Headlines

ഇംഫാലിൽ അസം റൈഫിൾസ് ട്രക്കിന് നേരെ ആക്രമണം, രണ്ട് പേർ കൊല്ലപ്പെട്ടതായി വിവരം

ദില്ലി: ഇംഫാലിൽ അസം റൈഫിൾസ് ട്രക്കിന് നേരെ ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടതായി വിവരം. ഇംഫാലിന്റെ സമീപ പ്രദേശത്തുള്ള നംബോൾ മേഖലയിൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നതെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അക്രമികള്‍ പതിയിരുന്ന് ട്രക്കിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്ന വിവരവും പുറത്തുവരുന്നുണ്ട്. പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.

Read More

‘രണ്ടും ഒന്നല്ല, കള്ളപ്രചാരണത്തെക്കുറിച്ച് ഞാന്‍ നിവര്‍ന്ന് നിന്ന് സംസാരിക്കുന്നു, രാഹുല്‍ മാങ്കൂട്ടത്തില്‍ ഇപ്പോഴും എന്തിന് തലയില്‍ മുണ്ടിട്ട് നടക്കുന്നു?’ കെ ജെ ഷൈന്‍

താന്‍ ഉന്നയിച്ച സൈബര്‍ ആക്രമണ പരാതിയുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നടത്തിയ പ്രസ്താവന നിരാശാജനകമെന്ന് സിപിഐഎം നേതാവ് കെ ജെ ഷൈന്‍. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ തനിക്കെതിരെ നടത്തുന്ന സൈബര്‍ ആക്രമണത്തെക്കുറിച്ച് അദ്ദേഹത്തോട് ചോദിക്കുന്നത് അദ്ദേഹം ഉത്തരവാദിത്തപ്പെട്ട സ്ഥാനത്തിരിക്കുന്നത് കൊണ്ടാണെന്ന് കെ ജെ ഷൈന്‍ പറഞ്ഞു. നേതൃത്വം അറിയാതെയാണ് ആ പ്രസ്ഥാനത്തിലുള്ളവര്‍ പ്രവര്‍ത്തിക്കുന്നതെന്ന് വേണോ മനസിലാക്കാനെന്ന് കെ ജെ ഷൈന്‍ ചോദിച്ചു. ആര്‍ക്കും എന്തും പറയാന്‍ ഈ പാര്‍ട്ടിയിലാകുമോ എന്നും ഷൈന്‍ കൂട്ടിച്ചേര്‍ത്തു. തനിക്കെതിരെ…

Read More

ശുഭ്മാന്‍ ഗില്‍ മടങ്ങി, സഞ്ജു സാംസണ്‍ ക്രീസില്‍; തകര്‍ത്തടിച്ച് അഭിഷേക്, ഒമാനെതിരെ പവര്‍ പ്ലേ മുതലെടുത്ത് ഇന്ത്യ

അബുദാബി: ഏഷ്യാ കപ്പില്‍ ഒമാനെതിരെ ഗ്രൂപ്പ് ഘട്ടത്തിലെ അവസാന മത്സരത്തില്‍ ഇന്ത്യക്ക് ആദ്യ വിക്കറ്റ് നഷ്ടം. അബുദാബി, ഷെയ്ഖ് സയ്യിദ് സ്റ്റേഡിയത്തില്‍ ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ആറ് ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടത്തില്‍ 60 റണ്‍സെടുത്തിട്ടുണ്ട്. അഭിഷേക് ശര്‍മ (14 പന്തില്‍ 38), സഞ്ജു സാംസണ്‍ (14 പന്തില്‍ 13) എന്നിവരാണ് ക്രീസില്‍. ശുഭ്മാന്‍ ഗില്ലിന്റെ (5) വിക്കറ്റാണ് നഷ്ടമായത്. ഷാ ഫൈസലിനാണ് വിക്കറ്റ്. രണ്ട് മാറ്റങ്ങളുമായിട്ടാണ് ഇന്ത്യ…

Read More

“ആരോഗ്യമുള്ള സ്ത്രീ, ശക്തമായ കുടുംബം“ പ്രധാനമന്ത്രിയുടെ ആരോഗ്യ പദ്ധതിയ്ക്ക് തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ്

മേപ്പാടി : ആരോഗ്യമുള്ള സ്ത്രീകൾ, ആരോഗ്യമുള്ള കുടുംബം’ എന്ന ആപ്ത വാക്യത്തോടെ ആരംഭിച്ച പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദിയുടെ ‘സ്വസ്ത് നാരീ സശക്ത് പരിവാർ അഭിയാൻ’ എന്ന വനിതാ ആരോഗ്യ സുരക്ഷാ പദ്ധതിക്ക് ജില്ലയിൽ തുടക്കമിട്ട് ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് കമ്മ്യൂണിറ്റി മെഡിസിൻ വിഭാഗം. സെപ്റ്റംബർ 17 മുതൽ ഒക്ടോബർ 2 വരെ നീണ്ടുനിൽക്കുന്ന ഈ ക്യാമ്പയിൻ ഡോ. മൂപ്പൻസ് മെഡിക്കൽ കോളേജ് എക്സിക്യൂട്ടീവ് ട്രസ്റ്റി യു. ബഷീർ ഉദ്ഘാടനം നിർവ്വഹിച്ചു. ഈ പദ്ധതിയുടെ ഭാഗമായി…

Read More

“നീയെനിക്ക് അനുജൻ” ; റോബോ ശങ്കറിന്റെ വിയോഗത്തിൽ വികാരാധീനനായി കമൽ ഹാസൻ

നടൻ റോബോ ശങ്കറിന്റെ വിയോഗത്തിൽ എക്‌സിൽ വൈകാരിക കുറിപ്പ് പങ്കുവെച്ച് ഉലകനായകൻ കമൽഹാസൻ. തമിഴിൽ കൊമേഡിയനായും സ്വഭാവ നടനായും നിരവധി ചിത്രങ്ങളിൽ തിളങ്ങിയ റോബോ ശങ്കർ കമലിന്റെ കടുത്ത ആരാധകൻ കൂടിയായിരുന്നു. താരത്തെ സ്മരിച്ച് കൊണ്ട് എക്‌സിൽ പങ്കുവെച്ച കുറിപ്പ് ഇതിനകം 7 ലക്ഷം പേര് വായിച്ചിട്ടുണ്ട് “റോബോ ശങ്കർ, റോബോ എന്നത് ചെല്ലപ്പേരാണ്, എന്റെ നിഘണ്ടുവിൽ നീ മനുഷ്യൻ ആണ്, അതുകൊണ്ട് എന്റെ അനുജനുമാണ്. നീയെന്നെ വിട്ട് പോകുകയോ? നീ നിന്റെ ജോലി ചെയ്യാൻ പോയി…

Read More

മാറിനില്‍ക്കുന്നത് ശരിയാകില്ലെന്ന് ആദ്യം സര്‍ക്കുലറില്‍, പിന്നീട് തിരുത്ത്; സര്‍ക്കാരിന്റെ വികസന സദസ്സിനെക്കുറിച്ചുള്ള നിലപാടില്‍ മലക്കം മറിഞ്ഞ് ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി

സംസ്ഥാന സര്‍ക്കാരിന്റെ വികസന സദസ്സില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട നിലപാടില്‍ മലക്കം മറിഞ്ഞ് മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി. വികസന സദസ്സില്‍ മുസ്ലീം ലീഗ് പങ്കെടുക്കില്ല. വികസന സദസ്സ് സ്വന്തം നിലയില്‍ നടത്തുമെന്നും യുഡിഎഫ് സംസ്ഥാന നേതൃത്വത്തിന്റെ ഭാഗമാണ് തങ്ങളെന്നും മുസ്ലീം ലീഗ് മലപ്പുറം ജില്ലാ കമ്മിറ്റി അറിയിച്ചു. വികസന സദസ്സില്‍ നിന്ന് മാറിനിന്നാല്‍ സര്‍ക്കാര്‍ നേട്ടങ്ങള്‍ മാത്രം ജനങ്ങള്‍ക്ക് മുന്‍പില്‍ എത്തുമെന്ന് പറഞ്ഞ് സര്‍ക്കുലര്‍ ഇറക്കിയത് വിവാദമായതിന് പിന്നാലെയാണ് വികസനസദസ്സില്‍ പങ്കെടുക്കില്ലെന്ന പുതിയ വിശദീകരണവുമായി ജില്ലാ…

Read More

വീണ്ടും വീയപുരം; ചാമ്പ്യന്‍സ് ബോട്ട് ലീഗ് ജേതാക്കള്‍

അഞ്ചാമത് ചാംപ്യന്‍സ് ബോട്ട് ലീഗില്‍ വീയപുരം ജേതാക്കള്‍. 25 ലക്ഷം രൂപയാണ് സമ്മാനമായി ലഭിക്കുക. നെഹ്‌റു ട്രോഫി വള്ളംകളിയില്‍ ആദ്യ സ്ഥാനങ്ങളിലെത്തിയ പുന്നമട ബോട്ട് ക്ലബ്ബ്, നിരണം ബോട്ട് ക്ലബ്ബ്, പള്ളാത്തുരുത്തി ബോട്ട് ക്ലബ്ബ്, വില്ലേജ് ബോട്ട് ക്ലബ്ബ്, ചങ്ങനാശ്ശേരി ബോട്ട് ക്ലബ്ബ്, കാരിച്ചാല്‍ ബോട്ട് ക്ലബ്ബ്, ഇമ്മാനുവേല്‍ ബോട്ട് ക്ലബ്ബ്, ടൗണ്‍ ബോട്ട് ക്ലബ്ബ്, തെക്കേക്കര ബോട്ട് ക്ലബ്ബ് എന്നിവയാണ് ചാംപ്യന്‍സ് ബോട്ട് ലീഗില്‍ മത്സരിച്ചത്. ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവിലാണ് വീയപുരം ജേതാക്കളായിരിക്കുന്നത്. വിബിസി കൈനകരിയുടെ കരുത്തിലാണ്…

Read More

‘എന്‍ എം വിജയന്റെ കുടുംബത്തിന്റെ കടബാധ്യത എത്രയും വേഗം തീര്‍ക്കും’ ; സണ്ണി ജോസഫ്

ആത്മഹത്യ ചെയ്ത വയനാട് ഡിസിസി ട്രഷറര്‍ എന്‍എം വിജയന്റെ കുടുംബത്തിന്റെ ബത്തേരി അര്‍ബന്‍ ബാങ്കിലെ കട ബാധ്യത എത്രയും പെട്ടെന്ന് തീര്‍ക്കുമെന്ന് കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ്. ഇതില്‍ നിയമപരമായ ബാധ്യത പാര്‍ട്ടിക്കില്ല. എന്നാല്‍, ധാര്‍മിക ബാധ്യതയുണ്ട്. കടബാധ്യത കോണ്‍ഗ്രസ് ഏറ്റെടുത്താല്‍ ഏറ്റെടുത്തതാണെന്നും സണ്ണി ജോസഫ് പറഞ്ഞു. എന്‍എം വിജയന്റെ കടബാധ്യത അടച്ചു വീട്ടാന്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ ഉത്തരവാദിത്തത്തില്‍ അടച്ചു തീര്‍ക്കും. ഞങ്ങള്‍ ഏറ്റെടുത്തത് അടയ്ക്കാന്‍ വേണ്ടിയാണ്. ഏറ്റെടുത്താല്‍ ഏറ്റെടുത്തത് തന്നെയാണ്. സാമ്പത്തിക പ്രയാസമുള്ള പാര്‍ട്ടിയാണ് ഞങ്ങളുടേത്….

Read More

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം; രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍

സംസ്ഥാനത്ത് ഒരാള്‍ക്ക് കൂടി അമീബിക് മസ്തിഷ്‌ക ജ്വരം. രോഗം സ്ഥിരീകരിച്ച 59കാരന്‍ കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലാണ്. കോഴിക്കോട് ആകെ 12 പേരാണ് അമീബിക് മസ്തിഷ്‌ക ജ്വരം ബാധിച്ച് ചികിത്സയിലുള്ളത്. അതേസമയം, അമീബിക് മസ്തിഷ്‌കജ്വരം പടരുന്ന സാഹചര്യത്തില്‍ പൊലീസ് ജലപീരങ്കി ഉപയോഗിക്കുന്നതില്‍ മാര്‍ഗനിര്‍ദേശം വേണമെന്ന് ആവശ്യപ്പെട്ട് മനുഷ്യാവകാശ കമ്മീഷനില്‍ പരാതി. യൂത്ത് കോണ്‍ഗ്രസ് എറണാകുളം വൈസ് പ്രസിഡന്റ് സല്‍മാന്‍ ആണ് പരാതി നല്‍കിയത്. ജലപീരങ്കളില്‍ ഉപയോഗിക്കുന്ന വെള്ളം ശുദ്ധജലം ആണോ എന്ന് എന്ന് ഉറപ്പ് വരുത്തണം എന്നാണ്…

Read More

അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണം’; കെസി വേണുഗോപാല്‍

ശബരിമല അയ്യപ്പനെ രാഷ്ട്രീയ നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത് പിണറായി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ എംപി. വിശ്വാസ സംരക്ഷണമെന്ന പേരില്‍ അയ്യപ്പസംഗമം സംഘടിപ്പിക്കുന്നത് സര്‍ക്കാരിന്റെ കാപട്യമാണെന്ന് ചൂണ്ടിക്കാട്ടി മുഖ്യമന്ത്രിക്ക് നല്‍കിയ കത്തിലാണ് കെസി വേണുഗോപാല്‍ എംപി ഇക്കാര്യം ആവശ്യപ്പെട്ടത്. ശബരിമലയിലെ ആചാര ലംഘനത്തിനു നേതൃത്വം നല്‍കിയ മുഖ്യമന്ത്രി അയ്യപ്പ സംഗമത്തിനു ചുക്കാന്‍ പിടിക്കുന്നതിലെ രാഷ്ട്രീയ ലക്ഷ്യങ്ങളും ആത്മാര്‍ത്ഥതയില്ലായ്മയും കേരള ജനതയ്ക്ക് ബോധ്യപ്പെട്ടെന്നും കെസി വേണുഗോപാല്‍ പറഞ്ഞു. കേരള സമൂഹം ഉന്നയിക്കുന്ന ചോദ്യങ്ങള്‍ക്ക് ഉത്തരം നല്‍കാതെ…

Read More