ആറുമാസത്തിനകം 6000 ജീവനക്കാരെ നിയമിക്കുമെന്ന് എമിറേറ്റസ്
ദുബായ്: അടുത്ത ആറ് മാസത്തിനകം 6000 ജീവനക്കാരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി എമിറേറ്റ്‌സ്. പൈലറ്റ്, ക്യാബിന്‍ ക്രൂ, എന്‍ജിനീയറിങ് സ്‌പെഷ്യലിസ്റ്റ് തുടങ്ങിയ ജീവനക്കാരെയാണ് നിയമിക്കുന്നത്. ക്യാബിന്‍ ക്രൂവിന് 9770 ദിര്‍ഹമാണ് ശമ്പളം. 80 മുതല്‍ 100 മണിക്കൂര്‍ വരെയാണ് ഒരു മാസം ജോലി. സമയത്തിന് അനുസരിച്ച് ശമ്പളത്തില്‍ മാറ്റം വരും. കാപ്റ്റന്‍മാര്‍ക്ക് ഓരോ വിമാനത്തിനും അനുസരിച്ച് ശമ്പളത്തില്‍ മാറ്റമുണ്ടാകും. എ 380, ബോയിങ് 777 എന്നിവയിലെ കാപ്റ്റന്‍മാര്‍ക്ക് 43,013 ദിര്‍ഹം (ഒമ്പത് ലക്ഷം രൂപ) മുതലാണ് ശമ്പളം….