സൗദിയിൽ വാഹനാപകടം; മലയാളി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു

 

റിയാദ്: സൗദി അറേബ്യയിൽ വാഹനാപകടത്തിൽ മലയാളി കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. കോഴിക്കോട് ബേപ്പൂർ സ്വദേശി മുഹമ്മദ്‌ ജാബിർ (48), ഭാര്യ ഷബ്‌ന (36), മക്കളായ സൈബ (ഏഴ്), സഹ (അഞ്ച്), ലുത്ഫി എന്നിവരാണ് മരിച്ചത്.

ജുബൈലിൽ നിന്നും ജിസാനിലേക്ക് ജോലി ആവശ്യാർഥം കുടുംബ സമേതം യാത്ര ചെയ്യുന്നതിനിടയിൽ ബിശയിൽ വെച്ചാണ് അപകടമുണ്ടായത്. ഇവർ സഞ്ചരിച്ച കാറിനു പിറകെ മറ്റൊരു വാഹനം വന്നിടിക്കുകയായിരുന്നു. മൃതദേഹങ്ങൾ ബിശക്കടുത്ത് അൽ റൈൻ ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.