കഴിഞ്ഞ നാലരവർഷത്തിനിടയിൽ പെൻഷൻ വിതരണത്തിൽ സർവകാല റെക്കോർഡുമായി സംസ്ഥാന സർക്കാർ. 26, 668 കോടി രൂപയാണ് ഈ സർക്കാർ വിതരണം ചെയ്തത്. സാമൂഹ്യസുരക്ഷ, ക്ഷേമനിധി പെൻഷൻ ഇനത്തിൽ മാത്രമാണ് രാജ്യത്ത് തന്നെ അപൂർവമായ ഈ നേട്ടം സർക്കാർ കൈവരിച്ചത്. കഴിഞ്ഞ സർക്കാരിന്റെ കാലത്തെ പെൻഷൻ കുടിശികയും ഈ സർക്കാർ നൽകി.
പുതുതായി 19.59 ലക്ഷത്തോളം പേർക്ക് പെൻഷൻ അനുവദിച്ചു.
നിലവിൽ 49,13,786 പേർക്ക് സാമൂഹിക സുരക്ഷാ പെൻഷനും, 6,29,988 പേർക്ക് ക്ഷേമനിധി പെൻഷനും ലഭിക്കുന്നുണ്ട്. യുഡിഎഫ് സർക്കാർ ഒഴിയുമ്പോൾ ആകെ 35, 83, 886 പേര്‍ക്കായിരുന്നു പെന്‍ഷന്‍.
യുഡിഎഫ് സർക്കാർ കുടിശികയാക്കിയ 1638 കോടി രൂപ ഈ സർക്കാർ നൽകി. 14 മുതൽ 24 മാസം വരെയുള്ള കുടിശിക 2016 ആഗസ്റ്റ്, 2017 ആഗസ്റ്റ് എന്നിങ്ങനെ രണ്ടുഘട്ടമായി വിതരണം ചെയ്തു. സെപ്റ്റംബർ മുതൽ അതതു മാസം പെൻഷൻ നല്കിത്തുടങ്ങി. പ്രതിമാസം 705 കോടി രൂപയാണ് പെൻഷനായി നീക്കിവയ്ക്കുന്നത്. സുസ്ഥിരവികസനവും ജനക്ഷേമവും ഉറപ്പാക്കി ജനഹൃദയങ്ങളിൽ ഇടം നേടുകയാണ് സംസ്ഥാന സർക്കാർ.