ഉംറ: വിദേശ തീർഥാടകർ നവംബർ ഒന്നുമുതൽ
മക്ക: വിദേശ ഉംറ തീർഥാടകർക്ക് താമസ സൗകര്യം നൽകാൻ ആഗ്രഹിക്കുന്ന മക്കയിലെയും മദീനയിലെയും ഹോട്ടലുകളും പാർപ്പിട യൂനിറ്റുകളും എത്രയും വേഗം ഉംറ ഓട്ടോമാറ്റഡ് സിസ്റ്റം വഴി വിവരങ്ങൾ പുതുക്കണമെന്ന് ഹജ്, ഉംറ മന്ത്രാലയം ആവശ്യപ്പെട്ടു. പടിപടിയായി ഉംറ തീർഥാടനം പുനരാരംഭിക്കാനുള്ള തിരുഗേഹങ്ങളുടെ സേവകൻ സൽമാൻ രാജാവിന്റെ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകളുടെയും പാർപ്പിട യൂനിറ്റുകളുടെയും വിവരങ്ങൾ പുതുക്കാൻ ആവശ്യപ്പെടുന്നതെന്ന് ഉംറ കാര്യങ്ങൾക്കുള്ള ഹജ്, ഉംറ മന്ത്രാലയ അസിസ്റ്റന്റ് അണ്ടർ സെക്രട്ടറിയും സെൻട്രൽ ബുക്കിംഗ് എൻജിൻ സൂപ്പർവൈസർ ജനറലുമായ അബ്ദുറഹ്മാൻ…