കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ ആരോഗ്യ സുരക്ഷയുടെ ഭാഗമായി ഉംറ തീർത്ഥാടനം പുനഃരാരംഭിച്ചതോടെ ഹറമിലെത്തിയ തീർത്ഥാടകർക്ക് കുളിരേകി മഴ ലഭിച്ചു. അപ്രതീക്ഷിതമായ മഴ പെയ്തതോടെ ഉംറ വിർവ്വഹിക്കാനെത്തിയവർക്ക് ചൂടിൽ നിന്നും ആശ്വാസമായി.
മഴയിലും മതാഫിൽ ത്വവാഫും ജമാഅത്ത് നിസ്‌കാരങ്ങളും കൃത്യമായി നടന്നു. നിലവിൽ മതാഫിലേക്ക് ഇഹ്‌റാം ചെയ്‌തവർക്ക് മാത്രമാണ് പ്രവേശനം.