അഭിമാന നേട്ടവുമായി ഖത്തര്‍; ആരോഗ്യ മന്ത്രിക്ക് ദി വുമണ്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡ്

  ഖത്തര്‍ പൊതുജനാരോഗ്യ മന്ത്രി ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിക്ക് ദി വുമണ്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ 2021 അവാര്‍ഡ്. കൊവിഡ് പ്രതിസന്ധി കൈകാര്യം ചെയ്യുന്നതില്‍ മികച്ച പങ്കുവഹിച്ചത് പരിഗണിച്ചാണ് അറബ് ഹോസ്പിറ്റല്‍ ഫെഡറേഷന്റെ 2021 ലെ ദി വുമണ്‍ ഹെല്‍ത്ത് ലീഡര്‍ ഓഫ് ദി ഇയര്‍ അവാര്‍ഡിന് ഡോ. ഹനാന്‍ മുഹമ്മദ് അല്‍ കുവാരിയെ തെരഞ്ഞെടുത്തത്. ഖത്തറില്‍ കൊവിഡിന്റെ രണ്ട് തരംഗങ്ങളേയും മികച്ച രീതിയില്‍ കൈകാര്യം ചെയ്യുകയും ലോകാടിസ്ഥാനത്തില്‍ തന്നെ ഏറ്റവും…

Read More

ഇന്ത്യയുടെ ‘കോവിഷീൽഡ്’ വാക്സിൻ അംഗീകരിച്ച് സൗദി അധികൃതർ

  ജിദ്ദ: ഇന്ത്യയിലെ ‘കോവിഷീൽഡ്’ വാക്‌സിൻ സൗദിയിലെ ‘ആസ്ട്ര സെനെക’ വാക്സിൻ തന്നെയെന്ന് അംഗീകരിച്ച് സൗദി അധികൃതർ. റിയാദ് ഇന്ത്യൻ എംബസിയാണ് ഇക്കാര്യം വ്യക്തമാക്കിയത്. സൗദിയിൽ അംഗീകരിക്കപ്പെട്ട നാല് കോവിഡ് വാക്സിനുകളിൽ ഇന്ത്യയുടെ ‘കോവിഷീൽഡ്’ വാക്സിൻ ‘ആസ്ട്ര സെനെക’ എന്ന പേരിലാണ് ലിസ്​റ്റ്​ ചെയ്തിരിക്കുന്നത്. ഇരു രാജ്യങ്ങളിലും ഒരേ വാക്സിൻ രണ്ട് പേരുകളിൽ അറിയപ്പെടുന്നത് പ്രവാസികൾക്ക് വിവിധ ബുദ്ധിമുട്ടുകൾക്ക് ഇടയാക്കിയിരുന്നു. ഇന്ത്യയിൽ നിന്നും വാക്സിൻ എടുത്തു സൗദിയിലേക്ക് യാത്രചെയ്യേണ്ട പ്രവാസികൾക്ക് ലഭിച്ചിരുന്ന സർട്ടിഫിക്കറ്റിൽ ‘കോവിഷീൽഡ്’ എന്ന് മാത്രമായിരുന്നു…

Read More

ദുബായ് ക്രീക്കിലെ ഫ്ലോട്ടിങ് റസ്റ്ററന്റ് വെള്ളത്തിൽ മുങ്ങി

  ദുബായ് : ദുബായ് ക്രീക്കിലെ ‘ഒഴുകുന്ന റസ്റ്ററന്റ്’ (ഫ്ലോട്ടിങ് റസ്റ്ററന്റ്) വെള്ളത്തിൽ മുങ്ങി. ദുബായ് പൊലീസ്, സിവിൽ ഡിഫൻസ്, ദുബായ് മുനിസിപാലിറ്റി എന്നിവ രക്ഷാപ്രവർത്തനം നടത്തി. ആർക്കും പരുക്കില്ലെന്ന് ദുബായ് പൊലീസ് പോർ‌ട്സ് പൊലീസ് സ്റ്റേഷൻ ഡയറക്ടർ കേണൽ ഡോ.ഹസൻ സുഹൈൽ അൽ സുവൈദി പറഞ്ഞു. റസറ്ററന്റ് ഉടമയാണ് പൊലീസിൽ വിവരം അറിയിച്ചത്. ഉടൻ തുറമുഖ സംരക്ഷണസേന, സിവിൽ ഡിഫൻസ്, മറൈൻ ഫയർ ആൻഡ് റെസ്ക്യു വിഭാഗം എന്നിവയോടൊപ്പം പൊലീസ് സംഭവ സ്ഥലത്തെത്തി മുങ്ങിക്കൊണ്ടിരിക്കുകയായിരുന്ന റസ്റ്ററൻ്റിന്…

Read More

മൂന്നര ലക്ഷം പേർക്ക്​ രണ്ടാഴ്​ചക്കകം ആസ്​ട്രസെനക രണ്ടാം ഡോസ്​ നൽകുമെന്ന് കുവൈത്ത്

  കു​വൈ​ത്ത്​ സി​റ്റി: കു​വൈ​ത്തി​ൽ ര​ണ്ടാ​ഴ്​​ച​ക്ക​കം മൂ​ന്ന​ര ല​ക്ഷം പേ​ർ​ക്ക്​ ഓ​ക്​​സ്​​ഫ​ഡ്​ ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാ​മ​ത്​ ഡോ​സ്​ ന​ൽ​കും.29 പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ങ്ങ​ൾ, മി​ഷ്​​രി​ഫ്​ എ​ക്​​സി​ബി​ഷ​ൻ സെൻറ​റി​ലെ കു​ത്തി​വെ​പ്പ്​ കേ​ന്ദ്രം, ശൈ​ഖ്​ ജാ​ബി​ർ പാ​ല​ത്തി​ലെ ഡ്രൈ​വ്​ ത്രൂ ​വാ​ക്​​സി​നേ​ഷ​ൻ കേ​ന്ദ്രം തു​ട​ങ്ങി​യ​വ​യി​ലൂ​ടെ മാ​ര​ത്ത​ൺ കാ​മ്പ​യി​ൻ ന​ട​ത്തി​യാ​ണ്​ ര​ണ്ടാം ഡോ​സ്​ ന​ൽ​കാ​നൊ​രു​ങ്ങു​ന്ന​ത്. ആ​സ്​​ട്ര​സെ​ന​ക വാ​ക്​​സി​ൻ ല​ഭ്യ​ത​ക്കു​റ​വ്​ കാ​ര​ണം ര​ണ്ടാം ഡോ​സ്​ ന​ൽ​കു​ന്ന​ത്​ മ​ന്ദ​ഗ​തി​യി​ലാ​ക്കി​യി​രു​ന്നു. ഓ​ക്സ്ഫ​ഡ് ആ​സ്ട്ര​സെ​ന​ക വാ​ക്​​സി​ൻ ര​ണ്ടാം ഡോ​സ് ന​ൽ​കു​ന്ന​തി​ലെ കാ​ല​താ​മ​സം അ​വ​സാ​നി​പ്പി​ക്ക​ണ​മെ​ന്ന്​ ആ​രോ​ഗ്യ വി​ദ​ഗ്​​ധ​ർ ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മൂ​ന്നു…

Read More

ഇന്ത്യയിൽ നിന്നുള്ള യാത്രവിലക്ക് വീണ്ടും നീട്ടി യുഎഇ

  അബുദാബി: ഇന്ത്യയിൽ നിന്നും യുഎഇയിലേക്കുള്ള യാത്രവിലക്ക് വീണ്ടും നീട്ടി. ജൂൺ 30വരെയാണ് യാത്ര വിലക്ക് നീട്ടിയതെന്ന് എമിറേറ്റ്സ് എയര്‍ലൈന്‍സ് ഇന്ന് അറിയിക്കുകയുണ്ടായി. 14 ദിവസത്തിനിടെ ഇന്ത്യ സന്ദര്‍ശിച്ചിട്ടുള്ള ട്രാന്‍സിറ്റ് യാത്രക്കാര്‍ക്കും യുഎഇയില്‍ പ്രവേശനം അനുവദിക്കില്ല എന്നും അറിയിക്കുകയുണ്ടായി. യാത്രാ വിലക്ക് ജൂണ്‍ 14 വരെ നീട്ടിയെന്നായിരുന്നു കഴിഞ്ഞയാഴ്‍ച എമിറേറ്റ്സ് അറിയിക്കുകയുണ്ടായത്. ഇന്ന് പുറത്തുവന്ന പുതിയ അറിയിപ്പിലാണ് ജൂണ്‍ 30 വരെ ഇന്ത്യയില്‍ നിന്ന് സര്‍വീസുകളുണ്ടാവില്ലെന്നാണ് റിപ്പോർട്ടുകൾ ലഭിക്കുന്നത്. ജൂണ്‍ പകുതിയോടെ വിലക്ക് നീങ്ങുമെന്ന് കരുതിയിരുന്ന പ്രവാസികളുടെ…

Read More

യുഎഇയില്‍ കടലില്‍ നീന്താനിറങ്ങിയ പതിനേഴുകാരന്‍ മുങ്ങി മരിച്ചു

  റാസല്‍ഖൈമ: യുഎഇയിലെ റാസല്‍ഖൈമയില്‍ കടലില്‍ വീണ്ടും മുങ്ങിമരണം. നീന്താനിറങ്ങിയ സ്വദേശിയായ 17കാരനാണ് കൂറ്റന്‍ തിരമാലകളില്‍പ്പെട്ട് മരിച്ചത്. റാസല്‍ഖൈമയ്ക്ക് 12 കിലോമീറ്റര്‍ വടക്ക് മാറിയുള്ള അല്‍ റാംസ് ബീച്ചിലാണ് സംഭവം ഉണ്ടായത്. വ്യാഴാഴ്ച രാത്രി സുഹൃത്തുക്കള്‍ക്കും ബന്ധുക്കള്‍ക്കുമൊപ്പം നീന്താനിറങ്ങിയതായിരുന്നു സ്വദേശി. ഈ സംഭവത്തിന് രണ്ടു ദിവസം മുമ്പ് ഇതേ ബീച്ചില്‍ സ്വദേശിയായ ഒരു കുട്ടിയും മുങ്ങിമരിച്ചിരുന്നു. ബീച്ചില്‍ നീന്താനിറങ്ങിയവരുെട കൂട്ടത്തിലെ ഏറ്റവും പ്രായം കുറഞ്ഞ ആളായിരുന്നു ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സ്വദേശി. റാസല്‍ഖൈമ പൊലീസിലെ രക്ഷാപ്രവര്‍ത്തന സംഘം…

Read More

മുങ്ങിത്താഴുന്ന ഭര്‍ത്താവിനേയും മക്കളെയും രക്ഷിക്കാന്‍ ശ്രമം; യുഎഇയില്‍ മലയാളി യുവതി കടലില്‍ മുങ്ങിമരിച്ചു

  ഉമ്മുല്‍ഖുവൈന്‍: മുങ്ങിത്താഴുന്ന ഭര്‍ത്താവിനേയും മക്കളെയും രക്ഷിക്കാന്‍ ശ്രമിച്ച മലയാളി യുവതി കടലില്‍ മുങ്ങി മരിച്ചു. യുഎഇയിലെ ഉമ്മുല്‍ഖുവൈന്‍ കടലിലാണ് അപകടം. കോഴിക്കോട് പന്തീരാങ്കാവ് സ്വദേശി റഫ്സ മഹ്റൂഫ് (35) ആണ് മരണപ്പെട്ടത്. ഭര്‍ത്താവും മക്കളും മുങ്ങിത്താഴുന്നതുകണ്ട് രക്ഷപ്പെടുത്താന്‍ ശ്രമിക്കവേയായിരുന്നു യുവതി അപകടത്തില്‍പ്പെട്ടത്. വെള്ളിയാഴ്ച രാവിലെയായിരുന്നു സംഭവം. ശക്തമായ അടിയൊഴുക്കാണ് അപകടത്തിന് കാരണമായത്. ഷാര്‍ജ എത്തിസലാത്തില്‍ സാങ്കേതിക വിഭാഗത്തിലെ ജീവനക്കാരനാണ് റഫ്സയുടെ ഭര്‍ത്താവ് മഹ്റൂഫ് പുള്ളറാട്ട്. അജ്മാനിലാണ് റഫ്സയും കുടുംബവും താമസിക്കുന്നത്.

Read More

സൗദി രാജ്യാന്തര യാത്രാവിലക്ക് നാളെ അവസാനിക്കും; പ്രതീക്ഷ കൈവിടാതെ പ്രവാസികൾ

  ജിദ്ദ: രാജ്യാന്തര യാത്രാ നിരോധനം നാളെ മുതൽ സൗദി അറേബ്യ പിൻവലിക്കുമ്പോൾ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് മലയാളികൾ അടക്കമുള്ള പ്രവാസികൾ. നിലവിൽ ഇന്ത്യയിൽനിന്ന് സൗദിയിലേക്ക് നേരിട്ടുള്ള യാത്രക്ക് വിലക്കുണ്ടെങ്കിലും രാജ്യാന്തര യാത്രാവിലക്ക് നീക്കിയതിന് ശേഷം ഇന്ത്യയിൽനിന്നുള്ള യാത്രാവിലക്കും എടുത്തുകളയുമെന്ന പ്രതീക്ഷയാണ് പ്രവാസികൾക്ക്. നിലവിൽ സൗദിയിലേക്ക് യാത്ര തിരിക്കാൻ പ്രവാസികൾ ആശ്രയിക്കുന്നത് ബഹ്‌റൈനെയാണ്. മറ്റു ചില രാജ്യങ്ങളിൽ പതിനാല് ദിവസം താമസിച്ച ശേഷം സൗദിയിലേക്ക് പ്രവാസികൾ എത്തുന്നുണ്ടെങ്കിലും ഇത് വ്യാപകമായി തുടങ്ങിയിട്ടില്ല. സൗദിയിലേക്ക് നേരിട്ട് സർവീസ് നടത്തുമെന്ന് റഷ്യ…

Read More

ഒമാനില്‍ ചെറിയപെരുന്നാള്‍ അവധി പ്രഖ്യാപിച്ചു

മസ്‌കറ്റ്: ചെറിയ പെരുന്നാളിനോടനുബന്ധിച്ച് ഒമാനില്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നു. മെയ് 12 ബുധനാഴ്ച മുതല്‍ ശനിയാഴ്ച വരെയാണ് ഒമാനിൽ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഈദുല്‍ ഫിത്തര്‍ മെയ് 13 വ്യാഴാഴ്ചയാണെങ്കില്‍ മെയ് 16 ഞായറാഴ്ച മുതലാകും പ്രവൃത്തി ദിവസം പുനരാരംഭിക്കുക. എന്നാൽ അതേസമയം ഈദുല്‍ ഫിത്തര്‍ മെയ് 14 വെള്ളിയാഴ്ച ആണെങ്കില്‍ മെയ് 18 ചൊവ്വാഴ്ചയായിരിക്കും പ്രവൃത്തി ദിവസം പുനരാരംഭിക്കുക.

Read More

എം എ യൂസഫലിക്ക് അബൂദബി ഉന്നത സിവിലിയൻ പുരസ്കാരം

  പ്രവാസി വ്യവസായിയും ലുലു ഗ്രൂപ്പ് ചെയർമാനുമായ എം എ യൂസഫലിക്ക് അബൂദബി സർക്കാരിന്റെ ആദരം. വാണിജ്യ, വ്യവസായ, ജീവകാരുണ്യ മേഖലകളിലെ സംഭാവനകൾക്കുള്ള അംഗീകാരമായാണ് ഉന്നത സിവിലിയൻ ബഹുമതിയായ അബുദാബി അവാർഡിന് യൂസഫലി അർഹനായത്. അൽ ഹൊസൻ പൈതൃക മന്ദിരത്തിൽ നടന്ന ചടങ്ങിൽ കിരീടാവകാശിയും യു എ ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാൻഡറുമായ ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ പുരസ്കാരം സമ്മാനിച്ചു. ഏറെ വിനയത്തോടെയും അഭിമാനത്തോടെയുമാണ് ഈ ബഹുമതിയെ കാണുന്നതെന്ന് യൂസഫലി…

Read More