ഖത്തറില്‍ മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാനൊരുങ്ങുന്നു; 90,000 ഹമൂര്‍ മത്സ്യ കുഞ്ഞുങ്ങളെ കടലില്‍ നിക്ഷേപിച്ചു

  ദോഹ: രാജ്യത്ത് മത്സ്യ സമ്പത്ത് വര്‍ധിപ്പിക്കാന്‍ പരിസ്ഥിതി മന്ത്രാലയത്തിന്റെ നേതൃത്വത്തില്‍ 90000 ഹമൂര്‍ മത്സ്യ കുഞ്ഞുങ്ങളെ കഴിഞ്ഞ ദിവസം രാജ്യത്തെ വിവിധ സമുദ്ര പ്രദേശങ്ങളില്‍ നിക്ഷേപിച്ചു. പരിസ്ഥിതി മന്ത്രാലയം തങ്ങളുടെ ട്വിറ്റര്‍ അക്കൗണ്ടിലാണ് ഇക്കാര്യം ചൂണ്ടികാട്ടിയത്. ഓരോ കുഞ്ഞ് ഹമൂര്‍ മത്സ്യവും രണ്ട് ഗ്രാം മാത്രമാണ് തൂക്കമുള്ളത്. റാസ് മക്തബിലെ പ്രത്യേക ലാബില്‍ വിരിയിച്ച മത്സ്യ കുഞ്ഞുങ്ങളാണ് കഴിഞ്ഞ ദിവസം തിരെഞ്ഞെടുത്ത സമുദ്ര പ്രദേശങ്ങളില്‍ നിക്ഷേപിക്കപ്പെട്ടത്. രാജ്യത്തിന്റെ പ്രാദേശിക മത്സ്യ സമ്പത്ത് വികസിപ്പിക്കുക എന്ന ലക്ഷ്യം…

Read More

ബാലുശ്ശേരി സ്വദേശി ഒമാനിൽ കൊവിഡ് ബാധിച്ച് മരിച്ചു

ഒമാനിൽ കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന മലയാളി മരിച്ചു. കോഴിക്കോട് ബാലുശ്ശേരി കൂരച്ചുണ്ട് സ്വദേശി അബ്ദുൽ ഗഫൂർ (46) ആണ് മരിച്ചത്. റൂവി അൽ നഹ്ദ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഭാര്യ: വഹീദ ഗഫൂർ, മക്കൾ: മുഹമ്മദ് ഫയാസ്, മുഹമ്മദ് ഫൈസാൻ, അഫ്‌ല ഫാത്തിമ.

Read More

നിരാലംബരെ ചേര്‍ത്തു പിടിക്കാത്ത വിദ്യാഭ്യാസ സംവിധാനങ്ങള്‍ നിരര്‍ഥകം: കാന്തപുരം

  മസ്‌കത്ത്: ദാരിദ്ര്യവും ദുരിതങ്ങളും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനു കാരണമാവരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അനാഥകളും അഗതികളുമായവര്‍ക്ക് കൂടി വിദ്യാഭ്യാസ പ്രക്രിയയില്‍ മുന്തിയ പരിഗണന ലഭിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ അര്‍ത്ഥവത്താവുകയുള്ളൂ വെന്നും കാന്തപുരം പറഞ്ഞു. മര്‍കസ് ഒമാന്‍ ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമ്പന്ന-ദരിദ്ര വിദ്യാര്‍ഥികളെ ഒരു പോലെ ഉള്‍ക്കൊണ്ടാണ് മര്‍കസ് ഒരു ജനകീയ വിദ്യാഭ്യാസ മാതൃക വളര്‍ത്തിയെടുത്തത്. സൗജന്യമായി അറിവും ആഹാരവും നല്‍കി മര്‍കസ് വളര്‍ത്തിയ അനാഥരും അഗതികളുമായ ആയിരങ്ങളാണ്…

Read More

ഈദ് അൽ അദ: യുഎഇ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു

യുഎഇ: അറഫാത്ത് ദിനം, ഈദ് അൽ അദാ എന്നീ ദിനങ്ങളോടനുബന്ധിച്ച് യുഎഇയിൽ നാല് ദിവസത്തെ അവധി പ്രഖ്യാപിച്ചു. എല്ലാ മന്ത്രാലയങ്ങളും ഫെഡറൽ ഏജൻസികൾക്കും ജൂലൈ 19 മുതൽ , തിങ്കൾ, ജൂലൈ 22, വ്യാഴം വരെ) അവധിദിനം ആയിരിക്കുമെന്ന് അറിയിച്ചു. രണ്ട് ദിവസത്തെ വാരാന്ത്യവുമായി ചേർന്ന് യുഎഇ നിവാസികൾക്ക് ആറ് ദിവസത്തെ ഇടവേള ആസ്വദിക്കാൻ കഴിയും. ജൂലൈ 25 ഞായറാഴ്ച മുതൽ പതിവ് പ്രവൃത്തി സമയം പുനരാരംഭിക്കും. ഷെയ്ഖ് ഖലീഫ ബിൻ സായിദ് അൽ നഹ്യാൻ, യുഎഇ…

Read More

ഗൾഫിൽ ബലിപെരുന്നാൾ ജൂലൈ 20ന്

  ദുബായ്: ദുൽ ഹജ് മാസം ഒന്ന് ഇന്ന് (ഞായറാഴ്ച) ആയതിനാൽ, ഗൾഫിൽ ബലിപെരുന്നാൾ ഈ മാസം (ജൂലൈ) 20നായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. 19നാണ് അറഫാ ദിനം. സൗദി സുപ്രീം കോടതിയും ഒമാനും പെരുന്നാൾ 20നാണെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു. ദുബായ് മതകാര്യ വകുപ്പ് ട്വിറ്ററിലൂടെ ഇതുറപ്പിച്ചു.

Read More

അബുദാബിയിൽ കാർ മരത്തിലിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

  അബൂദബി: അബൂദബിയിലെ യാസ് ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഇബാദ് അജ്മലാണ് മരണപ്പെട്ടിരിക്കുന്നത്. 18 വയസായിരുന്നു. ഇത്തിസാലാത്തിലെ എന്‍ജിനീയറിങ് ടെക്നോളജി വിഭാഗം ഉദ്യോഗസ്ഥനായ അജ്മല്‍ റഷീദിന്റെയും നബീലയുടെയും മകനാണ്. ബുധനാഴ്ച രാവിലെ എട്ടിനാണ് മരണത്തിനിടയാക്കിയ അപകടം നടക്കുന്നത്. അജ്മല്‍ ഓടിച്ചിരുന്ന കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസാണ് മാതാപിതാക്കളെ വിവരമറിയിക്കുന്നത്. സഹോദരങ്ങള്‍: നൂഹ, ആലിയ, ഒമര്‍.    

Read More

ഖത്തറിൽ ഉമ്മുൽഹൗൽ പവർ പ്ലാന്റ് പദ്ധതി പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു

  ദോഹ: പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ശൈഖ് ഖാലിദ് ബിൻ ഖലീഫ ബിൻ അബ്ദുൽ അസീസ് അൽഥാനി ചൊവ്വാഴ്ച അൽ വക്ര നഗരത്തിലെ ഉമ്മുൽഹൗൽ സാമ്പത്തിക മേഖലയിൽ ഉമ്മുൽഹൗൽ പവർ പ്ലാന്റ് വിപുലീകരണ പദ്ധതി ഉദ്ഘാടനം ചെയ്തു. പദ്ധതി സ്ഥലത്ത്, പ്ലാന്റിന്റെ വിപുലീകരണത്തിന്റെ തന്ത്രപരമായ പ്രാധാന്യത്തെക്കുറിച്ചും ജല സുരക്ഷ കൈവരിക്കുന്നതിൽ അതിന്റെ പങ്കിനെക്കുറിച്ചും ഈ രംഗത്ത് സ്വകാര്യ മേഖലയുടെ പങ്ക് സജീവമാക്കുന്നതിനെക്കുറിച്ചും ഉദ്യോഗസ്ഥർ പ്രധാനമന്ത്രിക്ക് വിശദീകരിച്ച് കൊടുത്തു. കോവിഡ് വ്യാപനം പരിമിതപ്പെടുത്തുന്നതിനുള്ള മുൻകരുതൽ, പ്രതിരോധ നടപടികൾ പാലിച്ച് നിരവധി…

Read More

ഈജിപ്തിന്റെ ‘എയര്‍ കെയ്റോ’ വിമാന കമ്പനിയുടെ ദോഹയിലേക്കുള്ള സര്‍വീസ് ജൂലൈ നാല് മുതല്‍

  ദോഹ: ഈജിപ്ത്-ഖത്തര്‍ ബന്ധം സാധ്യമായതിന് പിന്നാലെ ദോഹയിലേക്കുള്ള എയര്‍ കെയ്റോ സര്‍വീസ് ആരംഭിക്കുമെന്ന് അധികൃതര്‍ വ്യക്തമാക്കി. ജൂലൈ നാല് മുതലാണ് എയര്‍ കെയ്റോ വിമാന കമ്പനി ദോഹയിലേക്ക് സര്‍വീസ് നടത്തുക. ഈജിപ്ഷ്യന്‍ പത്രമായ അല്‍ അഖ്ബാര്‍ അല്‍ യുഉം ആണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഏപ്രില്‍ 26-ന് എയര്‍ കെയ്റോയ്ക്ക് ഏറ്റവും പുതിയ എ 320 നിയോ വിമാനം ലഭിച്ചതായി ഈജിപ്ഷ്യന്‍ പത്രം ചൂണ്ടിക്കാട്ടി. ഇതോടെ എയര്‍ കെയ്റോ ഉടമസ്ഥതിയിലുള്ള വിമാനങ്ങളുടെ എണ്ണം എട്ടായി. മിഡില്‍…

Read More

ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു

  ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടൻ (51) ആണ് മരിച്ചത്. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു. കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി തിരികെയെത്തിയത്. കഴിഞ്ഞ 12 വർഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്ലസ് ഹോസ്പിറ്റൽ, എൻഎംസി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്.

Read More

ഇന്ത്യയിലേക്ക് പോകുന്നവര്‍ എയര്‍ സുവിദ ഫോം പൂരിപ്പിക്കണമെന്ന് എയര്‍ ഇന്ത്യ

  ദുബായ്: യു.എ.ഇയില്‍നിന്ന് ഇന്ത്യയിലേക്ക് പോകുന്നവര്‍ എയര്‍ സുവിദ സെല്‍ഫ് റിപോര്‍ട്ടിംഗ് ഫോം കൃത്യമായി പൂരിപ്പിച്ച് സമര്‍പ്പിക്കണമെന്ന് എയര്‍ ഇന്ത്യ അധികൃതര്‍ പറഞ്ഞു. ഇന്ത്യയിലെ എല്ലാ വിമാനത്താവളങ്ങളിലും ഇത് പരിശോധിക്കും. കോവിഡ്19 ആര്‍.ടി-പി.സി.ആര്‍ നെഗറ്റീവ് റിപ്പോര്‍ട്ടും അപ്ലോഡ് ചെയ്യണം. കൂടാതെ, പാസ്‌പോര്‍ട് കോപ്പിയും അപ്ലോഡ് ചെയ്യണം. http://www.newdelhiairport.in ല്‍ കയറി സെല്‍ഫ് ഡിക്ലറേഷന്‍ ഫോം പൂരിപ്പിക്കണം. ഇതിന്റെ പ്രിന്റൗട്ട് കോപ്പി വിമാനത്താവളത്തില്‍ ഹാജരാക്കണം. എല്ലാ യാത്രക്കാരും നിര്‍ബന്ധമായും സെല്‍ഫ് ഡിക്ലറേഷന്‍ ഫോമിന്റെ രണ്ടു പ്രിന്റൗട്ടുകളും കോവിഡ്19 ആര്‍.ടിപി.സി.ആര്‍…

Read More