ഷഹീൻ ചുഴലിക്കാറ്റ് : യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു

  അബുദാബി: യുഎഇയുടെ കിഴക്കൻ തീരത്ത് റെഡ് അലർട്ട് പ്രഖ്യാപിച്ചു. അപകട സാധ്യത പ്രവചനാതീതമായതിനാൽ എല്ലവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ പറഞ്ഞു. നാഷണൽ സെന്റർ ഓഫ് മെട്രോളജി (എൻസിഎം) ട്വിറ്ററിൽ ഒമാൻ കടൽ പ്രക്ഷുബ്ധമായിരിക്കുമെന്ന് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. തിരമാലകൾ തീരത്ത് നിന്ന് 10 അടി ഉയരത്തിൽ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ ശക്തമായ കാറ്റും പ്രതീക്ഷിക്കുന്നു. എൻ‌സി‌എമ്മിന്റെ റെഡ് അലർട്ട് ലഭിച്ച പ്രദേശത്തെ താമസക്കാർ“അതീവ ജാഗ്രത പുലർത്തണമെന്ന് കർശന നിർദേശമുണ്ട്. ഞായറാഴ്ച വൈകുന്നേരം 5.25…

Read More

ഇതാണ് ദുബൈ എക്‌സ്‌പോയുടെ ഹൃദയം; ലോകത്തെ അത്ഭുതപ്പെടുത്തുന്ന ‘അൽവാസൽ പ്ലാസ’

  ദുബൈ എക്‌സ്‌പോ 2020ന്റെ ഹൃദയമാണ് അൽ വാസൽ പ്ലാസ. സന്ദർശകരെ അതിശയത്തിന്റെ പരകോടിയിൽ എത്തിക്കുന്ന ഈ താഴികകുടത്തിന് 130 മീറ്റർ വീതിയും 67.5 മീറ്റർ ഉയരവുമുണ്ട്. ലോകത്തിലെ ഏറ്റവും വലിയ ലേസർ പ്രൊജക്ഷൻ ഉപരിതലം കൂടിയാണിത്. ലേസർ പ്രദർശനങ്ങൾക്ക് പുറമെ തത്സമയ സംപ്രേഷണങ്ങളും എന്തിനേറെ സ്‌പേസ്ഷിപ്പിൽ നിന്ന് ബഹിരാകാശ സഞ്ചാരികളുമായുള്ള തത്സമയ സംവദിക്കലും അൽവാസൽ പ്ലാസയിലെ കൂറ്റൻ പ്രൊജക്ഷൻ ഉപരിതലത്തിൽ കണ്ട് ലോകം അത്ഭുതപ്പെട്ടിരുന്നു. 252 ലേസർ പ്രൊജക്ടറുകളാണ് അൽവാസൽ പ്ലാസ താഴികക്കുടത്തിന്റെ ഉപരിതലത്തിലേക്ക് ചിത്രങ്ങളും…

Read More

ഷഹീന്‍ ചുഴലിക്കാറ്റ് ഒമാന്‍ തീരത്തോട് അടക്കുന്നു; റോഡുകള്‍ അടച്ചു: അതീവ ജാഗ്രത

  മസ്‌കത്ത്: ഷഹീന്‍ ചുഴലിക്കാറ്റ് വരും മണിക്കൂറുകളില്‍ തീരത്തോടടുക്കുമെന്ന് പ്രതീക്ഷിക്കപ്പെടുന്നതിനെ തുടര്‍ന്ന് ഒമാനില്‍ കനത്ത ജാഗ്രത ഏര്‍പ്പെടുത്തി. രാജ്യത്ത് കഴിഞ്ഞ ദിവസം മുതല്‍ അതിശക്തമായ മഴ തുടരുകയാണ്. പ്രാധാന റോഡുകളില്‍ വെള്ളം കയറിയതിനാല്‍ വാഹന യാത്രക്കാര്‍ ജാഗ്രത പാലിക്കണം. സുല്‍ത്താന്‍ഖാബൂസ് സ്ട്രീറ്റിന്റെ ഒരു ഭാഗം അടയ്ക്കുകയും ചെയ്തു. റോഡ് സാധാരണ നിലയിലേക്ക് വരുന്നത് വരെ  മറ്റു റോഡുകള്‍  ഉപയോഗിക്കണമെന്നും ഒമാന്‍ ന്യൂസ്  പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു. വരും മണിക്കൂറുകളില്‍ കൂടുതല്‍ മഴ പ്രതീക്ഷിക്കുന്നതിനാല്‍ ജനങ്ങള്‍ വീടുകളില്‍ തന്നെ…

Read More

കെ. എം. റോയി അനുസ്മരണം ഷാർജയിൽ ചിരന്തന സംഘടിപ്പിച്ചു

  ഇൻകാസ് യു.എ.ഇ കമ്മിറ്റിയുടെ  നേതൃത്വത്തിൽ, ചിരന്തന സംഘടന ഷാർജ ഇന്ത്യൻ അസോസിയേഷനിൽ പത്രപ്രവർത്തക കുലപതിയും      എഴുത്തുകാരനും ദി ഹിന്ദു, യു.എൻ.ഐ ലേഖകനും ദീർഘനാൾ മംഗളം ജനറൽ എഡിറ്ററുമായിരുന്ന കെ.എം.റോയിയുടെ അനുസ്മരണം നടത്തി. ഇൻകാസ്  യു.എ.ഇ ജനറൽ സെക്രട്ടറി പുന്നക്കൻ മുഹമ്മദലിയുടെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങ് ഷാർജ ഇന്ത്യൻ അസോസിയേഷൻ വൈസ് പ്രസിഡന്റ്  അഡ്വ. വൈ.എ.റഹീം  ഉദ്ഘാടനം ചെയ്തു. എല്ലാവരുടേയും ശ്രദ്ധയും സ്നേഹവും തൻ്റെ നിലപാടുകളിലൂടെ നേടിയെടുക്കാൻ കഴിഞ്ഞ അപൂർവ്വ വ്യക്തിത്വമാണ്  കെ.എം.റോയിയുടേതെന്നും 1993…

Read More

ശഹീൻ ചുഴലിക്കാറ്റ്; യു.എ.ഇയിലും ജാഗ്രതാ നിർദേശം: ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചു

  ഷഹീൻ ചുഴലിക്കാറ്റ് ശക്തിയാർജിക്കുന്ന പശ്ചാത്തലത്തിൽ ജാഗ്രതാ നിർദേശവുമായി യു എ ഇ. ഖൊർഫുക്കാൻ, ഫുജൈറ തീരങ്ങളിൽ യു എ ഇ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബീച്ചിൽ പോകരുതെന്നാണ് നിർദേശം. ശഹീൻ ചുഴലിക്കാറ്റ് ഒമാനിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ചുഴലിക്കാറ്റ് രാവിലെ ഒമാൻ തീരം തൊടുമെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പിൽ പറയുന്നു. ശഹീൻ ചുഴലിക്കാറ്റിന്റെ പ്രഭവകേന്ദ്രം മസ്കത്ത് ഗവർണറേറ്റിൻ്റെ 200 കിലോമീറ്റർ അകലെയാണ്. ചുഴലിക്കാറ്റിനെ തുടര്‍ന്ന് ഞായറാഴ്‍ച മുതല്‍ ഒമാനില്‍ കനത്ത…

Read More

എക്സ്പോ 2020 ദുബായ്; ആദ്യ ദിനത്തിൽ എക്‌സ്‌പോ സന്ദർശിച്ച് ഷെയ്ഖ് മുഹമ്മദ്

  ദുബായ്: ആദ്യദിനത്തിൽ സന്ദർശകരെ സ്വാഗതം ചെയ്യാൻ യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം ദുബായ് എക്‌സ്‌പോ 2020 വേദിയിലെത്തി. ആറ് മാസത്തെ രാജ്യാന്തര പരിപാടിയുടെ ആദ്യ ദിവസം ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് യുഎഇ, യുഎസ്എ, ചൈന, കസാക്കിസ്ഥാൻ എന്നിവിടങ്ങളിലെ പവലിയനുകൾ സന്ദർശിച്ചു.

Read More

യു എ ഇയിലുടനീളം കനത്ത മൂടൽമഞ്ഞ്

  യുഎഇയിലുടനീളം ഇന്ന് രാവിലെ  കനത്ത മൂടൽമഞ്ഞ് റിപ്പോർട്ട് ചെയ്യപ്പെട്ടു, ദുബായ്, അബുദാബി, അൽ ഐൻ എന്നിവയുൾപ്പെടെ നിരവധി പ്രദേശങ്ങളിൽ ദൃശ്യപരത കുറയുമെന്ന് ദേശീയ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ് നൽകി. ചില മേഘങ്ങൾ ഉച്ചയോടെ കിഴക്കോട്ട് പ്രത്യക്ഷപ്പെടും. ചില തീരപ്രദേശങ്ങളിലും ആന്തരിക പ്രദേശങ്ങളിലും ഇന്ന് രാത്രിയും ഞായറാഴ്ച രാവിലെയും ഹ്യുമിഡിറ്റി ഉണ്ടായിരിക്കുമെന്നും മുന്നറിയിപ്പ് ഉണ്ട്.

Read More

ഉംറ; പ്രതിദിനം ലക്ഷം തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ അനുമതി നല്‍കും

മക്ക: വിശുദ്ധ ഹറമിലേക്ക് ഉംറ തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കുന്നതിന്റെ എണ്ണം ഉയര്‍ത്തി. പ്രതിദിനം ഒരു ലക്ഷം ഉംറ തീര്‍ത്ഥാടകര്‍ക്ക് ഇനി മുതല്‍ അനുമതി നല്‍കുമെന്ന് ഹജ്ജ് ഉംറ മന്ത്രാലയം അറിയിച്ചു. നാളെ മുതല്‍ ഇത്രയും തീര്‍ത്ഥാടകര്‍ക്ക് അനുമതി നല്‍കിത്തുടങ്ങും. ഹറമില്‍ അറുപതിനായിരം പേര്‍ക്ക് നിസ്‌കാരത്തിനും അനുമതി നല്‍കും. അധികൃതരുടെ മുന്നൊരുക്കങ്ങള്‍ക്കും അനുമതിക്കും ശേഷമാണ് പ്രതിദിന ഉംറ തീര്‍ഥാടകരുടെയും നിസ്‌കാരത്തിനുമുള്ള ശേഷി ഉയര്‍ത്തിയത്. കൊവിഡ് മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പിലാക്കുകയും ചെയ്യും.  

Read More

എക്‌സ്‌പോ 2020: സർക്കാർ ജീവനക്കാർക്ക് ആറു ദിവസം ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ച് ദുബായ്

  ദുബായ്: എക്സ്പോ 2020 ൽ പങ്കെടുക്കാൻ സർക്കാർ ജീവനക്കാർക്ക് ആറു ദിവസം വരെ ശമ്പളത്തോട് കൂടിയ അവധി പ്രഖ്യാപിച്ചു ദുബായ്. എക്സിക്യൂട്ടീവ് കൗൺസിൽ ചെയർമാനും ദുബായ് കിരീടാവകാശിയുമായ ശൈഖ് ഹംദാൻ ബിൻ മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂമിന്റെ നിർദ്ദേശ പ്രകാരമാണ് നടപടി. ഒക്ടോബർ ഒന്നിന് ആരംഭിച്ച് ആറുമാസം നീളുന്ന എക്സ്പോയിൽ പങ്കെടുക്കാൻ 2022 മാർച്ച് 31 വരെ എപ്പോൾ വേണമെങ്കിലും ജീവനക്കാർക്ക് അവധി എടുക്കാമെന്നാണ് അധികൃതർ നൽകിയിരിക്കുന്ന നിർദ്ദേശം. ഒരു ദിവസത്തെ സന്ദർശന നിരക്കിൽ…

Read More

സൗദിയിൽ ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ലോറിയിടിച്ച് നാല് മരണം

  റിയാദ്: സൗദി അറേബ്യയിലുണ്ടായ വാഹനാപകടത്തിൽ നാല് പേര്‍ മരിച്ചു. ട്രാഫിക് സിഗ്നലില്‍ നിര്‍ത്തിയിട്ടിരുന്ന കാറുകളില്‍ ലോറിയിടിച്ചാണ് അപകടമുണ്ടായതെന്ന് മദീന റെഡ്ക്രസന്റ് വക്താവ് അറിയിച്ചു. മദീനയിലെ സെക്കൻഡ് റിംഗ് റോഡിലുണ്ടായ അപകടത്തിൽ നാലു പേര്‍ മരിക്കുകയും അഞ്ചു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‍തു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മരിച്ചവരും പരിക്കേറ്റവരും ഏത് രാജ്യക്കാരാണെന്ന് വ്യക്തമായിട്ടില്ല.

Read More