യു.എ.ഇ തീരത്ത് കപ്പല്‍ റാഞ്ചിയന്നെ് സംശയം; മുന്നറിയിപ്പ് നല്‍കി ബ്രിട്ടീഷ് സുരക്ഷാ ഏജന്‍സി

  ലണ്ടന്‍: ഒമാന്‍ ഉള്‍ക്കടലില്‍ യു.എ.ഇ തീരത്ത് ചരക്കുകപ്പല്‍ റാഞ്ചിയതായി  സംശയം. ഇതുമായി ബന്ധപ്പെട്ട് ബ്രിട്ടീഷ് സമുദ്രസുരക്ഷാ ഏജന്‍സി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇറാനും ലോകശക്തികളും തമ്മില്‍ മേഖലയില്‍ സംഘര്‍ഷം നിലനില്‍ക്കുന്നതിനിടെയാണ് ഏജന്‍സിയുടെ മുന്നറിയിപ്പ്. അഞ്ചു ദിവസം മുമ്പ് ഒമാന്‍ തീരത്ത് ഒരു എണ്ണ ടാങ്കറിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ രണ്ട് പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇറാനാണ് ഇതിന് പിന്നിലെന്ന് യു.കെയും ഇസ്രായേലും ആരോപിച്ചിരുന്നു. എന്നാല്‍ ഇറാന്‍ ആരോപണത്തെ  നിഷേധിക്കുകയാണ ചെയ്തത്. ഇതിന് പിന്നാലെ യു.കെ ഏജന്‍സി ഫുജൈറ തീരത്ത്…

Read More

കുട്ടികളുടെ നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്കെതിരെ കടുത്ത നടപടിയുമായി യുഎഇ

ദുബൈ :  നഗ്നചിത്രങ്ങള്‍ കൈവശം വെയ്ക്കുന്നവര്‍ക്ക് കടുത്ത ശിക്ഷയുമായി യുഎഇ. രണ്ടു കോടി രൂപവരെയാണ് പിഴ ഈടാക്കുക. 6 മാസം ജയില്‍ ശിക്ഷയും ഉണ്ടാകും. കുട്ടികള്‍ ഉള്‍പ്പെട്ട അശ്ലീല വീഡിയോകള്‍, അവരെ മോശമായി കാണിക്കുന്ന കലാരൂപങ്ങള്‍, ഏതെങ്കിലും തരത്തില്‍ കുട്ടികളുടെ നഗ്‌നരൂപങ്ങള്‍ വരുന്നത് ഇവയെല്ലാം ക്രിമിനല്‍ കുറ്റമാണ്. അവ ഏത് സാങ്കേതിക വിദ്യയിലുള്ളതാണെങ്കിലും കടുത്ത നിയമലംഘനമാണെന്ന് യുഎഇ പബ്ലിക്‌ പ്രോസിക്യൂഷന്‍ വ്യക്തമാക്കി.

Read More

അബൂദബിയിലെ മുസഫയിൽ വെയർഹൗസിൽ തീപിടിത്തം; ആളപായമില്ല

അബുദാബിയിൽ മുസഫ വ്യവസായ മേഖലയിൽ വെയർഹൗസിൽ തീപിടിത്തം. കെട്ടിട നിർമ്മാണ സാമഗ്രികളും ഇലക്ട്രിക്കൽ ഉപകരണങ്ങളും സൂക്ഷിച്ചിരുന്ന വെയർഹൗസിലാണ് തീപിടിച്ചത്. ആളപായമില്ല. തീ നിയന്ത്രണവിധേയമാക്കി. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അന്വേഷണം ആരംഭിച്ചു.

Read More

വിദേശത്ത് നിന്നുള്ളവർക്കുള്ള ഉംറ തീർഥാടനം ഓഗസ്റ്റ് 10 മുതൽ

വിദേശത്തു നിന്ന് വരുന്നവർക്കുള്ള ഉംറ തീർഥാടനം ഓഗസ്റ്റ് 10 മുതൽ പുനരാരംഭിക്കും. കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ നിർത്തിവെച്ച ഉംറ തീർഥാടനത്തിനാണ് ഹിജ്റ വർഷാരംഭമായ മുഹറം ഒന്ന് ഓഗസ്റ്റ് 10ന് തുടക്കമാകുന്നത്. അന്ന് മുതൽ വിദേശത്ത് നിന്നുള്ള തീർഥാടകർക്ക് ഉംറ നിർവഹിക്കാനായി രാജ്യത്തേക്ക് പ്രവേശിക്കാമെന്ന് സൗദി അധികൃതർ അറിയിച്ചു. നിലവിൽ സൗദിയിലേക്ക് യാത്രാവിലക്കുള്ള രാജ്യങ്ങളിൽ നിന്നൊഴികെ മറ്റു രാജ്യങ്ങളിൽ നിന്നും നേരിട്ട് ഉംറ വിസയിൽ സൗദിയിലെത്താം. സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അംഗീകരിച്ച ഉംറ സർവീസ് സ്ഥാപനങ്ങൾ മുഖേനയാണ്…

Read More

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു

ദുബായ് രാജ്യാന്തര വിമാനത്താവളത്തില്‍ രണ്ട് യാത്ര വിമാനങ്ങള്‍ തമ്മില്‍ കൂട്ടിയിടിച്ചു. വ്യാഴാഴ്ച രാവിലെയാണ് വിമാനത്താവളത്തിലെ ടാക്സിവേയിലിലാണ് സംഭവം നടന്നത്. ആര്‍ക്കും പരിക്കില്ല. ഫ്ളൈ ദുബൈയുടെയും ബഹ്റൈൻ കേന്ദ്രമായി പ്രവർത്തിക്കുന്ന ഗൾഫ് എയറിന്റെയും ചെലവ് കുറഞ്ഞ യാത്ര വിമാനങ്ങൾ തമ്മിലാണ് കൂട്ടിയിടിച്ചത്. ബോയിങ് 737–800 വിമാനമാണ് കിർഗിസ്ഥാനിലേക്ക് യാത്ര പുറപ്പെട്ട സമയത്ത് അപകടത്തില്‍പ്പെട്ടതെന്ന് ഫ്ളൈ ദുബൈ അറിയിച്ചു. വിമാനം തിരിച്ചിറക്കി. സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായി ഫ്ളൈ ദുബൈ അറിയിച്ചു. ബഹ്റൈൻ വിമാനത്താവളത്തിലേക്ക് യാത്ര പുറപ്പെടുന്ന വേളയിലാണ് ഗൾഫ് എയർ…

Read More

ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിൽ നിന്നും യുഎഇയിലേക്കുള്ള യാത്രാ വിലക്ക് തുടരും

  ഇന്ത്യ ഉൾപ്പെടെ 16 രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ യുഎഇയിലേക്കുള്ള യാത്ര വിലക്ക് തുടരും. മറ്റൊരു അറിയിപ്പുണ്ടാകുന്നത് വരെ സർവീസ് ഉണ്ടാവില്ലെന്നാണ് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി അധികൃതർ അറിയിച്ചത്. പുതിയ ഉത്തരവിന്റെ പശ്ചാത്തലത്തിൽ ജൂലൈ 25വരെ സർവീസ് ഉണ്ടാകില്ലെന്ന് എമിറേറ്റ്സ് എയർലൈൻസ് അറിയിച്ചു. 31 വരെ സർവീസില്ലെന്ന് ഇത്തിഹാദ് എയർലൈൻസും വ്യക്തമാക്കി. ഇന്ത്യയിൽ കോവിഡ് രണ്ടാം തരംഗം വ്യാപിച്ചതോടെയാണ് യുഎഇ യാത്രാവിലക്ക് ഏർപ്പെടുത്തിയത്.

Read More

ഇന്ത്യ-യുഎഇ വിമാന സർവീസ് 31ന് ശേഷമെന്ന് ഇത്തിഹാദ്

  ദുബായ്: കോവിഡ് നിയന്ത്രണങ്ങള്‍ തുടരുന്നതിനാല്‍ ഇന്ത്യ, പാക്കിസ്ഥാന്‍, ബംഗ്ലാദേശ് തുടങ്ങിയ രാജ്യങ്ങളില്‍നിന്ന് യുഎഇയിലേക്കുള്ള വിമാന സര്‍വീസുകള്‍ ജൂലൈ 31 വരെ പുനഃരാരംഭിക്കില്ലെന്ന് ഇത്തിഹാദ് എയർലൈൻസ്. ഖലീജ് ടൈംസാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഇത്തിഹാദിന്റെ വെബ്സൈറ്റില്‍ മുംബൈ, കറാച്ചി, ധാക്ക എന്നിവിടങ്ങളില്‍ നിന്ന് യുഎഇയിലേക്കുള്ള വിമാനം സംബന്ധിച്ച് യാത്രക്കാര്‍ നിരന്തരം അന്വേഷിച്ചതിന്റെ പശ്ചാത്തലത്തിലാണ് അറിയിപ്പ് യുഎഇ പൗരന്മാര്‍, നയതന്ത്രജ്ഞൻ, ഗോള്‍ഡന്‍ വിസ കൈവശം ഉള്ളവര്‍ എന്നിവര്‍ക്ക് മാത്രമാണ് ഇളവുകള്‍. യാത്ര തിരിക്കുന്നതിന് 48 മണിക്കൂര്‍ മുന്‍പ് എടുത്ത…

Read More

ഇന്ത്യക്കാര്‍ക്കുള്ള പ്രവേശനവിലക്ക് യു.എ.ഇ ഉടന്‍ നീക്കിയേക്കും

  ദുബൈ: ഇന്ത്യയില്‍നിന്ന് നേരിട്ട് പ്രവേശിക്കുന്നതിന് യു.എ.ഇ ഏര്‍പ്പെടുത്തിയ വിലക്ക് ഈ മാസം അവസാനത്തോടെ പിന്‍വലിച്ചേക്കുമെന്ന് ദുബൈ ഇന്ത്യന്‍ കോണ്‍സല്‍ ജനറല്‍ അമന്‍ പുരി. യു.എ.ഇ അധികൃതരുമായി ചര്‍ച്ച തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു. ഘട്ടംഘട്ടമായിട്ടായിരിക്കും വിലക്ക് പിന്‍വലിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഏപ്രില്‍ 25 മുതലാണ് ഇന്ത്യയില്‍നിന്നു നേരിട്ട് പ്രവേശിക്കുന്നതിന് യു.എ.ഇ വിലക്കേര്‍പ്പെടുത്തിയത്. വിലക്ക് നീക്കിയാല്‍ റസിഡന്‍സ് വിസയുള്ളവര്‍ക്കാകും ആദ്യ പരിഗണന. ഒക്ടോബര്‍ ഒന്നിന് എക്‌സ്‌പോ തുടങ്ങുമ്പോഴേക്കും യാത്രയുമായി ബന്ധപ്പെട്ട എല്ലാ വിലക്കുകളും നീങ്ങുമെന്നും അമന്‍ പുരി പറഞ്ഞു….

Read More

ഓൺ അറൈവൽ വിസ പുനരാരംഭിച്ചു; ഇന്ത്യയിൽ നിന്നുള്ള ആദ്യ യാത്രക്കാർ ഖത്തറിലെത്തി

  ദോഹ: ഖത്തർ അറൈവൽ വിസ പുനരാരംഭിച്ചതോടെ ഇന്ത്യയിൽ നിന്നും ആദ്യ യാത്രക്കാർ ഖത്തറിലെത്തി. ​വ്യാഴാഴ്​ച രാത്രിയാണ്​ പാലക്കാട്​ എടത്തനാട്ടുകര സ്വദേശികളായ രണ്ടു പേർ ദോഹ ഹമദ്​ രാജ്യാന്തര വിമാനത്താവളത്തിലെത്തിയത്​. 14 ദിവസം ഖത്തറിൽ തങ്ങിയ ശേഷം സൗദിയിലേക്ക്​ പോകാനുള്ള തയ്യാറെടുപ്പിലാണ്​ ഇവർ. സൗദി, യു.എ.ഇ ഉൾപ്പെടെയുള്ള മറ്റു ഗൾഫ്​ രാജ്യങ്ങളിലെ പ്രവാസികൾ ഏറെ പ്രതീക്ഷയോടെയാണ്​ ഖത്തറിലെ ഓൺ അറൈവൽ നടപടിക്രമങ്ങൾക്കായി കാത്തിരിക്കുന്നത്​. ഖത്തറിലെത്തി, 14ദിവസം പൂർത്തിയാക്കിയാൽ സൗദിയിലേക്കും യു.എ.ഇയിലേക്കും പോകാമെന്നാണ്​ ഇവരുടെ പ്രതീക്ഷ. ഗോ മുസാഫിർ…

Read More

ഇന്നുമുതല്‍ ഹറമിലേക്ക് പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചു

  മക്ക : വിശുദ്ധ ഹജ്ജ് കര്‍മ്മങ്ങള്‍ക്ക് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ മക്കയിലേക്കുള്ള ഹാജിമാരെ സ്വീകരിക്കുന്ന നടപടി ക്രമങ്ങള്‍ ആരംഭിച്ചതോടെ ഇന്നുമുതല്‍ ഹറമിലേക്ക് പ്രാര്‍ത്ഥനാ അനുമതി നല്‍കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചതായി ഹജ്ജ്- ഉംറ സുരക്ഷാ സേനയുടെ കമാന്‍ഡര്‍ മേജര്‍ ജനറല്‍ മുഹമ്മദ് അല്‍ ബസ്സാമി പറഞ്ഞു. ഹാജിമാരുടെ ആരോഗ്യ സുരക്ഷ കണക്കിലെടുത്താണ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയത്,അതെ സമയം തീര്‍ഥാടകരെ സ്വീകരിക്കുന്നതിനുള്ള മുഴുവന്‍ ക്രമീകരങ്ങളും പൂര്‍ത്തിയായിട്ടുണ്ട്. ഈ വര്‍ഷത്തെ ഹജ്ജ് കര്‍മ്മങ്ങള്‍ അവസാനിച്ച ശേഷം ദുല്‍ഹജ്ജ് പതിനാല്…

Read More