Headlines

അബുദാബിയിൽ കാർ മരത്തിലിടിച്ച് മലയാളി വിദ്യാർത്ഥിക്ക് ദാരുണാന്ത്യം

 

അബൂദബി: അബൂദബിയിലെ യാസ് ദ്വീപിലുണ്ടായ വാഹനാപകടത്തില്‍ മലയാളി വിദ്യാര്‍ഥി മരിച്ചു. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിയായ മുഹമ്മദ് ഇബാദ് അജ്മലാണ് മരണപ്പെട്ടിരിക്കുന്നത്. 18 വയസായിരുന്നു. ഇത്തിസാലാത്തിലെ എന്‍ജിനീയറിങ് ടെക്നോളജി വിഭാഗം ഉദ്യോഗസ്ഥനായ അജ്മല്‍ റഷീദിന്റെയും നബീലയുടെയും മകനാണ്.

ബുധനാഴ്ച രാവിലെ എട്ടിനാണ് മരണത്തിനിടയാക്കിയ അപകടം നടക്കുന്നത്. അജ്മല്‍ ഓടിച്ചിരുന്ന കാര്‍ റോഡരികിലെ മരത്തിലിടിക്കുകയായിരുന്നു. ഉടന്‍ അടുത്തുള്ള ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. പൊലീസാണ് മാതാപിതാക്കളെ വിവരമറിയിക്കുന്നത്. സഹോദരങ്ങള്‍: നൂഹ, ആലിയ, ഒമര്‍.