മസ്‌കത്ത്: ദാരിദ്ര്യവും ദുരിതങ്ങളും വിദ്യാഭ്യാസം നിഷേധിക്കപ്പെടുന്നതിനു കാരണമാവരുതെന്ന് കാന്തപുരം എ പി അബൂബക്കര്‍ മുസ്‌ലിയാര്‍. അനാഥകളും അഗതികളുമായവര്‍ക്ക് കൂടി വിദ്യാഭ്യാസ പ്രക്രിയയില്‍ മുന്തിയ പരിഗണന ലഭിക്കുമ്പോള്‍ മാത്രമാണ് നമ്മുടെ വിദ്യാഭ്യാസ മുന്നേറ്റങ്ങള്‍ അര്‍ത്ഥവത്താവുകയുള്ളൂ വെന്നും കാന്തപുരം പറഞ്ഞു. മര്‍കസ് ഒമാന്‍ ദേശീയ കണ്‍വെന്‍ഷനില്‍ മുഖ്യപ്രഭാഷണം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
സമ്പന്ന-ദരിദ്ര വിദ്യാര്‍ഥികളെ ഒരു പോലെ ഉള്‍ക്കൊണ്ടാണ് മര്‍കസ് ഒരു ജനകീയ വിദ്യാഭ്യാസ മാതൃക വളര്‍ത്തിയെടുത്തത്. സൗജന്യമായി അറിവും ആഹാരവും നല്‍കി മര്‍കസ് വളര്‍ത്തിയ അനാഥരും അഗതികളുമായ ആയിരങ്ങളാണ് ഉന്നത വിദ്യാഭ്യാസം നേടി കുടുംബത്തിന്റെയും നാടിന്റെയാകെയും അഭയവും പ്രതീക്ഷയുമായി മാറുന്നതതെന്നും കാന്തപുരം കൂട്ടിച്ചേര്‍ത്തു.
മര്‍കസ്വിസ്ത കണ്‍വെന്‍ഷനില്‍ വെച്ചു മര്‍കസ് ഒമാന്‍ ചാപ്റ്റര്‍ ഘടകം നിലവില്‍ വന്നു.
ഭാരവാഹികള്‍: ഉമര്‍ ഹാജി മത്ര (പ്രസിഡന്റ്), നിസാര്‍ കാമില്‍ സഖാഫി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ഇച്ച (ഫിനാന്‍സ് സെക്രട്ടറി),
വൈസ് പ്രസിഡന്റ്മാരായി മുസ്തഫ കാമില്‍ സഖാഫി, റാസിഖ് ഹാജി, നിസാര്‍ ഹാജി, നജ്മുസാഖിബ്, ഫാറൂഖ് കവ്വായി, ഹബീബ് അശ്‌റഫ് എന്നിവരെയും ജോയിന്റ് സെക്രട്ടറിമാരായി അബ്ദുല്‍ ഹമീദ് ചാവക്കാട്, റഫീഖ് ധര്‍മടം, അഹ്മദ് സഗീര്‍, നിഷാദ് ഗുബ്ര, നിസാം കതിരൂര്‍, ഹംസ കണ്ണങ്കര്‍ എന്നിവരെയും തിരഞ്ഞെടുത്തു.
വിവിധ സെന്‍ട്രല്‍ കമ്മിറ്റികളെ പ്രതിനിധീകരിച്ചു എക്സിക്യൂട്ടീവ് വിപുലപ്പെടുത്തുകയും സ്വതന്ത്ര ക്യാബിനറ്റ് അംഗങ്ങളായി, ശഫീഖ് ബുഖാരി, അഹ്മദ് ഹാജി അറേബ്യന്‍ പ്ലാസ്റ്റിക്, സിദ്ദീഖ് ഹാജി കതിരൂര്‍, അബ്ദുള്ള മട്ടന്നൂര്‍, ഇബ്‌റാഹിം കല്ലിക്കണ്ടി എന്നിവരെ നിശ്ചയിക്കുകയും ചെയ്തു.
കണ്‍വെന്‍ഷന് സയ്യിദ് ഹബീബ് കോയ തങ്ങള്‍ നേതൃത്വം നല്‍കി. ഉസ്മാന്‍ സഖാഫി തിരുവത്ര, മര്‍സൂഖ് സഅദി, അബ്ദുല്‍ ഗഫൂര്‍ വാഴക്കാട്, സി പി സിറാജ് സഖാഫി, ശഫീഖ് ബുഖാരി, മുഹമ്മദ് റാസിഖ്, നജ്മുസ്സാഖിബ് തുടങ്ങിയവര്‍ സംബന്ധിച്ചു.