീൻ പറഞ്ഞു. റിംഗ്‌റോവർ, ബി.എം.ഡബ്ല്യൂ, റോൾസ് റോയ്‌സ് കാറുകളും മറ്റു ഫോർ വീൽ കാറുകളും വിജയികൾക്കിടയിൽ വിതരണം ചെയ്യുമെന്ന് ഫഹദ് ബിൻ ഫലാഹ് ബിൻ ഹഥ്‌ലീൻ വെളിപ്പെടുത്തി.

Read More

ഒമാനിൽ കൊവിഡ് വാക്‌സിനേഷൻ നാളെ ആരംഭിക്കും

ഒമാനിൽ കൊവിഡ് വാക്‌സിനേഷൻ ക്യാമ്പയിൻ നാളെ ആരംഭിക്കു. 15,600 ഡോസ് വാക്‌സിൻ ഇന്നലെ രാജ്യത്ത് എത്തിയിരുന്നു. നാളെ ഒമാൻ ആരോഗ്യമന്ത്രി ഡോക്ടർ അഹമ്മദ് അൽ സഈദി വാക്‌സിന്റെ ആദ്യ ഡോസ് സ്വീകരിച്ച് വാക്‌സിനേഷൻ ഉദ്ഘാടനം ചെയ്യും. പ്രായമേറിയവർക്കും ഗുരുതര രോഗങ്ങൾ ഉള്ളവർക്കും ആരോഗ്യ പ്രവർത്തകർക്കുമാണ് വാക്‌സിൻ ആദ്യം നൽകുക. 21 ദിവസത്തിന്റെ ഇടവേളകളിൽ രണ്ട് ഡോസ് വീതം ഒരാൾക്ക് നൽകും.

Read More