വയനാട് ജില്ലയില്‍ ഇന്ന് (04.12.21) 135 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. കെ.സക്കീന അറിയിച്ചു. 207 പേര്‍ രോഗമുക്തി നേടി. നാല് ആരോഗ്യ പ്രവര്‍ത്തകര്‍ ഉള്‍പ്പെടെ എല്ലാവര്‍ക്കും സമ്പര്‍ക്കത്തിലൂടെയാണ് രോഗബാധ. ജില്ലയിലെ ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് 7.18 ആണ്. ഇതോടെ ജില്ലയില്‍ ഇതുവരെ കോവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 133086 ആയി. 130569 പേര്‍ രോഗമുക്തരായി. നിലവില്‍ 1730 പേരാണ് ചികിത്സയിലുള്ളത്. ഇവരില്‍ 1597 പേര്‍ വീടുകളിലാണ് ഐസൊലേഷനില്‍ കഴിയുന്നത്. പുതുതായി നിരീക്ഷണ ത്തിലായ 1234 പേര്‍ ഉള്‍പ്പെടെ ആകെ 13249 പേര്‍ നിലവില്‍ നിരീക്ഷണത്തിലുണ്ട്. ജില്ലയില്‍ നിന്ന് 630 സാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയച്ചതായി ജില്ലാ മെഡിക്കല്‍ ഓഫീസര്‍ അറിയിച്ചു.
*രോഗം സ്ഥിരീകരിച്ചവര്‍*
ബത്തേരി 20 , പൂതാടി , വൈത്തിരി 15 വീതം , മാനന്തവാടി 11 , പനമരം 10 , പുല്‍പ്പള്ളി 6 , കല്‍പ്പറ്റ , മുട്ടില്‍ 5 വീതം , എടവക , മീനങ്ങാടി , നെന്മേനി , പൊഴുതന , തവിഞ്ഞാല്‍ , വെങ്ങപ്പള്ളി 4 വീതം , അമ്പലവയല്‍, കണിയാമ്പറ്റ , മേപ്പാടി , മൂപ്പൈനാട് , നൂല്‍പ്പുഴ , തിരുനെല്ലി 3 വീതം, കോട്ടത്തറ , മുള്ളന്‍കൊല്ലി 2 വീതം , പടിഞ്ഞാറത്തറ , വെള്ളമുണ്ട ഒരോരുത്തര്‍ക്കുമാണ് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ചത്.