ഇന്ത്യയിലേക്കുള്ള യാത്ര ഇളവുകൾ; യു എ ഇ- കുവൈറ്റ്‌ ഉൾപ്പടെയുള്ള രാജ്യങ്ങളെകൂടി ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ഇന്ത്യൻ വിദേശകാര്യമന്ത്രിക്ക് നിവേദനമയച്ചു

ഷാർജ: രണ്ട് ഡോസ് കോവിഡ് വാക്സിൻ സ്വീകരിച്ച വിദേശയാത്രക്കാർക്ക് ആർ.ടി.പി.സി.ആർ പരിശോധനയും, നാട്ടിൽ ഏഴു ദിവസ ക്വാറൻറീനും ആവശ്യമില്ലെന്ന കേന്ദ്ര സർക്കാറിൻ്റെ പുതുക്കിയ യാത്രാ നയത്തിൽ ഉൾപ്പെട്ട രാജ്യങ്ങളുടെ പട്ടികയിൽ യു എ ഇ, കുവൈറ്റ്‌ എന്നീ രാജ്യങ്ങൾ ഉൾപ്പെടെ കൂടുതൽ രാജ്യങ്ങളെ ഉൾപ്പെടുത്താൻ ആവശ്യമായ നടപടികൾ കേന്ദ്ര സർക്കാർ വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി ഇന്ത്യൻ വിദേശകാര്യ മന്ത്രി ഡോ.എസ്.ജയശങ്കറിനും ,സഹമന്ത്രി വി.മുരളീധരനും നിവേദനമയച്ചു. മറ്റുരാജ്യങ്ങൾക്ക് നൽകിയ ഇളവുളകിൽ യു.എ.ഇ,…

Read More

കുടുംബത്തിലെ 3 പേരെ വെടിവെച്ച് കൊന്നു; സ്വദേശി യുവാവിന് യു.എ.ഇയിൽ വധശിക്ഷ

  യു.എ.ഇയിലെ അൽഐനിൽ കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ച് കൊന്ന കേസിൽ യുവാവിന് വധശിക്ഷ. കൂട്ടുപ്രതിക്ക് 15 വർഷത്തെ തടവും വിധിച്ചു. ഇരകൾക്ക് ദിയാധനം നൽകാനും അൽഐൻ ക്രിമിനൽ കോടതി ഉത്തരവിട്ടു. സ്വത്തുതർക്കത്തെ തുടർന്ന് മാസങ്ങൾക്ക് മുമ്പാണ് രാജ്യത്തെ ഞെട്ടിച്ച കൊലപാതകം നടന്നത്. രണ്ട് തോക്കുമായി വീട്ടിലേക്ക് കയറി വന്ന സ്വദേശി യുവാവ് സ്വന്തം കുടുംബത്തിലെ മൂന്ന് പേരെ വെടിവെച്ചു കൊല്ലുകയായിരുന്നു. കൊലപാതകം പൊലീസിനെ അറിയിച്ച് ഇയാൾ സ്വയം കീഴടങ്ങുകയും ചെയ്തു. നിയമവിരുദ്ധമായി ആയുധങ്ങൾ കൈവശം വെച്ചതിനും…

Read More

പ്രവാസി സംഘടനകളുടെ ഇടപെടൽ ഫലം കണ്ടു; കേരളത്തിലെ റാപിഡ് ടെസ്റ്റ് നിരക്ക് കുറച്ച അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ഗ്ലോബൽ പ്രവാസി അസോസിയേഷൻ

  ഷാർജ:  കേരളത്തിലെ എയർപോർട്ടുകളിൽ റാപിഡ് പി സി ആർ നിരക്ക് 1200 രൂപയാക്കി കുറച്ച അധികൃതരുടെ തീരുമാനത്തെ സ്വാഗതം ചെയ്‌ത്‌ ഗ്ലോബൽ പ്രവാസി അസോസിയേഷൻ. അധികൃതരുടെ ഈ നടപടി പ്രവാസികൾക്ക് ആശ്വാസം നൽകുന്നതാണെന്ന് ഗ്ലോബൽ പ്രവാസി അസോസിയേഷൻ ചെയർമാൻ സലാം പാപ്പിനിശ്ശേരി പ്രതികരിച്ചു. കേരളത്തിലെ വിവിധ എയർപോർട്ടുകളിൽ ഇതുവരെ 2490 രൂപ മുതലായിരുന്നു റാപിഡ് PCR ടെസ്റ്റിന് ഈടാക്കിയിരുന്നത്. ഫെബ്രുവരി 8 ചൊവ്വാഴ്ച്ച അർദ്ധരാത്രി മുതൽ പുതിയ നിയമം പ്രാപല്യത്തിലായി. എയർപോർട്ടിൽ ഈടാക്കുന്ന RTPCR വിദേശരാജ്യങ്ങളിൽ…

Read More

ദുബായ് എക്സ്പോ: ഇന്ത്യന്‍ പവലിയനിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി നിര്‍വഹിച്ചു

  ദുബായ്: ദുബായ് എക്സ്പോയില്‍ ഇന്ത്യന്‍ പവലിയനിലെ കേരള പവലിയന്റെ ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയന്‍ നിര്‍വഹിച്ചു. യുഎഇയുമായി കേരളത്തിനുള്ളത് ആഴത്തിലുള്ള ബന്ധമാണെന്നും നിക്ഷേപകര്‍ക്ക് എല്ലാ പിന്തുണയും നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. നാളെ ദുബായില്‍ നടക്കുന്ന കേരള നിക്ഷേപക സംഗമത്തില്‍ മുഖ്യമന്ത്രി പങ്കെടുക്കും.

Read More

സൗജന്യ നിയമസഹായം തുണയായി; ലേബർ കോടതിയിൽ നിന്ന് കണ്ണൂർ സ്വദേശിക്ക് ലഭിച്ച നഷ്ടപരിഹാര തുക കൈമാറി

  ഷാർജ: നിയമക്കുരുക്കിൽ അകപ്പെട്ട കണ്ണൂർ ചക്കരക്കൽ സ്വദേശി ഉമേഷിന് ലേബർ കോടതിയുടെ അനുകൂല വിധിയെ തുടർന്ന് ലഭിച്ച നഷ്ടപരിഹാര തുകയായ 8100 ദിർഹംസ് (ഒന്നരലക്ഷം രൂപ) കൈമാറി. യുഎഇയിലെ അറിയപ്പെടുന്ന നിയമ പ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരി മുഖാന്തിരം സൗജന്യ നിയമസഹായത്തിലൂടെ നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് ഇദ്ദേഹത്തിന് നഷ്ടപരിഹാര തുക ലഭ്യമായത്. തിരുവനന്തപുരം വെട്ടുകാട് സ്വദേശിയുടെ കീഴിലുള്ള ലേബർ സപ്ലൈ കമ്പനിയിലാണ് ഉമേഷ് 2008 മുതൽ 2020 വരെ ജോലി ചെയ്തിരുന്നത്. ചെയ്യുന്ന ജോലിക്കനുസരിച്ചുള്ള…

Read More

കോവിഡ്​ പ്രതിരോധത്തിന്​ ഉപയോഗിക്കുന്ന യു.എ.ഇയുടെ ‘അൽ ഹുസ്​ൻ’ആപ്പിന്​ അന്താരാഷ്ട്ര പുരസ്കാരം

  കോവിഡ്​ പ്രതിരോധത്തിന്​ ഉപയോഗിക്കുന്ന യു.എ.ഇയുടെ ‘അൽ ഹുസ്​ൻ’ആപ്പിന്​ അന്താരാഷ്ട്ര പുരസ്കാരം.അമേരിക്കയിലെ ഗ്ലോബൽ എക്സലൻസ്​ അവാർഡ്​ കമ്മിറ്റിയാണ്​ ‘ആപ് ഓഫ്​ ദ ഇയർ-2021’പുരസ്കാരം അൽ ഹുസ്​ന്​ സമ്മാനിച്ചത്​. കോവിഡ്​ പ്രതികരണമായി രൂപപ്പെട്ട ആപ്ലിക്കേഷനുകളുടെ കാറ്റഗറിയിലാണ്​ അവാർഡ്​ നേട്ടം. കോവിഡ് പരിശോധന വിവരങ്ങൾ, വാക്സിനേഷൻ സർട്ടിഫിക്കറ്റ്​, ഇളവുകൾ എന്നിവക്ക്​ ഉപയോഗിക്കുന്ന ആപ് അറബിക്, ഇംഗ്ലീഷ്, ഹിന്ദി ഭാഷകളിൽ ലഭ്യമാണ്. സ്‌മാർട്ട്‌ഫോൺ കാമറയോ ആപ്പിന്‍റെ ബിൽറ്റ്-ഇൻ സ്‌കാനറോ ഉപയോഗിച്ച് ആപ് ക്യൂ.ആർ കോഡ് വായിക്കാനാകും. വാക്സിനേഷൻ സ്റ്റാറ്റസും പരിശോധന ഫലങ്ങളും…

Read More

അബൂദാബിയിലേക്ക് വീണ്ടും ഹൂതി വിമതരുടെ ആക്രമണം; ആളപായമില്ലെന്ന് പ്രതിരോധ മന്ത്രാലയം

  യുഎഇയെ ലക്ഷ്യമിട്ട് യെമനിലെ ഹൂതി വിമതരുടെ ആക്രമണം വീണ്ടും. ഹൂതി വിമതർ അയച്ച ബാലിസ്റ്റിക് മിസൈൽ പ്രതിരോധിച്ച് നശിപ്പിച്ചതായി യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു. അബൂദാബിയിലേക്കാണ് ആക്രമണമുണ്ടായത്. സംഭവത്തിൽ ആളപായമില്ലെന്നും ആളൊഴിഞ്ഞ പ്രദേശത്താണ് മിസൈലിന്റെ അവശിഷ്ടങ്ങൾ പതിച്ചതെന്നും മന്ത്രലായം വ്യക്തമാക്കി. അടുത്തിടെ ഇത് മൂന്നാം തവണയാണ് ഹൂതികൾ യുഎഇയെ ലക്ഷ്യമിട്ട് ആക്രമണം നടത്തുന്നത്. ആഴ്ചകൾക്ക് മുമ്പ് നടന്ന ആക്രമണത്തിൽ രണ്ട് ഇന്ത്യക്കാരടക്കം കൊല്ലപ്പെട്ടിരുന്നു.

Read More

അബൂദാബി സ്‌ഫോടനം: മരിച്ച ഇന്ത്യക്കാരെ തിരിച്ചറിഞ്ഞതായി എംബസി

  തിങ്കളാഴ്ച അബൂദാബിയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞതായി ഇന്ത്യൻ എംബസി. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വരികയാണ്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ അഡ്‌നോക് അടക്കമുള്ള യുഎഇ അധികൃതരുമായി ചേർന്ന് നടപടികൾ പൂർത്തിയാക്കുമെന്നും എംബസി അറിയിച്ചു മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരും ഒരാൾ പാക്കിസ്ഥാൻ സ്വദേശിയുമാണ്. മുസഫയിൽ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. മൂന്ന് പേരും അഡ്‌നോക്കിലെ ജീവനക്കാരാണ്. ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരാണ്…

Read More

മെഡിക്കല്‍ ടൂറിസം കൃത്യമായ ആസൂത്രണത്തോടെ രാജ്യം പ്രയോജനപ്പെടുത്തണം: ഡോ. ആസാദ് മൂപ്പന്‍

  ‘ഇന്ത്യയിലെ ഡോക്ടര്‍മാരുടെ ചികിത്സാ വൈദഗ്ദ്ധ്യത്തില്‍ ആകൃഷ്ടരായാണ് വിദേശത്ത് നിന്നുള്ള രോഗികളില്‍ ഭൂരിഭാഗവും ഇന്ത്യയിലെത്തുന്നത്. അതുകൊണ്ട് തന്നെ അവര്‍ക്ക് ഉന്നതനിലവാരമുള്ള ചികിത്സയാണ് ലഭിക്കുന്നതെന്ന് ഉറപ്പ് വരുത്തേണ്ടതുണ്ട്. എബിഎച്ച്, ജെസിഐ മുതലായ ഉന്നതനിലവാരം ഉറപ്പ് വരുത്തുന്ന അംഗീകാരങ്ങള്‍ ലഭിച്ച ആശുപത്രികളില്‍ മാത്രമേ വിദേശത്ത് നിന്ന് ചികിത്സയ്ക്കായി എത്തുന്നവരെ പ്രവേശിപ്പിക്കാവൂ എന്ന് തീരുമാനിച്ചാല്‍ ഈ ലക്ഷ്യം അനായാസേന കൈവരിക്കാന്‍ സാധിക്കും’, അദ്ദേഹം പറഞ്ഞു.  കൂടാതെ അന്താരാഷ്ട്ര സര്‍ക്കാറുകളുമായും ഇന്‍ഷുറന്‍സ് സ്ഥാപനങ്ങളുമായും പരസ്പരം ബന്ധം നിര്‍ബന്ധമായും വളര്‍ത്തിയെടുക്കണം. ഇത് ഇത്തരം ആവശ്യങ്ങള്‍ക്കായുള്ള…

Read More

യുഎഇയിൽ ശക്തമായ കാറ്റിനും കടലിൽ വലിയ തിരകൾക്കും സാധ്യത

  യുഎഇയിൽ ശക്തമായ കാറ്റിനും കടലിൽ വലിയ തിരകൾക്കും സാധ്യതയെന്നു ദേശീയ കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. മണിക്കൂറിൽ 50-60 കിലോമീറ്റർ വേഗത്തിൽ കാറ്റ് വീശിയേക്കാം. തണുത്ത കാലാവസ്ഥ തുടരുകയും ചിലയിടങ്ങളിൽ പൊടിക്കാറ്റിനെ തുടർന്നു ദൂരക്കാഴ്ച കുറയാനിടയുണ്ടെന്നും മുന്നറിയിപ്പ് നൽകി. അബുദാബിയുടെ ചില ഭാഗങ്ങളിലും റാസൽഖൈമയിലും ഇന്നലെ രാവിലെ നേരിയ മഴ ലഭിച്ചു. മലയോര മേഖലകളിൽ പുലർച്ചെ താപനില 3.4 ഡിഗ്രി വരെ താഴ്ന്നു. ഇന്നു മുതൽ 4 ദിവസം രാത്രി അന്തരീക്ഷ ഈർപ്പം ഉയരും. പുലർച്ചെ മൂടൽമഞ്ഞിനു…

Read More