സൗദിയിൽ സാമൂഹിക അകലം പാലിച്ചില്ലെങ്കിൽ 1000 റിയാൽ പിഴ

  റിയാദ്: സൗദിയിൽ സാമൂഹിക അകലം പാലിക്കാതിരിക്കൽ, താപനില പരിശോധനാ നടപടികൾ ലംഘിക്കൽ എന്നിവയ്ക്ക്‌ സൗദിയിൽ 1,000 റിയാൽ പിഴ ചുമത്തുമെന്ന് ആഭ്യന്തര മന്ത്രാലയം അറിയിച്ചു. വെള്ളിയാഴ്ച മുതൽ ഇതു പ്രാബല്യത്തിൽ വരും. പൊതു-സ്വകാര്യ മേഖലയിലെ മാളുകൾ, മറ്റു തൊഴിൽ-വാണിജ്യ സ്ഥാപനങ്ങൾ എന്നിവിടങ്ങളിലേക്ക്‌ പ്രവേശിക്കുമ്പോൾ സാമൂഹിക അകലം പാലിക്കാതിരിക്കുക, താപനില പരിശോധന നടപടികൾ പിന്തുടരാതിരിക്കുക എന്നിവയ്ക്കാണ്‌ പിഴ. ലംഘനം ആവർത്തിച്ചാൽ പിഴ ഇരട്ടിയാകും. ഇങ്ങനെ ഒരു ലക്ഷം റിയാൽ വരെ പിഴ ചുമത്താമെന്നും മന്ത്രാലയം വ്യക്തമാക്കി. സൗദി…

Read More

വെള്ളപ്പൊക്കം; കുവൈത്തിൽ 106 പേരെ അഗ്​നിശമന സേന രക്ഷിച്ചു

  കുവൈത്തിൽ തിമിർത്തുപെയ്​ത മഴ റോഡുകളിൽ ​വെള്ളക്കെട്ടുണ്ടാക്കി. നിർത്തിയിട്ടതും നിരത്തിലിറങ്ങിയതുമായ നിരവധി വാഹനങ്ങൾ മുങ്ങി. രാജ്യത്തി​ന്റെ എല്ലാ ഭാഗങ്ങളിലും ശക്​തമായ മഴയുണ്ടായി. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വെള്ളക്കെട്ടിൽ കുടുങ്ങിയ 106 പേരെ അഗ്​നിശമന വിഭാം രക്ഷിച്ചു. കുവൈത്ത്​ കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെപ്രവചനം ശരിവെച്ചാണ്​ ഞയറാഴ്​ച രാവിലെ മുതൽ ശക്​തമായ മഴയുണ്ടായത്​. അത്യാവശ്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്ന്​ ആഭ്യന്തര മന്ത്രാലയം മുന്നറിയിപ്പ്​ നൽകി. കടലിൽ പോകരുതെന്നും റോഡ്​ ഗതാഗതത്തിൽ ജാഗ്രത പുലർത്തണമെന്നും മുന്നറിയിപ്പുണ്ട്​. അഹ്​മദി ഭാഗത്താണ്​ ഏറ്റവും കനത്തുപെയ്​തത്​. ജലീബ്​ അൽ…

Read More

കൊല്ലപ്പെട്ട ജമാല്‍ ഖഷോഗിയുടെ ഭാര്യയുടെ ഫോണില്‍ യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സി പെഗാസസ് സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട്

  ദുബൈ: കൊല്ലപ്പെട്ട സൗദി മാധ്യമപ്രവര്‍ത്തകന്‍ ജമാല്‍ ഖഷോഗിയുടെ ഭാര്യയുടെ ഫോണില്‍ യു.എ.ഇ സര്‍ക്കാര്‍ ഏജന്‍സി ചാര സോഫ്റ്റ്വെയര്‍ സ്ഥാപിച്ചിരുന്നതായി റിപ്പോര്‍ട്ട്. ഇസ്രായേലി കമ്പനി എന്‍.എസ്.ഒ നിര്‍മിച്ച പെഗാസസ് സ്പൈവെയറാണ് ഖഷോഗിയുടെ കൊലപാതകത്തിന് കുറച്ച് മാസങ്ങള്‍ക്ക് മുമ്പ് മാത്രം ഇവരുടെ ഫോണില്‍ സ്ഥാപിച്ചതെന്ന് വാഷിങ്ടണ്‍ പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്തു. ഖഷോഗ്ജിയുടെ അന്നത്തെ ഭാര്യയായിരുന്ന ഹനാന്‍ എലട്രിന്റെ ഫോണിലായിരുന്നു 2018 ഏപ്രിലില്‍ അവര്‍ യു.എ.ഇയുടെ കസ്റ്റഡിയിലായിരിക്കെ സോഫ്റ്റ്വെയര്‍ സ്ഥാപിച്ചത്. 2018 ഏപ്രിലില്‍ ദുബൈ വിമാനത്താവളത്തിലിറങ്ങിയ എലട്രിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. ചോദ്യം…

Read More

വെടിക്കെട്ടും ആഘോഷവുമായി പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ഒരുങ്ങി യു.എ.ഇ; ഗ്ലോബല്‍ വില്ലേജില്‍ എട്ട് കൗണ്ട്ഡൗണ്‍

  ദുബൈ: പുതുവര്‍ഷത്തില്‍ എട്ടു തവണ ഗ്ലോബല്‍ വില്ലേജില്‍ കൗണ്ട്ഡൗണോടു കൂടി ആഘോഷങ്ങള്‍ക്ക് തുടക്കമാകും.  ഗ്ലോബല്‍ വില്ലേജിലെ വിവിധ പവലിയനുകളില്‍ വൈകിട്ട് അഞ്ചു മുതല്‍ വ്യത്യസ്ത സമയങ്ങളില്‍ കരിമരുന്ന് പ്രയോഗവും സംഗീത പരിപാടികളും അരങ്ങേറും. പുതുവര്‍ഷം ആഘോഷഭരിതമാക്കാന്‍  സന്ദര്‍ശകര്‍ക്ക് രാത്രി മുഴുവന്‍ പടക്കം പൊട്ടിക്കുകയും സംഗീതത്തിലാറാടുകയും ചെയ്യാം. ഡിസംബര്‍ 31-ന് യു.എ.ഇ സമയം വൈകിട്ട് അഞ്ചിന് ആദ്യത്തെ വെടിക്കെട്ട് നടക്കും. തുടര്‍ന്ന്  രാത്രി മുഴുവന്‍ വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ആഘോഷങ്ങളും വെടിക്കെട്ടും തുടരും. ഫിലിപ്പീന്‍സ് മുതല്‍ റഷ്യ…

Read More

അബുദാബി കിരീടാവകാശിയെ സന്ദര്‍ശിച്ച് ഇസ്രായേല്‍ പ്രധാനമന്ത്രി; സാംസ്‌കാരിക മേഖലകളിലെ സഹകരണം ചര്‍ച്ചയായി

യുഎഇ സന്ദര്‍ശനത്തിനെത്തിയ ഇസ്രായേല്‍ പ്രധാനമന്ത്രി നഫ്താലി ബെന്നറ്റ് അബുദാബി കിരീടാവകാശിയുമായി കൂടിക്കാഴ്ച നടത്തി. സാമ്പത്തിക, സാംസ്‌കാരിക മേഖലകളിലെ സഹകരണവും മേഖലയിലെ പ്രശ്‌നങ്ങളും കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായതായി യുഎഇയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി അറിയിച്ചു. യുഎഇ സന്ദര്‍ശനത്തിനായി ഇന്നലെ രാത്രിയാണ് ബെന്നറ്റ് എത്തിയത്. ഇന്ന് ഉച്ചയോടെ ബെന്നറ്റ് യുഎഇ ഉപ സര്‍വസൈന്യാധിപനും അബുദാബി കിരീടവകാശിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് അല്‍ നഹ്യാനുമായി കൂടിക്കാഴ്ച നടത്തി. കൃഷി, ആരോഗ്യം, നിക്ഷേപം, ഭക്ഷ്യസുരക്ഷ, പുനരുപയോഗ ഊര്‍ജം ഉള്‍പ്പെടെയുള്ള മേഖലകളില്‍ ഇരു രാജ്യങ്ങളുടെയും…

Read More

പ്രസവത്തിന് ശേഷം മസ്തിഷ്‌കാഘാതം; പ്രവാസി മലയാളി ഡോക്ടര്‍ മരിച്ചു

ദോഹ: ഖത്തറില്‍ പ്രസവത്തിന് ശേഷം മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് ചികിത്സയില്‍ കഴിയുകയായിരുന്ന മലയാളി ഡോക്ടര്‍ മരിച്ചു. കണ്ണൂര്‍ തലശ്ശേരി മേനപ്പുറം സ്വദേശിയും ഖത്തറിലെ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ റേഡിയോളജിസ്റ്റുമായ ഡോ. ഹിബ ഇസ്മയില്‍(30)ആണ് ദോഹയില്‍ മരിച്ചത്. മൂന്നാഴ്ച മുമ്പാണ് ഖത്തറില്‍ വെച്ച് ഹിബയ്ക്ക് ആണ്‍കുഞ്ഞ് ജനിച്ചത്. കഴിഞ്ഞ ആഴ്ച പെട്ടെന്ന് തലവേദന അനുഭവപ്പെടുകയും ഗുരുതരാവസ്ഥയില്‍ ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷനില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുന്നതിനിടെ വ്യാഴാഴ്ച രാത്രി അന്ത്യം സംഭവിക്കുകയായിരുന്നു. ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്‍ റേഡിയോളജി വിഭാഗത്തില്‍…

Read More

സൗദിക്കും ഒമാനുമിടയില്‍ ഇനി നേരിട്ടുള്ള റോഡ് ബന്ധം

മസ്‌കത്ത്: ഇരു രാജ്യങ്ങള്‍ക്കുമിടയിലെ ആദ്യത്തെ നേരിട്ടുള്ള ലാന്‍ഡ് ക്രോസിംഗ് സൗദി അറേബ്യക്കും ഒമാനുമിടയില്‍  ചൊവ്വാഴ്ച തുറന്നതായി സംയുക്ത പ്രസ്താവനയില്‍ പറഞ്ഞു. 725 കിലോമീറ്റര്‍ ഒമാനി-സൗദി പാത തുറന്നത് ഇരു രാജ്യങ്ങളിലെയും പൗരന്മാരുടെ സുഗമമായ സഞ്ചാരത്തിനും വിതരണ ശൃംഖലകളുടെ സംയോജനത്തിനും കാരണമാകുമെന്ന് പ്രസ്താവനയില്‍ പറഞ്ഞു. സൗദി അറേബ്യയുടെ പബ്ലിക് ഇന്‍വെസ്റ്റ്മെന്റ് ഫണ്ട് (പിഐഎഫ്) ഒമാനില്‍ അഞ്ച് ബില്യണ്‍ ഡോളര്‍ നിക്ഷേപിക്കുമെന്ന് സൗദി കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്‍ സന്ദര്‍ശിച്ചതിന് പിന്നാലെ എസ്.പി.എ റിപ്പോര്‍ട്ട് ചെയ്തു.

Read More

യുഎഇയിൽ വാരാന്ത്യ അവധി ഇനി ശനി, ഞായർ ദിവസങ്ങളിൽ; വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും അവധി

  യുഎഇയിൽ സർക്കാർ ജീവനക്കാരുടെ വാരാന്ത്യ അവധി ദിനങ്ങളിൽ മാറ്റം. ഇനിമുതൽ ശനി, ഞായർ ദിവസങ്ങളിലും വെള്ളിയാഴ്ച ഉച്ചയ്ക്ക് ശേഷവും അവധിയായിരിക്കും. വെള്ളിയാഴ്ച ഉച്ച വരെ പ്രവൃത്തി ദിനമായിരിക്കും. വെള്ളി രാവിലെ ഏഴര മുതൽ ഉച്ചയ്ക്ക് 12 മണി വരെയാണ് പ്രവൃത്തി സമയം തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ ഏഴര മുതൽ വൈകുന്നേരം മൂന്നര വരെ ഓഫീസുകൾ പ്രവർത്തിക്കും. ആഴ്ചയിൽ നാലര ദിവസമായിരിക്കും പ്രവൃത്തിദിനങ്ങൾ. ജനുവരി ഒന്ന് മുതൽ മാറ്റം പ്രാബല്യത്തിൽ വരും നേരത്തെ വെള്ളി,…

Read More

സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

  റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ്‌ ജാബിർ (48), ഭാര്യ ഷബ്‌ന (36), മക്കളായ സൈബ (ഏഴ്), സഹ (അഞ്ച്), ലുത്ഫി എന്നിവരാണ് മരിച്ചത്. ജുബൈലിൽ നിന്നും ജിസാനിലേക്ക് ജോലി ആവശ്യാർഥം കുടുംബ സമേതം യാത്ര ചെയ്യുന്നതിനിടയിൽ ബിശയിൽ വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറിനു പിറകെ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ബിശക്കടുത്ത് അൽ റൈൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.

Read More

ബൂസ്റ്റര്‍ ഡോസ് കര്‍ശനമാക്കി യു.എ.ഇ; അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കാന്‍ ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധം

  അബുദാബി:  കൊവിഡ് വകഭേദമായ ഒമിക്രോണിനെതിരെയുള്ള പ്രതിരോധം ശക്തമാക്കുന്നതിന്റെ ഭാഗമായി യു.എ.ഇയില്‍ ബൂസ്റ്റര്‍ ഡോസ് നിയമം കര്‍ശനമാക്കി. രണ്ടാമെത്തെ വാക്‌സിന്‍ എടുത്ത് ആറ് മാസം പിന്നിട്ടിട്ടും ബൂസ്റ്റര്‍ ഡോസ് എടുക്കാത്തവര്‍ക്ക് അല്‍ ഹൊസന്‍ ആപ്പില്‍ ഗ്രീന്‍ പാസ് ലഭിക്കില്ല. ഇവര്‍ പി.സി.ആര്‍ ടെസ്റ്റ് എടുത്താലും പച്ച തെളിയില്ല. 18 വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ബൂസ്റ്റര്‍ ഡോസ് നിര്‍ബന്ധമാണെന്ന് കഴിഞ്ഞ ദിവസം അധികൃതര്‍ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ആറ് മാസ കാലാവധി തീര്‍ന്നവരുടെ അല്‍ഹൊസന്‍ ആപ്പില്‍ പച്ചയ്ക്കുപകരം ഗ്രേ…

Read More