ഒരു വയസ്സുള്ള കുഞ്ഞിൽ നിന്ന് കൊവിഡ് ബാധിച്ചത് 14 പേർക്ക്

മനാമ: ബഹ്‌റൈനില്‍ കൊവിഡ് പോസിറ്റീവായ ഒരു വയസ്സുകാരിയില്‍ നിന്ന് രോഗം പകര്‍ന്നത് 14 കുടുംബാംഗങ്ങള്‍ക്ക്. ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട സമ്പര്‍ക്ക പരിശോധന റിപ്പോര്‍ട്ടിലാണ് ഈ വിവരം ഉള്‍പ്പെട്ടിട്ടുള്ളത്. കുഞ്ഞിന്റെ ഏറ്റവും അടുത്ത കുടുംബാംഗങ്ങള്‍ക്കാണ് രോഗം പകര്‍ന്നത്. അതേസമയം ഏപ്രില്‍ ഒന്നുമുതല്‍ ഏഴ് വരെയുള്ള കാലയളവില്‍ രാജ്യത്ത് ഇതുവരെയുള്ളതില്‍ ഏറ്റവും ഉയര്‍ന്ന ശരാശരി പ്രതിദിന കൊവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഏപ്രില്‍ മൂന്നിന് റിപ്പോര്‍ട്ട് ചെയ്ത 1,316 കൊവിഡ് കേസുകളാണ് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന പ്രതിദിന കൊവിഡ് കണക്ക്….

Read More

സന്ദർശന വിസക്കാർക്ക്​ ഒമാനിൽ പ്രവേശനവിലക്ക്​

  മസ്​കത്ത്​: കോവിഡ്​ വ്യാപനത്തിന്റെ പശ്​ചാത്തലത്തിൽ സന്ദർശന വിസക്കാർക്ക്​ പ്രവേശന വിലക്ക്​ ഏർപ്പെടുത്താൻ ഒമാൻ തീരുമാനിച്ചു. തിങ്കളാഴ്​ച നടന്ന സുപ്രീം കമ്മിറ്റി യോഗമാണ്​ ഇത്​ സംബന്ധിച്ച തീരുമാനമെടുത്തത്​. ഏപ്രിൽ എട്ട്​ വ്യാഴാഴ്​ച ഉച്ചക്ക്​ 12 മണി മുതലായിരിക്കും വിലക്ക്​ പ്രാബല്ല്യത്തിൽ വരുക. ഒമാനി പൗരന്മാർക്കും റെസിഡൻറ്​ വിസയിലുള്ളവർക്കും മാത്രമായിരിക്കും വ്യാഴാഴ്​ച ഉച്ച മുതൽ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി പ്രവേശനാനുമതി ലഭിക്കുകയുള്ളൂവെന്ന്​ സുപ്രീം കമ്മിറ്റി അറിയിച്ചു. ഒമാനിൽ നിലവിലുള്ള രാത്രി യാത്രാവിലക്ക്​ ഏപ്രിൽ എട്ടിന്​ അവസാനിക്കും. എന്നാൽ രാത്രി…

Read More

റമദാനിൽ മക്കയിൽ ഉംറ തീർത്ഥാടകരെ വരവേൽക്കാൻ ഒരുക്കം തുടങ്ങി

റിയാദ്: റമദാനിൽ ഉംറ തീർഥാടകരെ സ്വീകരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചതായി ഹജ്ജ്​, ഉംറ സഹമന്ത്രി അബ്​ദുൽ ഫത്താഹ്​ മുശാത്​ പറഞ്ഞു. തീർഥാടകരുടെ യാത്രക്ക്​ എഴുനൂറോളം ബസുകളുണ്ടാകും​. ഒരോ യാത്രയ്ക്കും ശേഷം ബസുകൾ അണുമുക്തമാക്കുക, സാമൂഹിക അകലം പാലിച്ചുള്ള ഇരുത്തം തുടങ്ങിയവക്ക്​ വേണ്ട നടപടികൾ സ്വീകരിച്ചിട്ടുണ്ട്​. ഉംറ സീസണിലേക്ക്​ വേണ്ട അടിസ്ഥാന ആരോഗ്യ നിബന്ധനകൾ നിശ്ചയിച്ചിട്ടുണ്ട്​. മക്ക ഹറമിലെ മുഴുവൻ ജീവനക്കാർക്കും കൊവിഡ്​ പ്രതിരോധ കുത്തിവെപ്പ്​ നൽകിയിട്ടുണ്ട്​. തീർഥാടകരുടെ എണ്ണം റമദാനിൽ വർധിപ്പിക്കും.

Read More

14 രാജ്യങ്ങളിൽ നിന്ന് വരുന്നവർക്ക് ക്വാറന്റൈൻ വേണ്ട; വീണ്ടും ഗ്രീൻ ലിസ്റ്റ് പുതുക്കി അബുദാബി

  അബുദാബി: തലസ്ഥാന നഗരിയിലേയ്ക്ക് വരുമ്പോൾ കോവിഡ്19 ക്വാറൻ്റീൻ നിർബന്ധമല്ലാത്ത രാജ്യങ്ങളുടെ പട്ടിക അബുദാബി സാംസ്കാരിക–വിനോദ സഞ്ചാര വിഭാഗം (ഡിസിടി അബുദാബി) പ്രഖ്യാപിച്ചു. ഇന്ത്യ പക്ഷേ, ‘ഗ്രീൻ ലിസ്റ്റി’ല്‍ ഇടം പിടിച്ചിട്ടില്ല. ഓസ്ട്രേലിയ, ഭൂട്ടാൻ, ബ്രൂണെ, ചൈന, ഗ്രീൻലാൻഡ്, ഹോങ്കോങ്, ഐസ് ലാൻഡ്, ഇസ്രായേൽ, മൗറീഷ്യസ്, ന്യൂസിലാൻഡ്, സൗദി അറേബ്യ, സിംഗപ്പൂർ, ദക്ഷിണകൊറിയ എന്നീ രാജ്യങ്ങളാണു പട്ടികയിൽ ഇടം കണ്ടത്. ഈ രാജ്യങ്ങളിൽ നിന്നു വരുന്ന യാത്രക്കാർ അബുദാബിയിൽ ക്വാറൻ്റീനിൽ കഴിയേണ്ടതില്ലെന്ന് അധികൃതർ അറിയിച്ചു. എന്നാൽ, അബുദാബി…

Read More

മസ്ജിദുനബവിയിൽ പതിനഞ്ചു വയസിന് താഴെയുള്ളവർക്ക് റമദാനിൽ വിലക്ക്

ജിദ്ദ: പതിനഞ്ച് വയസിന് താഴെയുള്ളവരെ റമദാനിൽ മദീനയിലെ പ്രവാചക പള്ളിയിൽ പ്രവേശിപ്പിക്കില്ല. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായാണ് നിയന്ത്രണം. തറാവീഹ് നമസ്‌കാരത്തിന്റെ സമയം കുറക്കുമെന്ന് അധികൃതർ നേരത്തെ അറിയിച്ചിരുന്നു. തറാവീഹ് നമസ്‌കാരത്തിന് ശേഷം അരമണിക്കൂർ കൂടി മാത്രമേ പള്ളി തുറക്കൂ. പള്ളികളിൽ ഇഅ്തികാഫ് അനുവദിക്കില്ല.

Read More

പുതിയ സാങ്കേതികവിദ്യ: ഇനി കുടിവെള്ളം വായുവിൽ നിന്ന്

അബുദാബി: നാമെല്ലാവരും ശ്വസിക്കാൻ ഉപയോഗിക്കുന്ന വായുവിൽ നിന്നും കുടിവെള്ളം ഉൽപാദിപ്പിക്കുകയാണ് യൂ എ ഇ യിലെ എഷാര വാട്ടർ കമ്പനി. അബുദാബിയിൽ സ്ഥിതിചെയ്യുന്ന ഈ സ്ഥാപനം നൂതനസാങ്കേതികവിദ്യ ഉപയോകപ്പെടുത്തി വായുവിൽ നിന്ന് ‘ശുദ്ധമായ കുടിവെള്ളം’ ഉത്പാദിപ്പിക്കാൻ കഴിയുന്ന ജനറേറ്ററുകൾ നിർമ്മിച്ചിരിക്കുകയാണ് .37 ദശലക്ഷം ബില്യൺ ലിറ്റർ ശുദ്ധജലം അന്തരീക്ഷത്തിൽ ഈർപ്പം സംഭരിച്ച് നിർമിക്കാനാകും. വായുവിൽ നിന്ന് ഈർപ്പം വേർതിരിച്ചെടുക്കുകയും അത് ഉയർന്ന നിലവാരമുള്ള കുടിവെള്ളമാക്കി മാറ്റുകയും ചെയ്യുന്ന ഈ സാങ്കേതികവിദ്യ രാജ്യത്തെ ആദ്യത്തേതാണെന്ന്, ”എഷാര വാട്ടർ യുഎഇയുടെ…

Read More

രാത്രികാല യാത്ര നിയന്ത്രണം; വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്ക് പ്രത്യേക നിര്‍ദേശവുമായി ഒമാന്‍ എയര്‍പോര്‍ട്ട്‌സ്

മസ്‌കത്ത്: ഒമാനില്‍ രാത്രികാല യാത്ര നിയന്ത്രണം തുടരുന്നതിന്റെ പശ്ചാത്തലത്തില്‍ വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ക്ക് ഒമാന്‍ എയര്‍പോര്‍ട്ട്‌സിന്റെ പ്രത്യേക അറിയിപ്പ്. അര്‍ധ രാത്രിയിലെ വിമാനസര്‍വീസുകള്‍ക്ക് എട്ടു മണിക്ക് മുമ്പ് തന്നെ എയര്‍ പോര്‍ട്ടിലേക്ക് യാത്ര തിരിക്കേണ്ടതില്ലെന്ന് അധികൃതര്‍ അറിയിച്ചു. നിയന്ത്രണം ആരംഭിച്ച ശേഷം വിമാനത്താവളങ്ങളിലേക്ക് യാത്ര ചെയ്യുന്നവര്‍ക്ക് ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കിയാല്‍ ഇളവ് അനുവദിക്കുന്നതാണ്. ഇവരെ എവിടെയും തടഞ്ഞു നിര്‍ത്തുകയോ, നീണ്ട നേരം പരിശോധനയ്ക്ക് വിധേയരാക്കുകയോ ചെയ്യുന്നതല്ല. അതിനാല്‍ അര്‍ധ രാത്രിയിലുള്ള ഫ്‌ളൈറ്റുകളില്‍ യാത്ര ചെയ്യേണ്ടവര്‍ എട്ടു മണിക്ക് മുമ്പ്…

Read More

ഒമാനില്‍ വീണ്ടും വീസാ വിലക്ക്

മസ്‌കത്ത് : ഒമാനില്‍ വീണ്ടും വീസാ വിലക്ക് പ്രഖ്യാപിച്ചു തൊഴില്‍ മന്ത്രാലയം. കൊമേഴ്ഷ്യല്‍ മാളുകളിലെ സെയില്‍സ്, അക്കൗണ്ടിങ്, കാഷ്യര്‍, മാനേജ്‌മെന്റ് തസ്തികകളില്‍ വിദേശികള്‍ക്ക് വിസ അനുവദിക്കില്ല. ഇത്തരം മേഖലകളില്‍ നിയമനം സ്വദേശികള്‍ക്കു മാത്രമായി പരിമിതപ്പെടുത്തി. 2021 ജൂലൈ 20 മുതല്‍ ഉത്തരവ് പ്രാബല്യത്തില്‍ വരുമെന്നു കൊമേഴ്ഷ്യല്‍ മാള്‍ ഉടമകളോടു തൊഴില്‍ മന്ത്രാലയം അറിയിച്ചു. നിലവില്‍ ഈ തസ്തികകളില്‍ ജോലി ചെയ്യുന്ന വിദേശികള്‍ക്ക് വീസ പുതുക്കി നല്‍കില്ലെന്നും മന്ത്രാലയം വ്യക്തമാക്കി

Read More

ദുബൈ ധനകാര്യമന്ത്രി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു

ദുബൈ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനാണ്. 1971 മുതൽ ദുബൈയുടെ ധനകാര്യ മന്ത്രിയാണ്. ദുബൈ പ്രകൃതി വാതക കമ്പനി, വേൾഡ് ട്രേഡ് സെന്റർ, മുൻസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃപദവിയും വിവിധ കാലങ്ങളിൽ വഹിച്ചിട്ടുണ്ട്.

Read More

ദുബായിലെ ആദ്യത്തെ പാരിസ്ഥിതിക നാനോമെട്രിക് ഉപഗ്രഹം ഡിഎംസാറ്റ് -1 കുതിച്ചുയർന്നു

ദുബായിലെ ആദ്യത്തെ പാരിസ്ഥിതിക നാനോമെട്രിക് ഉപഗ്രഹം ഡിഎംസാറ്റ് -1 കുതിച്ചുയർന്നു. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് യുഎഇ സമയം ഇന്ന് തിങ്കളാഴ്ച രാവിലെ 10:07 നാണ് നാനോമെട്രിക് ഉപഗ്രഹം ഈ നേട്ടം കൈവരിച്ചത്. പ്രതികൂല കാലാവസ്ഥയെത്തുടർന്ന് വിക്ഷേപണം ഈ ആഴ്ച ആദ്യം രണ്ടുതവണ മാറ്റിവച്ചിരുന്നു. മുഹമ്മദ് ബിൻ റാഷിദ് ബഹിരാകാശ കേന്ദ്രത്തിൽ (എം‌ബി‌ആർ‌എസ്‌സി) നിലയുറപ്പിച്ച ടീം എഞ്ചിനീയർമാർക്കിടയിൽ അന്തരീക്ഷം ആഹ്ളാദകരമായിരുന്നു, സോയൂസ് 2.1 എ റോക്കറ്റ് ലോഞ്ചറിൽ ഉപഗ്രഹത്തിന്റെ ലിഫ്റ്റ് ഓഫ് സമയത്ത് ഭീമൻ ഡിസ്പ്ലേ സ്ക്രീനുകൾ സൂക്ഷ്മമായി നിരീക്ഷിച്ചുകൊണ്ടിരുന്നു….

Read More