അവധിക്കായി പോയ പ്രവാസികള്‍ക്ക് ആശ്വാസവാർത്ത; തവക്കല്‍ന ആപ്പ് ഇന്ത്യ അടക്കം 75 രാജ്യങ്ങളില്‍ ഉപയോഗിക്കാം
റിയാദ്: കൊവിഡ് പ്രതിരോധത്തിന്റെ സ്വദേശികളുടെയും വിദേശികളുടെയും ആരോഗ്യ സ്ഥിതിവിവരങ്ങള്‍ അപ്‌ഡേറ്റ് ചെയ്യാന്‍ വേണ്ടി ആരോഗ്യ മന്ത്രാലയത്തിന് കീഴില്‍ നിലവില്‍ വന്ന ‘തവക്കല്‍ന’ മൊബൈല്‍ ആപ്പിന്റെ സേവനങ്ങള്‍ ഇനി മുതല്‍ ഇന്ത്യ ഉള്‍പ്പെടെ 75 വിദേശ രാജ്യങ്ങളിലും ലഭിക്കും. രാജ്യത്തിന് പുറത്തു പോയാലും ഇനി മുതല്‍ തവല്‍ക്കന ആപ്പിന്റെ സേവനങ്ങള്‍ ലഭ്യമാകുമെന്ന് മാധ്യമം റിപ്പോര്‍ട്ട് ചെയ്തു. സൗദിയില്‍ നിന്നും അവധിക്കായി വിവിധ രാജ്യങ്ങളിലേക്ക് പോയ പ്രവാസികള്‍ക്ക് ഏറെ ആശ്വാസം നല്‍കുന്നതാണിത്. സൗദിയില്‍ നിന്നും വാക്‌സിന്‍ എടുത്തവരുടെ വിവരങ്ങള്‍ അപ്‌ഡേറ്റ്…
