Headlines

Best Resume builder app

  This is the best CV builder app available in the Play Store. It has over 75+ free themes. All you have to do is type in your data and your resume is ready in a cool theme right away! How to use Resume Builder app? 1. Complete the resume profile Fill all the required…

Read More

ജിദ്ദയിലെ അരാംകോ പെട്രോളിയം സ്‌റ്റേഷന് നേർക്ക് ഹൂതി ആക്രമണം; എണ്ണ ടാങ്കിന് തീപിടിച്ചു

  സൗദി അറേബ്യയിലെ ജിദ്ദയിൽ ഹൂതി വിമതർ നടത്തിയ ആക്രമണത്തിൽ എണ്ണ ടാങ്കിന് തീപിടിച്ചു. സൗദി അരാംകോയുടെ പെട്രോളിയം വിതരണ സ്‌റ്റേഷനിലേക്കാണ് യെമനിലെ ഹൂതി വിമതർ മിസൈലാക്രമണം നടത്തിയത്. കഴിഞ്ഞ ദിവസം ജിസാനിലെ അരാംകോ റഫൈനറിയിലേക്ക് നടന്ന മിസൈലാക്രമണത്തിന് പിന്നാലെയാണിത് ജില്ല അരാംകോ പെട്രോളിയം സ്‌റ്റേഷനിലേക്ക് നടന്ന ആക്രമണത്തിൽ ആർക്കും പരുക്കേറ്റിട്ടില്ലെന്നാണ് ഔദ്യോഗിക സ്ഥിരീകരണം. തീ നിയന്ത്രണവിധേയമാക്കിയെന്നും അറിയിപ്പിൽ പറയുന്നു. ജിദ്ദ എണ്ണവിതരണ കേന്ദ്രത്തിൽ നിന്നും തീപിടിച്ച് പുക ഉയരുന്നതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. ജിസാനിലെ ജലശുദ്ധീകരണ പ്ലാന്റ്,…

Read More

27 മുതൽ ഗൾഫ് വിമാന സർവീസ് പഴയതുപോലെ

  ദുബായ് : രാജ്യാന്തര വിമാന യാത്രാ വിലക്ക് 27 ന് ഇന്ത്യ  പിൻവലിക്കുന്നതോടെ യുഎഇയിലേക്കുള്ള എയർഇന്ത്യ , എയർഇന്ത്യ എക്സ്പ്രസ് വിമാന സർവീസുകളുടെ പ്രവർത്തനം സാധാരണ നിലയിലാകും . കോവിഡ് മൂലം നിർത്തിവച്ച സർവീസുകളിൽ ഭൂരിഭാഗവും പുനരാരംഭിക്കും . അബുദാബിയിൽനിന്ന് എയർ ഇന്ത്യ എക്സ്പ്രസ് കണ്ണൂരിലേക്ക് ഉച്ചയ്ക്ക് ഒന്നിനും തിരുവനന്തപുരത്തേക്ക് രാത്രി 9.10 നും കൊച്ചിയിലേക്ക് രാത്രി 10 നും കോഴിക്കോട്ടേക്ക് അർധരാത്രി 12.20 നുമായിരിക്കും 27 മുതൽ പുറപ്പെടുക . അൽഐനിൽനിന്ന് കോഴിക്കോട്ടേക്ക് എയർ…

Read More

കുവൈത്തിലെ സർക്കാർ സ്കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരും

  കുവൈത്തിലെ സർക്കാർ സ്കൂളുകളിൽ കോവിഡ് നിയന്ത്രണങ്ങൾ തുടരുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. വിദ്യാർഥികളുടെയും അധ്യാപകരുടെയും ആരോഗ്യ സുരക്ഷ മുൻനിർത്തിയാണ് നിയന്ത്രണം കുറച്ചുകാലം കൂടി തുടരണമെന്ന് അധികൃതർ തീരുമാനിച്ചത്. കുവൈത്തിലെ പൊതുവിദ്യാലയങ്ങളിൽ രണ്ടാം സെമസ്റ്റർ കഴിഞ്ഞ ആഴ്ച ആരംഭിച്ചിരുന്നു . ഒന്നാം സെമസ്റ്ററിലെ പോലെ കുട്ടികളെ രണ്ട് ഗ്രൂപ്പുകളാക്കി തിരിച്ച് ഓരോ ഗ്രൂപ്പും ഒന്നിടവിട്ട ദിവസങ്ങളിൽ വരുന്ന രീതിയിൽ അധ്യയനം തുടരാനാണ് തീരുമാനമെന്ന് വിദ്യാഭ്യാസമന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ഫൈസൽ അൽ മഖ്സിദ് പറഞ്ഞു.വിദ്യാർഥികളുടെയും അധ്യാപകരുടെയും സുരക്ഷ…

Read More

പെരിയാർ നീന്തികടന്ന ആസിം വെളിമണ്ണയുടെ ആഗ്രഹം സഫലമാക്കി സലാം പാപ്പിനിശ്ശേരി

  ഷാർജ: പെരിയാറിന്റെ കുത്തൊഴുക്കിനെതിരെ നീന്തി കയറിയ മലയാളിക്കരയുടെ അഭിമാനമായ ആസിം വെളിമണ്ണയ്ക്ക് ഷാർജ എയർപോർട്ടിൽ വൻ സ്വീകരണം നൽകി. യുഎഇയിലെ അറിയപ്പെടുന്ന നിയമപ്രതിനിധിയും സാമൂഹ്യ പ്രവർത്തകനുമായ സലാം പാപ്പിനിശ്ശേരിയുടെ ക്ഷണം സ്വീകരിച്ചാണ് ഇദ്ദേഹം യുഎഇയിൽ എത്തിയിരിക്കുന്നത്. 61 മിനിറ്റുകളെടുത്ത് പെരിയാറിലെ അദ്വൈദാശ്രമം കടവു മുതൽ ശിവരാത്രി മണപ്പുറം വരെയുള്ള വീതിയേറിയ ഭാഗം നീന്തിക്കയറിയാണ് പതിനഞ്ചു വയസുകാരനായ ആസിം മലയാളക്കരയെ അദ്ഭുതപെടുത്തിയത്.  ഈ അടുത്ത കാലത്ത് മലയാള സിനിമാനടൻ ഗിന്നസ് പക്രുവുമായുള്ള ആസിമിന്റെ അഭിമുഖത്തിൽ തനിക്ക് ദുബായ്…

Read More

യെമൻ പൗരന്റെ കൊലപാതകം: നിമിഷപ്രിയയുടെ വധശിക്ഷ അപ്പീൽ കോടതി ശരിവെച്ചു

യെമൻ പൗരനെ കൊലപ്പെടുത്തിയ കേസിൽ മലയാളി യുവതിയുടെ വധശിക്ഷ ശരിവെച്ചു. വധശിക്ഷക്കെതിരെ നിമിഷ പ്രിയ നൽകിയ അപ്പീൽ സനയിലെ അപ്പീൽ കോടതി തള്ളി. യെമൻ പൗരൻ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് പാലക്കാട് സ്വദേശിയായ നിമിഷക്ക് വധശിക്ഷ ലഭിച്ചത് സ്ത്രീയെന്ന പരിഗണന മുൻനിർത്തിയും പ്രായമായ അമ്മയുടെയും ആറുവയസ്സുകാരൻ മകന്റെയും കാര്യം പരിഗണിച്ച് ശിക്ഷയിൽ ഇളവ് വേണമെന്നായിരുന്നു ഹർജിയിലെ ആവശ്യം. 2017ലാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. നിമിഷക്ക് വേണമെങ്കിൽ സുപ്രീം ജുഡീഷ്യൽ കൗണിസിലിനെ സമീപിക്കാം. പക്ഷേ യെമനിലെ…

Read More

എല്ലാവരും ഉയരണമെന്ന് ആഗ്രഹിച്ച വ്യക്തിത്വം: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് എംഎ യൂസഫലി

  ദുബായ്: പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളിന്റെ വിയോഗത്തിൽ അനുശോചനം അറിയിച്ച് ലുലു ഗ്രൂപ്പ് ചെയർമാൻ എം എ യൂസഫലി. പണ്ഡിതൻ, സമുദായ നേതാവ്, മതേതരവാദി, എല്ലാവരുമായും അടുത്ത സാഹോദര്യവും സ്‌നേഹവും കാത്തു സൂക്ഷിച്ച വ്യക്തിത്വത്തിന്റെ ഉടമയായിരുന്നു പാണക്കാട് ഹൈദരലി ശിഹാബ് തങ്ങളെന്ന് യൂസഫലി വ്യക്തമാക്കി. ജാതിമതഭേദമന്യേ എല്ലാവരും ഉയരണമെന്ന് ആഗ്രഹിക്കുകയും ആ ഉയർച്ചയിൽ ഏറെ സന്തോഷിക്കുകയും ചെയ്തിരുന്ന മനുഷ്യസ്‌നേഹിയായിരുന്നു അദ്ദേഹമെന്ന് യൂസഫലി പറഞ്ഞു. ഹൈദരലി ശിഹാബ് തങ്ങളുമായി വളരെ അടുത്ത സ്‌നേഹബന്ധവും സാഹോദര്യവുമായിരുന്നു വച്ച് പുലർത്തിയിരുന്നത്….

Read More

റാസല്‍ഖൈമയിലെ മലമുകളില്‍നിന്ന് വീണ യുവാവിനെ രക്ഷപ്പെടുത്തി

  റാസല്‍ഖൈമയിലെ ഷമാല്‍ മേഖലയിലെ മലമുകളില്‍നിന്ന് വീണ് പരിക്കേറ്റ യുവാവിനെ സിവില്‍ ഡിഫന്‍സ് രക്ഷപ്പെടുത്തി. സുഹൃത്തുക്കളോടൊപ്പമുള്ള ക്യാമ്പിങ് യാത്രയ്ക്കിടെ രക്ഷാപ്രവര്‍ത്തനം ദുശ്കരമായ ദുര്‍ഘടമായ പ്രദേശത്തേക്കാണ് 28 കാരനായ യുവാവ് വീണത്. അപകടം നടന്ന ശേഷം വൈകുന്നേരം 6:43 ഓടെ ഓപ്പറേഷന്‍ റൂമിലേക്ക് അപകട സന്ദേശം ലഭിച്ച ശേഷമാണ് രക്ഷാ ദൗത്യം ആരംഭിച്ചതെന്ന് റാസല്‍ഖൈമ സിവില്‍ ഡിഫന്‍സ് ഡിപ്പാര്‍ട്ട്മെന്റ് ഡയരക്ടര്‍ ബ്രിഗേഡിയര്‍ ജനറല്‍ മുഹമ്മദ് അബ്ദുല്ല അല്‍ സാബി അറിയിച്ചു. സംഭവസ്ഥലത്തേക്ക് ഉടന്‍തന്നെ സിവില്‍ ഡിഫന്‍സ് ഉദ്യോഗസ്ഥരുടെ പ്രത്യേക…

Read More

നിമിഷപ്രിയയുടെ അപ്പീലിൽ വിധി പറയുന്നത് യെമനിലെ കോടതി വീണ്ടും മാറ്റി

  യെമനിൽ വധശിക്ഷക്ക് വിധിക്കപ്പെട്ട നിമിഷപ്രിയയുടെ അപ്പീലിൽ ഉത്തരവ് പറയുന്നത് സനയിലെ കോടതി വീണ്ടും മാറ്റി. പുതിയ തീയതി അറിയിച്ചിട്ടില്ല. ഭരണപരമായ കാര്യങ്ങളാൽ ഉത്തരവ് മാറ്റിവെക്കുന്നുവെന്നാണ് കോടതി അറിയിച്ചത്. ഇത് രണ്ടാം തവണയാണ് അപ്പീലിൽ വിധി പറയുന്നത് കോടതി മാറ്റുന്നത് 2017ൽ യെമൻ പൗരനായ തലാൽ അബ്ദു മഹ്ദിയെ കൊലപ്പെടുത്തിയ കേസിലാണ് നിമിഷ പ്രിയ അപ്പീൽ നൽകിയത്. കേസിൽ നിമിഷക്ക് വധശിക്ഷ വിധിച്ചിരുന്നു. ഈ ഉത്തരവ് റദ്ദാക്കണമെന്നും ശിക്ഷാ ഇളവ് വേണമെന്നും ആവശ്യപ്പെട്ടാണ് നിമിഷ പ്രിയ കോടതിയെ…

Read More

ഉംറ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി

  റിയാദ്: കൊവിഡ് സാഹചര്യത്തില്‍ ഉംറ നിര്‍വഹിക്കാന്‍ ഏര്‍പ്പെടുത്തിയിരുന്ന പ്രായ നിബന്ധന പൂര്‍ണമായും ഒഴിവാക്കി. ഇനി ഏത് പ്രായക്കാര്‍ക്കും മക്കയില്‍ എത്തി ഉംറ ചെയ്യാനും മദീനയില്‍ പ്രവാചക പള്ളി സന്ദര്‍ശിക്കാനും കഴിയും. ഏഴ് വയസിന് മുകളിലുള്ളവര്‍ക്കായിരുന്നു ഏറ്റവും ഒടുവില്‍ അനുമതി ഉണ്ടായിരുന്നത്. ആ പരിധി ആണ് ഇപ്പോള്‍ എടുത്തു കളഞ്ഞത്. തവക്കല്‍ന ആപ്പില്‍ ഇമ്യൂണ്‍ സ്റ്റാറ്റസുള്ള ആര്‍ക്കും ഇനി മക്കയിലും മദീനയിലും എത്താം. എന്നാല്‍ ഇഅതമര്‍ന ആപ്പ് വഴി ഉംറക്കും മദീന സിയാറത്തിനുമുള്ള അനുമതി എടുക്കണം.

Read More