Headlines

സാമ്പത്തിക പ്രതിസന്ധി; സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു

സംസ്ഥാന സർക്കാർ വീണ്ടും വായ്പ എടുക്കുന്നു. 1000 കോടി രൂപയാണ് വായ്പ എടുക്കുന്നത്. കടപ്പത്രം വഴി പണം സമാഹരിക്കാനാണ് തീരുമാനം. സാമ്പത്തിക പ്രതിസന്ധിയെ തുടർന്നാണ് സർക്കാർ വീണ്ടും കടമെടുക്കുന്നത്. ഓണക്കാലത്ത് സർക്കാരിന് ഭാരിച്ച ചെലവായിരുന്നു ഉണ്ടായത്. ഓണക്കാല ചെലവിനായി സർക്കാർ‌ 8000 കോടി രൂപയോളം പൊതുവിപണിയിൽ നിന്ന് കടപത്രം വഴി കടമെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും കടമെടുക്കുന്നത്.