തിങ്കളാഴ്ച അബൂദാബിയിലുണ്ടായ സ്‌ഫോടനത്തിൽ മരിച്ചവരെ തിരിച്ചറിഞ്ഞതായി ഇന്ത്യൻ എംബസി. ഇവരുടെ കുടുംബാംഗങ്ങളുമായി ബന്ധപ്പെട്ട് വരികയാണ്. മൃതദേഹങ്ങൾ എത്രയും വേഗം നാട്ടിലെത്തിക്കാൻ അഡ്‌നോക് അടക്കമുള്ള യുഎഇ അധികൃതരുമായി ചേർന്ന് നടപടികൾ പൂർത്തിയാക്കുമെന്നും എംബസി അറിയിച്ചു
മൂന്ന് പേരാണ് ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരും ഒരാൾ പാക്കിസ്ഥാൻ സ്വദേശിയുമാണ്. മുസഫയിൽ എണ്ണ ടാങ്കറുകൾക്ക് നേരെയുണ്ടായ ഡ്രോൺ ആക്രമണത്തിലാണ് ഇവർ കൊല്ലപ്പെട്ടത്. മൂന്ന് പേരും അഡ്‌നോക്കിലെ ജീവനക്കാരാണ്. ആറ് പേർക്ക് പരുക്കേറ്റിട്ടുണ്ട്. ഇതിൽ രണ്ട് പേർ ഇന്ത്യക്കാരാണ്
തിങ്കളാഴ്ച രാവിലെ പത്ത് മണിയോടെ മുസഫയിലും പിന്നാലെ അബുദാബി വിമാനത്താവളത്തിലുമാണ് ആക്രമണം നടന്നത്. യെമനിലെ ഹൂതി വിമതരാണ് ആക്രമണത്തിന് പിന്നിൽ. മുസഫയിൽ നടന്ന ആക്രമണത്തിൽ മൂന്ന് എണ്ണ ടാങ്കറുകൾ പൊട്ടിത്തെറിച്ചിരുന്നു.