ദുബൈ ഉപഭരണാധികാരിയും ധനകാര്യ മന്ത്രിയുമായ ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം അന്തരിച്ചു. യുഎഇ വൈസ് പ്രസിഡന്റും ദുബൈ ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ സഹോദരനാണ്. 1971 മുതൽ ദുബൈയുടെ ധനകാര്യ മന്ത്രിയാണ്. ദുബൈ പ്രകൃതി വാതക കമ്പനി, വേൾഡ് ട്രേഡ് സെന്റർ, മുൻസിപ്പാലിറ്റി തുടങ്ങിയ സ്ഥാപനങ്ങളുടെ നേതൃപദവിയും വിവിധ കാലങ്ങളിൽ വഹിച്ചിട്ടുണ്ട്.
The Best Online Portal in Malayalam