ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു

 

ഒമാനിൽ കൊവിഡ് ബാധിച്ച് മലയാളി ഡോക്ടർ മരിച്ചു. കൊല്ലം കൊട്ടാരക്കര സ്വദേശി ഡോ. ജയപ്രകാശ് കുട്ടൻ (51) ആണ് മരിച്ചത്. ബുറൈമിയിലെ ഒരു സ്വകാര്യ ക്ലിനിക്കിൽ ജോലി ചെയ്തുവരികയായിരുന്നു. കൊവിഡ് ബാധിച്ച് ബുറൈമി ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഒന്നര മാസം മുമ്പാണ് അവധിക്ക് നാട്ടിൽ പോയി തിരികെയെത്തിയത്.

കഴിഞ്ഞ 12 വർഷമായി ഒമാനിലെ ആരോഗ്യ രംഗത്ത് പ്രവർത്തിച്ചു വരുന്നിരുന്ന അദ്ദേഹം അറ്റ്ലസ് ഹോസ്പിറ്റൽ, എൻഎംസി ഹോസ്പിറ്റൽ എന്നിവിടങ്ങളിലും സലാലയിലെ ഒരു സ്വകാര്യ ആശുപത്രിയിലും ജോലി ചെയ്തിട്ടുണ്ട്.