ഇന്ത്യയിലേക്ക് പോകുന്നവര്‍ എയര്‍ സുവിദ ഫോം പൂരിപ്പിക്കണമെന്ന് എയര്‍ ഇന്ത്യ
ദുബായ്: യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ എയര്‍ സുവിദ സെല്‍ഫ് റിപോര്‍ട്ടിംഗ് ഫോം കൃത്യമായി പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് പരിശോധിക്കും. കോവിഡ്19 ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യണം. കൂടാതെ, പാസ്‌പോര്‍ട് കോപ്പിയും അപ്ലോഡ് ചെയ്യണം. http://www.newdelhiairport.in ല്‍ കയറി സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. ഇതിന്റെ പ്രിന്റൗട്ട് കോപ്പി വിമാനത്താവളത്തില്‍ ഹാജരാക്കണം. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും സെല്‍ഫ് ഡിക്ലറേഷന്‍ ഫോമിന്റെ രണ്ടു പ്രിന്റൗട്ടുകളും കോവിഡ്19 ആര്‍.ടിപി.സി.ആര്‍…
