ദില്ലി: ഇംഫാലിൽ അസം റൈഫിൾസ് ട്രക്കിന് നേരെ ആക്രമണം. രണ്ട് പേർ കൊല്ലപ്പെട്ടതായി വിവരം. ഇംഫാലിന്റെ സമീപ പ്രദേശത്തുള്ള നംബോൾ മേഖലയിൽ ഇംഫാൽ വിമാനത്താവളത്തിൽ നിന്ന് ഏകദേശം 8 കിലോമീറ്റർ അകലെയാണ് ആക്രമണം നടന്നതെന്ന റിപ്പോർട്ടാണ് പുറത്തുവന്നിരിക്കുന്നത്. അക്രമികള്‍ പതിയിരുന്ന് ട്രക്കിന് നേര്‍ക്ക് വെടിയുതിര്‍ക്കുകയായിരുന്നു. മൂന്ന് പേര്‍ക്ക് പരിക്കേറ്റെന്ന വിവരവും പുറത്തുവരുന്നുണ്ട്. പ്രദേശവാസികളും പൊലീസും ചേര്‍ന്നാണ് പരിക്കേറ്റവരെ ആശുപത്രിയിലെത്തിച്ചത്.
ഇംഫാലിൽ അസം റൈഫിൾസ് ട്രക്കിന് നേരെ ആക്രമണം, രണ്ട് പേർ കൊല്ലപ്പെട്ടതായി വിവരം
